Untitled design 20250112 193040 0000 2

 

 

കനത്ത മഴയെ തുടർന്ന് നെല്ലിയാമ്പതി ചുരത്തിൽ മണ്ണിടിച്ചിലിനും പാറവീഴ്ചയ്ക്കും സാധ്യതയുള്ളതിനാൽ ജില്ലാ കലക്ടർ കർശന നിയന്ത്രണം ഏർപ്പെടുത്തി. വിനോദസഞ്ചാരം പൂർണ്ണമായും നിരോധിച്ചതിനൊപ്പം, വൈകുന്നേരം 6 മുതൽ രാവിലെ 6 വരെ രാത്രികാല യാത്രാ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

 

കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ തുടങ്ങിയ സാധ്യതകൾ കണക്കിലെടുത്ത് അധികൃതർ ജനങ്ങൾക്ക് കർശന ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി.

 

അദാനി ഗ്രൂപ്പ് സർക്കാരിനെ അറിയിക്കാതെയാണ് എംഎസ്‌സി കമ്പനിയുമായി ധാരണയുണ്ടാക്കിയതെന്ന വാദത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ചോദ്യം ചെയ്തു. വിഴിഞ്ഞം പദ്ധതിയിൽ പൂർണ്ണ സുതാര്യത ആവശ്യപ്പെട്ട അദ്ദേഹം, പദ്ധതിയുടെ ഗുണങ്ങൾ, തൊഴിലവസരങ്ങൾ, വരുമാനം എന്നിവയെക്കുറിച്ച് സർക്കാർ ധവളപത്രം പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടു.

 

വയനാട് ജില്ലയിലെ മെഡിക്കൽ കോളേജിൻ്റെ നിർമ്മാണപ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി.കെ. മുരളീധരൻ വ്യക്തമാക്കി. ഒരു വർഷത്തിനുള്ളിൽ നടപടികൾ പൂർത്തിയായില്ലെങ്കിൽ കോളേജിൻ്റെ അംഗീകാരം നഷ്ടപ്പെടുമെന്നതിനാൽ അത്തരമൊരു സാഹചര്യം ഉണ്ടാകാൻ സർക്കാർ അനുവദിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.

 

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ മുൻ വ്യവസായ മന്ത്രി പി രാജീവ്. കരാ‍ർ ലംഘനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ ധൈര്യം കാണിക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വി ഡി സതീശനോട് പി രാജീവ് ചോദിച്ചു.

 

കൊച്ചിയിലെ കോറോ ഹെൽത്ത് സ്ഥാപനത്തിലെ കൂട്ട പിരിച്ചുവിടൽ മരവിപ്പിച്ചു. സർക്കാർ ഇടപെടലിനെ തുടർന്നാണ് പിരിച്ചുവിടൽ മരവിപ്പിച്ചത്. ഈ മാസം ആറിന് തിരുവനന്തപുരത്ത് തൊഴിൽ സെക്രട്ടറിയുടെ സാന്നിധ്യത്തിലെ ചർച്ചക്ക് ശേഷം തുടർ തീരുമാനമുണ്ടാകും. കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നതുവരെ തൽസ്ഥിതി തുടരാനാണ് തീരുമാനം.

 

 

 

അദാനി എം എസ് സി ഡീലിൽ ഉള്‍പ്പടെ കോണ്‍ഗ്രസിൽ അതൃപ്തി പുകയുന്നതിനിടെ വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാൻ അടിയന്തരമായി കെപിസിസി ഭാരവാഹി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്‍റിന് കത്ത്. കെപിസിസി ജനറൽ സെക്രട്ടറി എം ആര്‍ അഭിലാഷാണ് കത്ത് നൽകിയത്.

 

പെരുമ്പാവൂരിലെ ലഹരി മുക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. തൂഫാൻ ചരിത്രമാണെന്നും പെരുമ്പാവൂർ ലഹരി കാപ്പിറ്റൽ എന്ന മേൽ വിലാസം മാറണമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പെരുമ്പാവൂരിൽ സംഘടിപ്പിച്ച തൂഫാൻ ജാ​ഗരൺ റാലിയിലാണ് ആഭ്യന്തര മന്ത്രിയുടെ വാക്കുകൾ. അതിഥി തൊഴിലാളികളെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മലയാളികൾക്കും ലഹരി വ്യാപനത്തിൽ പങ്കുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

 

കാഫിർ സ്ക്രീൻ ഷോട്ട് കേസില്‍ പ്രതി ജിതിൻ ഭാസ്കറിന് ജാമ്യം. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. വടകര ലോക്സഭാ തെരഞ്ഞെടുപ്പിനിടെ പ്രചരിച്ച വിവാദ കാഫിർ സ്ക്രീൻ ഷോട്ട് സംബന്ധിച്ച് അന്വേഷണം തുടങ്ങാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.

 

വയനാട് ബത്തേരി ദൊട്ടപ്പകുളത്ത് വൻ ഹാൻസ് വേട്ട. വീടിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച വൻ ലഹരി ശേഖരം പിടികൂടി. ബീനാച്ചി സ്വദേശി ഹാരിസാണ് പിടിയിലായത്. 6400 പാക്കറ്റ് ഹാൻസും പിടികൂടി.രഹസ്യ വിവരത്തെ തുടർന്ന് ബത്തേരി പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

 

കൊച്ചി കളമശേരി കിൻഫ്ര പാർക്കിൽ നടന്ന എഐ സമ്മിറ്റിൽ, വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി ‘കേരള’ എന്ന് ഇംഗ്ലീഷിൽ എഴുതിയപ്പോൾ അക്ഷരത്തെറ്റ് സംഭവിച്ചു. ‘Kaaralam’ എന്ന് എഴുതിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും, ഇത് രാഷ്ട്രീയ എതിരാളികളിൽ നിന്ന് രൂക്ഷമായ പരിഹാസത്തിന് ഇടയാക്കുകയും ചെയ്തു.

 

ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച യാത്രതിരിക്കും. ആദ്യം ഇന്തോനേഷ്യയിലേക്കാണ് പ്രധാനമന്ത്രി പോകുന്നത്. ഇന്ത്യയുടെ ‘ആക്റ്റ് ഈസ്റ്റ്’ നയത്തിന്റെ ഭാഗമായാണ് ഈ മൂന്ന് രാജ്യങ്ങളിലേക്കുള്ള സന്ദർശനം എന്ന് വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (ഈസ്റ്റ്) രുദ്രേന്ദ്ര ടണ്ടൻ മാധ്യമങ്ങളോട് പറഞ്ഞു.

 

ബെം​ഗളൂരു ഐഎസ്ആർഓ ആസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചയാൾ പിടിയിൽ. ഗാസിയാബാദിൽ നിന്നാണ് സഞ്ജയ് നഗർ പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളെന്നും ഇയാളുടെ പക്കൽ നിന്ന് ഇലക്ട്രോണിക് ഡിവൈസ് പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.

 

പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള എട്ടുപേർ ​ഗുജറാത്തിൽ അറസ്റ്റിൽ.​ ​ഗുജറാത്തിൽ ജെയ്ഷെ മൊഡ്യൂൾ സ്ഥാപിക്കാനും സംസ്ഥാനത്തും രാജ്യത്തെ വിവിധഭാ​ഗങ്ങളിലും ഭീകരാക്രമണം നടത്താനും പദ്ധതിയിട്ടവരെയാണ് പിടികൂടിയതെന്ന് ​ഗുജറാത്ത് ഭീകരവിരുദ്ധ സേന(എടിഎസ്) പറഞ്ഞു.

 

എനർജി ഡ്രിങ്ക് എന്ന പേരിലുള്ള സോഫ്റ്റ് ഡ്രിങ്ക്സ് വിൽപനയിൽ പ്രമുഖ ബ്രാൻഡുകൾക്ക് നോട്ടീസ് നൽകി ഫുഡ് സേഫ്റ്റി സ്റ്റാൻഡേഡ് അതോറിറ്റി (എഫ്എസ്എസ്എഐ). റെഡ് ബുൾ എനർജി ഡ്രിങ്ക്, പെപ്സികോയുടെ അഡ്രിനാലിൻ റഷ് എനർജി ഡ്രിങ്ക്, റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സിന്റെ കാമ്പാ എനർജി ഡ്രിങ്ക് ഗോൾഡ് ബൂസ്റ്റ്, സ്റ്റിങ് എനർജി ഡ്രിങ്ക്, ഹെൽ എനർജി, കോക്കകോളയുടെ പിന്തുണയുള്ള മോൺസ്റ്റർ എനർജി എന്നീ പാനീയങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

 

ESIC-യുടെ ഭരണപരമായ ആവശ്യങ്ങൾ മാനിക്കുമ്പോഴും, നിലവിലെ നിർബന്ധിത വാർഷിക പൊതു സ്ഥലംമാറ്റ (AGT) നയം നഴ്സുമാർക്ക് കടുത്ത വ്യക്തിപരവും കുടുംബപരവുമായ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതായും, ഇത് ESIC ആശുപത്രികളിലെ ആരോഗ്യസേവനത്തിന്റെ ഗുണനിലവാരത്തെ സാരമായി ബാധിക്കുന്നതായും നിവേദനത്തിൽ IPNA ചൂണ്ടിക്കാട്ടി.

 

ബെംഗളൂരു ഡേ കെയർ സെന്ററിൽ ആയമാ‍ർ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഒരു ജീവനക്കാരി അറസ്റ്റിൽ. വിജയലക്ഷ്മി എന്ന ആയയാണ് അറസ്റ്റിലായത്. ശേഷിച്ച നാലുപേർക്കായി തെരച്ചിൽ തുടരുകയാണ്. ഇതിനിടയിൽ സംസ്ഥാനത്തെ ഡേ കെയറുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന അധ്യക്ഷൻ കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു.

 

അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ ആദ്യമായി പ്രതികരിച്ച് ആർഎസ്എസ്. ഈ സംഭവം ഹിന്ദുസമൂഹത്തിന്റെ വികാരങ്ങളെ മുറിവേൽപ്പിച്ചുവെന്നും കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ ആവശ്യപ്പെട്ടു.

 

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കേസിൽ ഡിഎംകെ എംഎൽഎ അനിത ആർ. രാധാകൃഷ്ണനെ തൂത്തുക്കുടി പോലീസ് അറസ്റ്റ് ചെയ്തു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. അറസ്റ്റിനെതിരെ ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

 

ഉത്തർപ്രദേശിലെ ഹാപ്പൂർ ജില്ലാ സപ്ലൈ ഓഫീസർ സീമ ചൗധരിക്കെതിരെ സ്വന്തം അമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്തു. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. തന്റെ പേരിൽ രഹസ്യ ബാങ്ക് അക്കൗണ്ട് തുടങ്ങി കള്ളപ്പണം വെളുപ്പിച്ചെന്നും വ്യാജ ഒപ്പിട്ട് സ്വത്ത് വിൽക്കാൻ ശ്രമിച്ചെന്നും അമ്മ പരാതിയിൽ പറയുന്നു.

 

അമിതമായ ആളുകളെ കുത്തിനിറച്ചെത്തിയ ബസ് കൊക്കയിലേക്ക് വീണു. പാകിസ്ഥാനിൽ 32 പേർക്ക് ദാരുണാന്ത്യം. പാകിസ്ഥാന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിലുണ്ടായ അപകടത്തിൽ 16ലേറെ പേർക്കാണ് ഗുരുതര പരിക്കേറ്റിട്ടുള്ളത്. പെഷ്വാറിൽ നിന്ന് ക്വറ്റയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്

 

പാകിസ്ഥാനിൽ പ്രായമാവുന്നത് തടയുന്നതിനായുള്ള ഇൻജക്ഷന് വേണ്ടി ആശുപത്രികളിൽ നിന്ന് മറുപിള്ള മോഷ്ടിച്ച വിൽപന നടത്തിയ സംഘം പിടിയിൽ. 500 കിലോഗ്രാം മറുപിള്ളയുമായാണ് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി സംഘത്തെ പിടികൂടിയത്.

 

മാസങ്ങൾക്ക് ശേഷം പൊതുയിടത്തിൽ പ്രത്യക്ഷപ്പെട്ട് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ​ഗാർഡ് കോപ്(ഐആർജിസി)ന്റെ മുതിർന്ന കമാൻഡർ ജനറൽ അഹമ്മദ് വാഹിദി. ടെഹ്റാനിൽ ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരചടങ്ങുകളുടെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട യോ​ഗത്തിലാണ് ജനറൽ അഹമ്മദ് വാഹിദിയും പങ്കെടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ ഇറാനിലെ ഔദ്യോ​ഗിക മാധ്യമങ്ങൾ പുറത്തുവിട്ടു.

 

പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന എല്ലാ സർവീസുകളും പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്‍പ്രസ്. യുഎഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ 13 സെക്ടറുകളിലേക്ക് എയർ ഇന്ത്യ എക്സ്‍പ്രസ് നിലവില്‍ സർവീസ് നടത്തുന്നുണ്ട്.

 

ലോകകപ്പ് നോക്കൗട്ടിൽ പരാഗ്വായോട് തോറ്റ് പുറത്തായതിന് പിന്നാലെ ജർമൻ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയൻ നാഗൽസ്‌മാൻ രാജിവച്ചു. ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലുടനീളം സ്ഥിരതയില്ലാത്ത പ്രകടനം കാഴ്ചവച്ച ജർമൻ ടീമിനെതിരെ വലിയറ രീതിയിലുള്ള വിമർശനമാണ് വന്നിരുന്നത്.

 

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *