തെറ്റ് തിരുത്തി പാർട്ടിയിലേക്ക് മടങ്ങിവരാമെന്ന സി പി എം നേതൃത്വത്തിൻ്റെ പ്രസ്താവനയ്ക്ക് കടുത്ത മറുപടിയുമായി വിമതൻ ടി കെ ഗോവിന്ദൻ. തനിക്ക് യാതൊരുവിധ തെറ്റും പറ്റിയിട്ടില്ലെന്നും തെറ്റ് പറ്റിയത് പാർട്ടിക്കാണെന്നും അതുകൊണ്ട് തന്നെ പാർട്ടിയാണ് തെറ്റ് തിരുത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങൾ തിരികെ വരുന്നതിനെക്കുറിച്ച് ചർച്ച നടത്തേണ്ട അവസ്ഥയിലേക്ക് പാർട്ടിക്ക് ഭാവിയിൽ വരേണ്ടി വരും. നിലവിൽ പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. എന്താണ് തങ്ങൾ ചെയ്ത തെറ്റെന്നും ആരാണ് തെറ്റ് തിരുത്തേണ്ടതെന്നും വ്യക്തമാക്കാൻ എം വി ജയരാജൻ തയ്യാറാകണമെന്ന് ടി കെ ഗോവിന്ദൻ ആവശ്യപ്പെട്ടു.
തെറ്റ് തിരുത്തി പാർട്ടിയിലേക്ക് മടങ്ങിവരാമെന്ന സി പി എം നേതൃത്വത്തിൻ്റെ പ്രസ്താവനയ്ക്ക് കടുത്ത മറുപടിയുമായി വിമതൻ ടി കെ ഗോവിന്ദൻ
