Untitled design 20250112 193040 0000 2

 

വിഴിഞ്ഞത്തെ അദാനി – എംഎസ്‍സി ഓഹരി കൈമാറ്റത്തിൽ കടുത്ത ആരോപണവുമായി സിപിഎം. മുഖ്യമന്ത്രി വി ഡി സതീശൻ കൃത്യമായി അജണ്ട വെച്ച് പ്ലാൻ ചെയ്ത സംഭവമാണ് വിഴിഞ്ഞത്ത് നടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. വിഴിഞ്ഞം പൂർണ്ണമായി കയ്യടക്കുക എന്നുള്ളത് എംഎസ്‍സി കമ്പനിയുടെ താൽപര്യം. കരാർ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണസ്തംഭനമെന്ന് എൽ.ഡി.എഫ് നേതാവ് വി. ശിവൻകുട്ടി. മേയറുടെ ധിക്കാരപരമായ സമീപനമാണ് നഗരസഭയിലെ നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും ചില സുപ്രധാന ഫയലുകൾ കടത്തിയതായും അദ്ദേഹം ആരോപിച്ചു. നഗരം ചീഞ്ഞുനാറുന്ന അവസ്ഥയിലാണെന്നും തെരുവ് നായ്ക്കളുടെ ശല്യം കാരണം ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

 

പത്തനംതിട്ടയിൽ കേരള കോൺഗ്രസ് എമ്മിന് കനത്ത തിരിച്ചടി നൽകി നൂറോളം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെയും റോഷി അഗസ്റ്റിന്റെയും ഏകാധിപത്യ നിലപാടുകളാണ് പാർട്ടി വിടാൻ കാരണമെന്ന് നേതാക്കൾ ആരോപിച്ചു.

 

തെറ്റ് തിരുത്തിയാൽ വിമതരായ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാർട്ടിയിൽ തിരിച്ചെത്താമെന്ന നിലപാടിൽ ഉറച്ച് എംവി ജയരാജൻ. എന്നാൽ ഇത് പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്ന് പാർട്ടി സെക്രട്ടറി വ്യക്തമാക്കിയതോടെ വിഷയത്തിൽ ഭിന്നത രൂക്ഷമായി. ഗൗരിയമ്മയെയും എം വി രാഘവനെയും പോലുള്ളവർ തെറ്റ് തിരുത്തി മടങ്ങിവന്ന ചരിത്രം ജയരാജൻ ഓർമ്മിപ്പിച്ചു.

 

പാർട്ടി വിട്ടവരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് എം വി ജയരാജൻ നടത്തിയ പ്രസ്താവനയെ പൂർണ്ണമായും തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജയരാജന്റേത് പാർട്ടി നിലപാടല്ലെന്നും വിമതരായി മത്സരിച്ചവർ വർഗവഞ്ചകരാണെന്നും ഗോവിന്ദൻ വ്യക്തമാക്കി. പാർട്ടിക്കുള്ളിൽ വിഭാഗീയതയുണ്ടെന്ന വാർത്തകളും അദ്ദേഹം നിഷേധിച്ചു.

 

വടക്കൻ ജില്ലകളിൽ പരക്കെ മഴയ്ക്ക് സാധ്യത. 6 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അല‍ർട്ട്. കണ്ണൂരും കാസർകോടും നാളെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

 

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടലിൽ പ്രതീക്ഷ നൽകി മന്ത്രിയുമായി പത്തിന് കൂടിക്കാഴ്ച. കേരളത്തിൽ വൻ തോതിൽ ജീവനക്കാരെ കൂട്ടപ്പിരിച്ചുവിട്ട യുഎസ് ആസ്ഥാനമായ കോറോ ഹെൽത്ത് കമ്പനി പ്രതിനിധികളുമായി തൊഴിൽമന്ത്രിയുടെ നേതൃത്വത്തിൽ ഈ മാസം 10 നാണ് എറണാകുളത്ത് വെച്ച് ചർച്ച നടത്തുക. കൊച്ചിയിലും കോഴിക്കോടുമായി 900 ജീവനക്കാരാണ് തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയിൽ കഴിയുന്നത്.

 

നെടുമ്പാശേരി വിമാനത്താവളത്തിന് കെ കരുണാകരൻ്റെ പേര് നൽകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. കെ കരുണാകരൻ്റെ സ്വപ്നമായിരുന്നു നെടുമ്പാശേരി വിമാനത്താവളം. രാജ്യത്തെ എണ്ണപ്പെട്ട വിമാനത്താവളമായി നെടുമ്പാശേരി മാറിയതിൽ നന്ദി പറയേണ്ടത് കരുണാകരനോടാണെന്നും വി എം സുധീരൻ പറഞ്ഞു.

 

അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എന്ത് തെറ്റാണ് താൻ ചെയ്തതെന്ന് സിപിഎം പറയണമെന്നും, പുതിയ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കുന്നതിൽ തടസ്സമില്ലെങ്കിലും അത് ഇപ്പോൾ വ്യക്തമാക്കേണ്ട കാര്യമല്ലെന്നും വി കുഞ്ഞികൃഷ്ണൻ.തന്നെ ബോധപൂർവ്വം യുഡിഎഫുകാരനാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും, എന്നാൽ താൻ എക്കാലവും കമ്മ്യൂണിസ്റ്റായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

 

കൊച്ചി – ധനുഷ്കോടി ദേശീയപാത വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് പ്രദേശത്ത് വിള്ളൽ രൂപപ്പെടാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിള്ളൽ കണ്ടെത്തിയ സാഹചര്യത്തിൽ കനത്ത മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ഈ വഴിയിലൂടെയുള്ള യാത്രകൾ സഞ്ചാരികൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്.

 

തെറ്റ് തിരുത്തി പാർട്ടിയിലേക്ക് മടങ്ങിവരാമെന്ന സി പി എം നേതൃത്വത്തിൻ്റെ പ്രസ്താവനയ്ക്ക് കടുത്ത മറുപടിയുമായി വിമതൻ ടി കെ ഗോവിന്ദൻ. തനിക്കല്ല, പാർട്ടിക്കാണ് തെറ്റുപറ്റിയതെന്നും യഥാർത്ഥ വർഗ്ഗ വഞ്ചകർ ആരാണെന്ന് ജനങ്ങൾക്കറിയാമെന്നും അദ്ദേഹം തുറന്നടിച്ചു

 

അടിയന്തരാവസ്ഥ കാലത്തെ രാജന്‍ കേസിലെ ഏക സാക്ഷിയായിരുന്ന പ്രൊഫസർ കെ കെ അബ്ദുള്‍ ഗഫാര്‍ അന്തരിച്ചു. കോഴിക്കോട് എന്‍ജിനിയറിങ് കോളേജ് മുന്‍ അധ്യാപകനായിരുന്ന അദ്ദേഹം കാസര്‍കോട് വെച്ചാണ് മരണപ്പെട്ടത്.

 

കോന്നിയിലെ 13 വയസ്സുകാരുടെ വ്യാജ പീഡന പരാതിയിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് യുവാവ്. ആളുമാറി സഹോദരനെയും പിടിച്ചുകൊണ്ടുപോയിയെന്നും പിന്നീട് വിട്ടയച്ചുവെന്നും യുവാവ് വിശദമാക്കുന്നത്.

 

ക്രിക്കറ്റ് മത്സരത്തിൻ്റെ തത്സമയ സംപ്രേഷണത്തിനിടെ കോണ്ടത്തിൻ്റെ പരസ്യം പ്രത്യക്ഷപ്പെട്ടതിൽ വിമർശനവുമായി കീർത്തി ആസാദ് എംപി. ഇക്കഴിഞ്ഞ ദിവസം ഇന്ത്യ – ഇംഗ്ലണ്ട് ട്വൻ്റി20 മത്സരത്തിനിടെ കോണ്ടം പരസ്യം സംപ്രേഷണം ചെയ്തതാണ് എംപിയെ പ്രകോപിപ്പിച്ചത്.

 

കന്നിമത്സരത്തിനൊരുങ്ങി തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജൻ സുരാജ് പാർട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോർ. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ രാജിവെച്ച ബങ്കിപ്പൂർ സീറ്റിലേക്ക് പ്രശാന്ത് കിഷോറിൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ജൻ സുരാജ് പാർട്ടി.

 

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാം വഴി പ്രചരിപ്പിച്ചതിന് മെറ്റയ്ക്ക് കേന്ദ്ര ഐടി മന്ത്രാലയം നോട്ടീസ് നൽകി. 7 ദിവസത്തിനകം വിശദീകരണം നൽകണമെന്നും ഇത്തരം ദൃശ്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

 

അയോധ്യ ക്ഷേത്രക്കൊള്ളയില്‍ വിശ്വ ഹിന്ദു പരിഷത്ത് ഉപാധ്യക്ഷന്‍ ചമ്പത് റായിക്ക് കുരുക്ക് കൂടുതല്‍ മുറുക്കി മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ പരാതി. 5 കോടി വിലമതിക്കുന്ന സ്വര്‍ണ്ണത്തില്‍ തീര്‍ത്ത രാമചരിത മാനസം ചമ്പത് റായിയുടെ അറിവോടെ വഴിപാടായി നല്‍കിയെന്നും ഇപ്പോള്‍ ഒരു വിവരവുമില്ലെന്നും മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി എസ് ലക്ഷ്മി നാരായണന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

 

ലൈവിൽ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ മലയാളി വ്ലോഗർ യുഎഇയിൽ പിടിയിൽ. എന്റെ കാസറ്റ് എന്ന പേജിലൂടെ പ്രശസ്തനായ അബ്ദുൾ ഹക്കീമിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.

 

ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ ശവസംസ്കാര ചടങ്ങുകൾ ടെഹ്റാനിൽ ആരംഭിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ട അദ്ദേഹത്തിൻ്റെ 14 മാസം പ്രായമുള്ള കൊച്ചുമകളുടെ ശവപേടകവും ചടങ്ങിൽ പ്രദർശിപ്പിച്ചത് നൊമ്പരക്കാഴ്ചയായി. യുഎസിനും ഇസ്രയേലിനുമെതിരെ പ്രതികാരം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ആളുകളാണ് ചടങ്ങുകളിൽ പങ്കെടുത്തത്.

 

വിദേശവനിതകളെ കൂട്ടബലാത്സം​ഗം ചെയ്ത കേസിൽ കൊച്ചുമകൻ അറസ്റ്റിലായതിന് പിന്നാലെ പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദറിന്റെ രാജിക്കായി മുറവിളി. കേസിൽ പ്രതിയായ കൊച്ചുമകൻ റാസ ദറിനെ സംരക്ഷിക്കാനായി ഇഷാഖ് ദർ ശ്രമിക്കുന്നതായി ആരോപിച്ചാണ് മന്ത്രിക്കെതിരേ വിവിധ രാഷ്ട്രീയനേതാക്കൾ രം​ഗത്തെത്തിയത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *