‘കല്യാണി’ എന്ന ഗാനത്തിന്റെ വിജയത്തിന് പിന്നാലെ അര്‍ജന്‍, കെഡിഎസ്, റോണ്‍, ഫിഫ്റ്റി 4 എന്നിവര്‍ ഈ ഗാനത്തിന്റെ പ്രത്യേക റീമിക്‌സുമായി എത്തുന്നു. ശ്രേയ ഘോഷാലും ഇവര്‍ക്കൊപ്പം ചേരുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പ്രാദേശിക തലത്തില്‍ ശ്രദ്ധ നേടിയ ഒരു ഗാനമായി മാറിയ ‘കല്യാണി’, പിന്നീട് ഭാഷയുടെയും സംസ്‌കാരത്തിന്റെയും അതിരുകള്‍ മറികടന്ന് രാജ്യവ്യാപകമായ സംഗീത പ്രതിഭാസമായി വളര്‍ന്നു. സ്‌പോട്ടിഫൈ ഇന്ത്യയുടെ ടോപ് 200 ചാര്‍ട്ടില്‍ ‘കല്യാണി’ 17-ാം സ്ഥാനവും സ്‌പോട്ടിഫൈ യുഎഇ ടോപ് 200 ചാര്‍ട്ടില്‍ രണ്ടാം സ്ഥാനവും നേടി. കൂടാതെ സ്‌പോട്ടിഫൈ ഗ്ലോബല്‍ വൈറല്‍ സോങ്‌സ് ചാര്‍ട്ടില്‍ 32-ാം സ്ഥാനവും സ്വന്തമാക്കി. സിംഗപ്പൂരില്‍ രണ്ടാം സ്ഥാനവും യുഎഇയില്‍ മൂന്നാം സ്ഥാനവും ഇന്ത്യയിലും മലേഷ്യയിലും 11-ാം സ്ഥാനവും നേടി ഈ ഗാനം പ്രാദേശിക ഇന്ത്യന്‍ സംഗീതത്തിനുള്ള ആഗോള സ്വീകാര്യത തെളിയിച്ചു. ഈ പുതിയ പതിപ്പിനൊപ്പം, സാനിയ അയ്യപ്പന്‍ അഭിനയിക്കുന്ന ഔദ്യോഗിക മ്യൂസിക് വിഡിയോയും പുറത്തിറങ്ങി.
‘കല്യാണി’ റീമിക്സില്‍ ശ്രേയ ഘോഷാലും സാനിയയും
