മഞ്ഞുമ്മല്‍ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലന്‍- ദി ബോയ്’ സിനിമയുടെ രണ്ടാമത്തെ ഗാനമായ ‘എങ്ങോട്ടാ..’ പുറത്തിറങ്ങി. സുഷിന്‍ ശ്യാം ആണ് ബാലന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. അന്‍വര്‍ അലി രചിച്ച ഗാനം പാടിയിരിക്കുന്നതും സുഷിന്‍ ശ്യാം തന്നെയാണ്. ഫര്‍സാന പാലത്തിങ്കല്‍, ആദിശേഷന്‍, മുഹമ്മദ് സിനാന്‍, ഡോളി ജൂണ്‍, ജീന്‍ പോള്‍ ലാല്‍, ഗിരീഷ് എ ഡി, ബീന ആന്റണി എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബാലന്‍- ദി ബോയ് മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ […]
‘ഐ, നോബഡി’ ചിത്രത്തിന്റെ ട്രെയിലര്‍ എത്തി
റോഷാക്കിലൂടെ ഞെട്ടിച്ച നിസാം ബഷീര്‍ ഒരുക്കുന്ന പുതിയ ചിത്രം ‘ഐ, നോബഡി’യുടെ ട്രെയിലര്‍ എത്തി. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ആകാംക്ഷ ജനിപ്പിക്കുന്നതാണ്. പാര്‍വതി തിരുവോത്താണ് ചിത്രത്തിലെ നായിക. ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജ്-പാര്‍വതി ഹിറ്റ് ജോഡി വീണ്ടുമെത്തുകയാണ് ഐ, നോബഡയിലൂടെ. ബാങ്ക് കൊള്ളയും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്നത്. രാജീവന്‍ എന്ന ബാജ് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ പൃഥ്വിരാജെത്തുന്നത്. സുപ്രിയ മേനോന്‍ ആണ് സിനിമയുടെ നിര്‍മാണം. ജേക്സ് ബിജോയാണ് സംഗീതം ഒരുക്കുന്നത്. അശോകന്‍, വിജയരാഘവന്‍, […]
വില വര്‍ദ്ധിപ്പിച്ച് ഹാര്‍ലി-ഡേവിഡ്സണ്‍
ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന എക്‌സ് 440 മോട്ടോര്‍സൈക്കിള്‍ ശ്രേണിയുടെ വില ഹാര്‍ലി-ഡേവിഡ്സണ്‍ വര്‍ദ്ധിപ്പിച്ചു. എല്ലാ വകഭേദങ്ങളുടെയും വില വര്‍ദ്ധിച്ചു. വകഭേദങ്ങളെ ആശ്രയിച്ച് 1,000 രൂപ മുതല്‍ 5,000 വരെ വില വര്‍ദ്ധനവിന് കാരണമായി. അടുത്തിടെ അവതരിപ്പിച്ച എക്‌സ് 440 ടി യിലാണ് ഏറ്റവും വലിയ വര്‍ധനവ് ഉണ്ടായത്. എന്‍ട്രി ലെവല്‍ എക്‌സ് 440 വിവിഡിന്റെ പുതിയ എക്‌സ്-ഷോറൂം വില 2.36 ലക്ഷമാണ്, മുന്‍ വില 2.35 ലക്ഷത്തില്‍ നിന്ന് 1,000 രൂപ വര്‍ധന. മിഡ്-സ്‌പെക്ക് എക്‌സ് 440 […]
എം.എന്‍. പാലൂര്‍ സമ്പൂര്‍ണ കവിതകള്‍
മലയാള കവിതയുടെ അന്തര്‍ദ്ധാരകളില്‍ മനുഷ്യസ്നേഹത്തിന്റെ ഉജ്ജ്വലപ്രകാശമായി ഒഴുകിയ കവിയാണ് എം.എന്‍. പാലൂര്‍. ജൈവവീര്യമാര്‍ന്ന ഭാഷയും ആത്മദീപ്തമായ ദര്‍ശനവും ജീവിതാനുഭവങ്ങളുടെ നിര്‍മ്മലസത്യവും ചേര്‍ന്നു രൂപപ്പെട്ട അദ്ദേഹത്തിന്റെ രചനകള്‍ കാലത്തെ അതിജീവിക്കുന്നവയാണ്. ഉള്‍ക്കാടുകളുടെ നിശ്ശബ്ദതയില്‍ ജനിച്ച് പാറകളെ തഴുകി ഭൂമിയെ നനച്ച് ഒഴുകുന്ന കാട്ടരുവിപോലെ പാലൂരിന്റെ കവിതകള്‍ മനുഷ്യഹൃദയങ്ങളിലൂടെ സഞ്ചരിക്കുന്നു. മലയാള കവിതാലോകത്തു പ്രതിഭകൊണ്ട് വേറിട്ടുനിന്ന എം.എന്‍. പാലൂരിന്റെ കവിതകളുടെ സമ്പൂര്‍ണ സമാഹാരം. ‘എം.എന്‍. പാലൂര്‍ സമ്പൂര്‍ണ കവിതകള്‍’. എം.എന്‍. പാലൂര്‍. മാതൃഭൂമി. വില 1272 രൂപ.
ബദാം ഒരാഴ്ച സ്ഥിരമായി കഴിച്ചാല്‍ മാറ്റങ്ങള്‍ കാണാം
ആരോഗ്യകരമായ കൊഴുപ്പ്, ആന്റിഓക്‌സിഡന്റുകള്‍, കാല്‍സ്യം തുടങ്ങി ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങള്‍ കലവറയാണ് ബദാം. പതിവായി ബദാം കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതു മുതല്‍ ശരീരഭാരം നിയന്ത്രിക്കാന്‍ വരെ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ബദാം ഒരാഴ്ച സ്ഥിരമായി കഴിച്ചു തുടങ്ങുമ്പോള്‍ തന്നെ, നിങ്ങളുടെ ശരീരത്തില്‍ പ്രകടമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങും. ദിവസവും അഞ്ച് അല്ലെങ്കില്‍ ആറ് ബദാം വെള്ളത്തില്‍ കുറഞ്ഞത് എട്ട് മണിക്കൂര്‍ കുതിര്‍ത്ത ശേഷം രാവിലെ വെറും വയറ്റിലോ ബ്രേക്ക്ഫാസ്റ്റിനൊപ്പമോ കഴിക്കാവുന്നതാണ്. ഇങ്ങനെ കഴിക്കുമ്പോള്‍ അതില്‍ […]
പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത് ലീഗിന് അമർഷമെന്ന് റിപ്പോർട്ട്
പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത് ലീഗിന് അമർഷമെന്ന് റിപ്പോർട്ട്. പിഎം ശ്രീയിൽ യുഡിഎഫ് നിലപാട് മാറ്റരുതെന്ന് ആവശ്യപ്പെട്ട് മന്ത്രിസഭാ ഉപസമിതിക്ക് പരസ്യമായി കത്തയച്ചാണ് ലീഗിൻ്റെ പ്രതിഷേധം. യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മലപ്പുറം കുന്നുമ്മൽ പോസ്റ്റ് ഓഫീസിലെത്തി കത്തയച്ചത്. സർക്കാർ നിലപാടിനെതിരെ കെഎസ്‍യുവും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ സർക്കാർ പദ്ധതിയിൽ ഒപ്പുവെച്ചെന്നും ഈ സർക്കാരിന് അത് തുടരാതിരിക്കാൻ ആവില്ലെന്നുമാണ് യുഡിഎഫ് സർക്കാരിൻ്റെ നിലപാട്.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കുറ്റപത്രം നൽകുന്നത് ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് എസ്ഐടിയോട് ഹൈക്കോടതി
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കുറ്റപത്രം നൽകുന്നത് ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് എസ്ഐടിയോട് ഹൈക്കോടതി. അന്തിമ റിപ്പോർട്ട് എന്ന് നൽകുമെന്ന് ഈ മാസം 29നകം അറിയിക്കാൻ പ്രത്യേക സംഘത്തിന് കോടതി നിർദ്ദേശം നൽകി. 2025 ൽ സ്വർണപ്പാളികൾ കൊണ്ടുപോയതിൽ ആർക്കൊക്കെ വീഴ്ചയെന്ന് വ്യക്തമാക്കുന്ന സമഗ്ര റിപ്പോർട്ടും ഹാജരാക്കണമെന്ന് ദേവസ്വം ബഞ്ച് നിർദേശിച്ചു. കേസിന്‍റെ ഗൗരവവും പരിശോധിക്കണ്ട രേഖകളുടെ വ്യാപ്തിയുമെല്ലാം കണക്കിലെടുക്കുമ്പോൾ അന്വേഷണം പൂർത്തിയാക്കാൻ മതിയായ സാവകാശം നൽകിയെന്ന് ബോധ്യമുണ്ടെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ മഹല്ലുകളിൽ സജീവമാക്കാൻ നിർദ്ദേശം നൽകി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ മഹല്ലുകളിൽ സജീവമാക്കാൻ നിർദ്ദേശം നൽകി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നാളെ പള്ളികളിൽ ജുമുഅ നമസ്കാരത്തിന് ശേഷം പ്രത്യേക ബോധവൽക്കരണം നൽകാനാണ് നിർദേശം നൽകിയിരിക്കുന്നത്. വിദഗ്ധരെ ഉൾപ്പെടുത്തി മഹല്ലുകളിൽ ക്ലാസുകൾ സംഘടിപ്പിക്കണമെന്നും രക്ഷിതാക്കൾക്ക് പ്രത്യേക ബോധവൽക്കരണം നൽകണമെന്നും സാദിഖലി തങ്ങൾ ഖാസിയായിട്ടുള്ള മഹല്ലുകൾക്ക് നിർദ്ദേശം നൽകി.
ഭരണം കിട്ടിയത് അഞ്ച് വർഷത്തേക്കാണെന്ന് മന്ത്രിമാരെയും എംഎൽഎമാരെയും ഓർമ്മിപ്പിച്ച് നിഖിൽ പൈലി
ഭരണം കിട്ടിയത് അഞ്ച് വർഷത്തേക്കാണെന്ന് മന്ത്രിമാരെയും എംഎൽഎമാരെയും ഓർമ്മിപ്പിച്ച് നിഖിൽ പൈലി. വീണ്ടും തെരഞ്ഞെടുപ്പ് ഉണ്ടെന്നുള്ള കാര്യം മന്ത്രി ആയവരും എംഎൽഎ ആയവരും അത് മറക്കരുത്. പല പാർട്ടിക്കാരും പരാതി പറഞ്ഞു തുടങ്ങി. താഴെത്തട്ടിൽ കുറേ പാർട്ടി പ്രവർത്തകരും സൈബർ യുദ്ധം ചെയ്യുന്നവരും ഒക്കെ ചേർന്നാണ് നിങ്ങളെ ഭരണത്തിലേറ്റിയതെന്ന് മറക്കേണ്ടെന്നും നിഖിൽ ഫേസ്ബുക്കിൽ കുറിച്ചു. നിങ്ങൾക്ക് സുഖിക്കാനും പത്രാസ് കാട്ടാനും സിൽബന്ധികളെ കസേരയിൽ ഇരുത്താനും സമ്പാദിക്കാനും ആണ് ഭരണമെന്ന് കരുതരുത്. ജനത്തിന് ഗുണം ചെയ്യണം, നാടിനും. പ്രവർത്തകരെ […]
ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. റീനയെ മാറ്റിയ നടപടിയെ ന്യായീകരിച്ച് മന്ത്രി കെ. മുരളീധരൻ
തൊരപ്പൻ പണിയെടുക്കുന്ന ആരെയും ഈ കസേരയിൽ ഇരുത്തില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. റീന തുരപ്പൻ പണി നടത്തിയോ എന്ന് മേൽ കോടതിയിൽ പറഞ്ഞോളാമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെ അനുസരിക്കാത്ത ഉദ്യോഗസ്ഥന്മാർ മുരളിധരൻ ഇരിക്കുമ്പോൾ ആ കസേരയിൽ ഉണ്ടാകില്ല. സെൻകുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയപ്പോൾ പിണറായി രാജിവെച്ചോ. ഇത് തിരിച്ചടിയല്ല, മേലെ കോടതിയുണ്ട്. ചില കാര്യങ്ങളിൽ ഉടൻ തീരുമാനം എടുക്കണമെന്നും ഈ കസേരയിൽ ഇരിക്കുന്നിടത്തോളം ഇങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു.
