ശ്രീനാഥ് ഭാസി നായകനായ ‘കറക്കം’ ജൂലൈ 3 മുതല്‍ സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിക്കും. മലയാള സിനിമയിലെ ആദ്യ മ്യൂസിക്കല്‍ ഹൊറര്‍-കോമഡി ചിത്രമായി വിശേഷിപ്പിക്കപ്പെടുന്ന ചിത്രം, ഹൊറര്‍-കോമഡി വിഭാഗത്തിന് പുതുമയാര്‍ന്ന അനുഭവമാണ് സമ്മാനിക്കുന്നത്. ധനുഷും ഖാജയും എന്ന രണ്ട് യുവാക്കളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന അഞ്ച് ആത്മാക്കളെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. പുതുവത്സരാഘോഷത്തിനിടെ നടത്തിയ ഒരു തമാശയാണ് ആത്മാക്കളെ ഉണര്‍ത്തുന്നത്. തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ അരങ്ങേറുന്ന രസകരവും അപ്രതീക്ഷിതവുമായ സംഭവങ്ങളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ഫെമിന ജോര്‍ജ്, ഷോണ്‍ റോമി, സിദ്ധാര്‍ത്ഥ് ഭരതന്‍, ജീന്‍ പോള്‍ ലാല്‍, അഭിരാം രാധാകൃഷ്ണന്‍, പ്രവീണ്‍ ടിജെ, മണികണ്ഠന്‍ ആര്‍ ആചാരി, ബിജു കുട്ടന്‍, മിധുട്ടി, ഷാലു റഹീം, വിനീത് തട്ടില്‍ ഡേവിഡ് എന്നിവരും ചിത്രത്തിലുണ്ട്.
