പത്തനംതിട്ടയിൽ കേരള കോൺഗ്രസ് എമ്മിലെ നൂറോളം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. ജില്ലാ വൈസ് പ്രസിഡൻറ് പി കെ ജേക്കബ്, സെക്രട്ടറി സാം ജോയിക്കുട്ടി, സംസ്ഥാന കമ്മിറ്റി അംഗം സുനിൽ വലഞ്ചുഴി തുടങ്ങി നൂറിലധികം പേരാണ് പാർട്ടി വിട്ടത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പത്തനംതിട്ട ഡി സി സിയിലാണ് ഇവർക്ക് കോൺഗ്രസ് മെമ്പർഷിപ്പ് നൽകിയത്. പാർട്ടി അധ്യക്ഷന്‍റെ ഏകാധിപത്യ നിലപാട് കാരണമാണ് തങ്ങൾ പടിയിറങ്ങിയതെന്നാണ് കോൺഗ്രസിൽ ചേർന്നവർ ഉയർത്തുന്ന വിമർശനം. കേരള കോൺഗ്രസ് എമ്മിന്‍റെ പതനത്തിന് കാരണം ജോസ് കെ മാണിയും റോഷി അഗസ്റ്റിനുമാണെന്നും ഇവർ അഭിപ്രായപ്പെട്ടു.
പത്തനംതിട്ടയിൽ കേരള കോൺഗ്രസ് എമ്മിലെ നൂറോളം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു
