മഴക്കാലം എത്തിയതോടെ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി പൊതുവെ കുറയാന്‍ സാധ്യതയുണ്ട്. അന്തരീക്ഷത്തിലെ ഈര്‍പ്പവും പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും പലവിധ അണുബാധകള്‍ക്കും ദഹനപ്രശ്നങ്ങള്‍ക്കും കാരണമാകാറുണ്ട്. ഈ സാഹചര്യത്തില്‍ ശരീരത്തിന് പ്രതിരോധശേഷിയും ഊര്‍ജവും നല്കാന് ഇലക്കറികള്‍ക്ക് സാധിക്കും. ഇരുമ്പ്, കാല്‍സ്യം, വൈറ്റമിനുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായ ഇലക്കറികള്‍ (പ്രത്യേകിച്ച് ചീര, മുരിങ്ങയില തുടങ്ങിയവ) മഴക്കാല ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം. മഴക്കാലത്ത് അനുഭവപ്പെടുന്ന അലസതയും തളര്‍ച്ചയും മാറ്റാന്‍ ശരീരത്തില്‍ ആവശ്യത്തിന് ഇരുമ്പിന്റെ അംശം ഉണ്ടാകേണ്ടത് അനിവാര്യമാണ്. ഇലക്കറികളില്‍ ഉയര്‍ന്ന അളവില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ ഹീമോഗ്ലോബിന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയും വിളര്‍ച്ച തടഞ്ഞ് കോശങ്ങളിലേക്ക് ഓക്സിജന്‍ എത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഈ ഇലക്കറികളില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള കാല്‍സ്യം, പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന സന്ധി വേദനകളില്‍ നിന്നും എല്ലുതേയ്മാനത്തില് നിന്നും സംരക്ഷണം നല്കുന്നു. ഇലക്കറികളില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി, എ എന്നിവയും ശക്തമായ ആന്റിഓക്സിഡന്റുകളും ശരീരത്തിലെ ഫ്രീ റാഡിക്കലുകളോട് പോരാടുകയും രോഗപ്രതിരോധ സംവിധാനത്തെ കൂടുതല്‍ ശക്തമാക്കുകയും ചെയ്യുന്നു.
മഴക്കാലത്ത് രോഗപ്രതിരോധശേഷിക്ക് ഇലക്കറികള്‍ കഴിക്കാം
