പ്രിയദർശിനി സൗജന്യ യാത്ര കാരണമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വയനാട്ടിലെ സ്വകാര്യ ബസ് ഉടമകൾ ഇന്ന് മുതൽ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചു. മിനിമം ചാർജ് മൂന്ന് രൂപയാക്കി ഉയർത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ ബസ് ഉടമകൾ, പ്രിയദർശിനി പദ്ധതി കൂടി നടപ്പായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സർവീസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നുമാണ് പറയുന്നത്. എന്നാൽ നിരക്ക് വർധന നടപ്പിലാക്കിയാൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്ന് എസ് എഫ് ഐ മുന്നറിയിപ്പ് നൽകി.
വയനാട്ടിൽ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് ഇന്ന് മുതൽ വർധിപ്പിക്കാൻ തീരുമാനം
