പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് അയവു വന്നതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതിയില്‍ വന്‍ വര്‍ധന. ജൂണ്‍ മാസത്തില്‍ പ്രതിദിനം 10 മില്യണ്‍ ബാരലിലധികം ക്രൂഡ് ഓയിലാണ് ഗള്‍ഫ് മേഖലയില്‍ നിന്ന് കയറ്റുമതി ചെയ്തത്. മേയ് മാസത്തെ അപേക്ഷിച്ച് കയറ്റുമതിയില്‍ 3 മില്യണ്‍ ബാരലിലധികം വര്‍ധന രേഖപ്പെടുത്തി. എന്നിരുന്നാലും യുദ്ധത്തിന് മുന്‍പുള്ള ശരാശരിയേക്കാള്‍ 40 ശതമാനം കുറവാണ് ഇപ്പോഴത്തെ കയറ്റുമതി. ജൂണില്‍ യുഎഇയുടെ കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡായ 3.7-3.8 മില്യണ്‍ ബാരലില്‍ എത്തി. മേയ് മാസത്തേക്കാള്‍ ഒരു മില്യണ്‍ ബാരലിലധികം അധികമാണിത്. സൗദി അറേബ്യയുടെ ജൂണിലെ കയറ്റുമതി 7,68,000 ബാരല്‍ വര്‍ധിച്ച് പ്രതിദിനം 4.52 മില്യണ്‍ ബാരലിലെത്തി. ഇറാഖ്, കുവൈറ്റ് എന്നീ രാജ്യങ്ങളുടെ കയറ്റുമതി 8,00,000 ബാരല്‍ വീതമായി ഉയര്‍ന്നു. കുവൈറ്റ് തങ്ങളുടെ ഉത്പാദനം ജൂണില്‍ 1.65 മില്യണ്‍ ബാരലായി കുത്തനെ കൂട്ടിയിട്ടുണ്ട്. യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധങ്ങളില്‍ ഇളവ് വന്നതോടെ ഇറാന്റെ കയറ്റുമതിയില്‍ 70 ശതമാനത്തിലധികം വര്‍ധനവുണ്ടായി.
