സമാധാന കരാറില്‍ ഒപ്പുവച്ച് അമേരിക്കയും ഇറാനും. സമാധാന കരാര്‍ യാഥാര്‍ത്ഥ്യമായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്രാന്‍സില്‍വച്ചാണ് കരാറില്‍ ഒപ്പുവത്. ഉപരോധം അവസാനിപ്പിച്ച് ഹോര്‍മുസ് കടലിടുക്ക് തുറന്നതോടെ എണ്ണവില കുത്തനെ ഇടിഞ്ഞു. യുദ്ധകാലത്ത് 114 ഡോളറായി ഉയര്‍ന്ന ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 75.81 ഡോളറായി കുറഞ്ഞു. ഹോര്‍മൂസില്‍ മൂന്നു മാസമായി കുടുങ്ങിക്കിടന്ന ഇന്ത്യന്‍ കപ്പല്‍ 62,370 മെട്രിക് ടണ്‍ എല്‍എന്‍ജിയുമായി ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തും. ഇന്ധനവും രാസവളവും അടങ്ങിയ 34 ഇന്ത്യന്‍ […]
മദ്ധ്യാഹ്ന വാർത്തകൾ
സമാധാന കരാറില്‍ ഒപ്പുവച്ചു. അമേരിക്ക – ഇറാന്‍ സമാധാന കരാര്‍ യാഥാര്‍ത്ഥ്യമായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്രാന്‍സില്‍വച്ചാണ് കരാറില്‍ ഒപ്പുവത്. ഉപരോധം അവസാനിപ്പിച്ച് ഹോര്‍മുസ് കടലിടുക്ക് തുറന്നതോടെ എണ്ണവില കുത്തനെ ഇടിഞ്ഞു. യുദ്ധകാലത്ത് 114 ഡോളറായി ഉയര്‍ന്ന ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 75.81 ഡോളറായി കുറഞ്ഞു. ഹോര്‍മൂസില്‍ മൂന്നു മാസമായി കുടുങ്ങിക്കിടന്ന ഇന്ത്യന്‍ കപ്പല്‍ 62,370 മെട്രിക് ടണ്‍ എല്‍എന്‍ജിയുമായി ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തും. ഇന്ധനവും രാസവളവും […]
ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയ്‌ക്കൊരുങ്ങി എന്‍എസ്ഇ
രാജ്യത്തിലെ ഏറ്റവും വലിയ ഓഹരി വിപണിയായ നാഷനല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍എസ്ഇ) 30,000 കോടി രൂപയുടെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കായി സെബിക്ക് മുന്‍പാകെ അപേക്ഷ സമര്‍പ്പിച്ചു. യാഥാര്‍ഥ്യമായാല്‍ ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആയി മാറും. നിലവിലുള്ള ഓഹരിയുടമകള്‍ അവരുടെ കൈവശമുള്ള ഓഹരികള്‍ വില്‍ക്കുന്ന ‘ഓഫര്‍ ഫോര്‍ സെയില്‍’ മാതൃകയിലായിരിക്കും ഐപിഒ നടക്കുക. ഏതാണ്ട് 6 ശതമാനം ഓഹരികളാകും നിലവിലെ ഓഹരി ഉടമകള്‍ പൊതുജനങ്ങള്‍ക്കായി വില്‍ക്കുക. എന്‍എസ്ഇയുടെ വിപണി മൂല്യം 5 ലക്ഷം കോടിയിലേറെയാണ്. […]
വാട്സ്ആപ്പ് വെബില്‍ കോള്‍ ലിങ്കുകള്‍ ഉപയോഗിക്കാം
ഗ്രൂപ്പ് വോയ്‌സ്, വീഡിയോ കോളുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്കായി പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്. ഇതുവരെ, ബ്രൗസറില്‍ വണ്‍-ഓണ്‍-വണ്‍ കോളുകള്‍ മാത്രമേ ചെയ്യാന്‍ കഴിയുമായിരുന്നുള്ളു. വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുമ്പോള്‍ ഗ്രൂപ്പ് ചാറ്റുകളില്‍ ഒരു കോള്‍ ബട്ടണ്‍ കാണും. അതില്‍ ക്ലിക്ക് ചെയ്ത് വോയ്‌സ് അല്ലെങ്കില്‍ വീഡിയോ തെരഞ്ഞെടുത്ത് കോള്‍ ചെയ്യാം. ഇനി ഗ്രൂപ്പ് കോളാണ് ചെയ്യുന്നതെങ്കില്‍ അംഗങ്ങളെ സെലക്ട് ചെയ്ത് കോള്‍ ചെയ്യാം. ഒരു ഗ്രൂപ്പ് കോളില്‍ 32 പേരെ വരെ പങ്കെടുപ്പിക്കാം. വാട്‌സ്ആപ്പിന്റെ മൊബൈല്‍ ആപ്പിലും ഡെസ്‌ക്ടോപ്പ് ക്ലയന്റിലും […]
‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ ലെ ഗാനത്തിന്റെ പ്രോമോ
സൂര്യയെ നായകനാക്കി തെലുങ്ക് സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ എന്ന ചിത്രത്തിലെ പട്ടാമ്പൂച്ചി എന്ന ഗാനത്തിന്റെ പ്രോമോ വീഡിയോ പുറത്ത്. ഗാനത്തിന് സംഗീതം ഒരുക്കിയത് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ ജി.വി പ്രകാശ് കുമാര്‍ ആണ്. സുബ്ലഷിണി ആലപിച്ച ഗാനത്തിന് വരികള്‍ രചിച്ചത് അരുണ്‍രാജ കാമരാജ് ആണ്. മമിത ബൈജുവിന്റെ നൃത്തമാണ് ഗാനത്തിന്റെ ഹൈലൈറ്റ്. വിജയ് ബിന്നി ആണ് ഗാനത്തിന് നൃത്തം ഒരുക്കിയത്. ആഗോള റിലീസ് 2026 ഓഗസ്റ്റ് 14നാണ്. മമിത ബൈജു […]
‘പ്രേംപാറ്റ’ ചിത്രം ഒക്ടോബറില്‍ റിലീസിനെത്തും
യുവത്വത്തിന്റെ നിറങ്ങളും സോഷ്യല്‍ മീഡിയ തലമുറയുടെ സ്വാധീനവും ഒരുമിക്കുന്ന പുതിയ മലയാള ചിത്രം ‘പ്രേംപാറ്റ’ ഈ വര്‍ഷം ഒക്ടോബറില്‍ റിലീസിനെത്തും. ചിത്രത്തിന്റെ റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തിറങ്ങി. നായകന്‍ ജോമോന്‍ ജ്യോതിറിന്റെ രസകരമായ ഒരു ലുക്ക് പുറത്തുവിട്ടാണ് അനൗണ്‍സ്‌മെന്റ് പ്രഖ്യാപിച്ചത്. കുളിക്കുന്നതിനിടയില്‍ കുളിമുറിയില്‍ നിന്ന് എത്തിനോക്കുന്ന ജോമോന്‍… വേണ്ടപ്പെട്ട അല്ലെങ്കില്‍ കാത്തിരുന്ന ആരെയോ കണ്ടതിന്റെ സന്തോഷം, ആവേശം ഒക്കെ നിറഞ്ഞ മുഖം….യുവത്വത്തിന്റെ ഇഷ്ടതാരമായ ജോമോന്റെ ലുക്ക് ചിത്രം രസകരമാണെന്ന സൂചന നല്‍കുന്നു. ലിജീഷ് കുമാര്‍ തിരക്കഥ ഒരുക്കി […]
അടുത്ത തലമുറ ബജാജ് പള്‍സര്‍ ജൂലൈയില്‍
അടുത്ത തലമുറ ബജാജ് പള്‍സര്‍ ജൂലൈ അവസാനത്തോടെയോ അല്ലെങ്കില്‍ ഓഗസ്റ്റ് ആദ്യവാരമോ ഇന്ത്യയില്‍ പുറത്തിറങ്ങാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഈ പുതിയ മോഡല്‍ അടുത്ത തലമുറയില്‍പ്പെട്ട പള്‍സര്‍ 125 അല്ലെങ്കില്‍ പള്‍സര്‍ 150 ആകാനാണ് സാധ്യത. വലിപ്പമുള്ള ഇന്ധന ടാങ്ക്, ഒതുക്കമുള്ള പിന്‍ഭാഗം എന്നിവയോടെയാണ് ഈ പരീക്ഷണ മോഡല്‍ കാണപ്പെട്ടത്. ഇത് ഒറിജിനല്‍ പള്‍സര്‍ ഡിസൈനിന്റെ ഒരു പ്രധാന സവിശേഷതയാണ്. മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിച്ചിരിക്കുന്നത് സിംഗിള്‍ ഡൗണ്‍ട്യൂബ് ട്യൂബുലാര്‍ ഫ്രെയിമിലാണ്. കൂടാതെ മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും ഉണ്ട്. […]
രക്ഷാധികാരി ബൈജു (ഒപ്പ്)
നാട്ടിന്‍പുറവും കൂട്ടുകാരൊത്ത് വൈകുന്നേരത്തെ ഒരുമിച്ചുള്ള വര്‍ത്തമാനങ്ങളും, പലതരം കളികളും, ക്ലബ് വാര്‍ഷികവും. നാടകവും എന്നുവേണ്ട ബാല്യത്തില്‍ നാം എങ്ങനെയെല്ലാം ജീവിതം ആസ്വദിച്ച് നടന്നോ, അതെല്ലാം വീണ്ടും അനുഭവിക്കാന്‍ ഈ ചിത്രത്തിലൂടെ ഒന്ന് സഞ്ചരിച്ചാല്‍ മതി. സിനിമ മനസ്സിലുണ്ടെങ്കിലും, പുസ്തകങ്ങളോട് ഇഷ്ടമുള്ള ഏതൊരാള്‍ക്കും വായനയില്‍ കൂടിയും, നമ്മള്‍ കണ്ടറിഞ്ഞ നാട്ടുവഴികളിലൂടെ ബൈജുവേട്ടന്റെയും കുമ്പളം ബ്രദേഴ്‌സിന്റെയും ഒപ്പം വീണ്ടും നടക്കുവാനുള്ള അവസരമാണ് ഈ തിരക്കഥ സാധ്യമാക്കുന്നത്. ‘രക്ഷാധികാരി ബൈജു (ഒപ്പ്)’. രഞ്ജന്‍ പ്രമോദ്. ലോഗോസ് ബുക്‌സ്. വില 294 രൂപ.
അകാല വാര്‍ധക്യം ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍
നമ്മള്‍ കഴിക്കുന്ന ഓരോ ഭക്ഷണവും ചര്‍മത്തിന്റെ ആരോഗ്യത്തെ നേരിട്ടു ബാധിക്കുന്നു. ചില ഭക്ഷണങ്ങള്‍ ശരീരത്തില്‍ വീക്കം ഉണ്ടാക്കുകയും കൊളാജന്‍ നശിപ്പിക്കുകയും ചെയ്യാം. ഇത് കോശങ്ങളുടെ വാര്‍ധക്യത്തെ ഗണ്യമായി വേഗത്തിലാക്കും. ചര്‍മത്തിലെ കൊളാജനും ഇലാസ്തികതയ്ക്കും പഞ്ചസാരയുമായി ക്രോസ്‌ലിങ്ക് ചെയ്യപ്പെടുമ്പോഴോ, ഓക്‌സിഡന്റുകള്‍ ചര്‍മത്തെ ദോഷകരമായി ബാധിക്കുമ്പോഴോ അകാല വാര്‍ധക്യം സംഭവിക്കുന്നു. ഇഡ്ലിയും പുട്ടുമൊക്കെ റൈസ് കേക്ക് വിഭാഗത്തിലാണ്. ഇവയുടെ ഉയര്‍ന്ന ഗ്ലൈസെമിക് സൂചിക രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് വര്‍ധിപ്പിക്കുന്നു. ഇത് ചര്‍മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടാന്‍ കാരണമാവുന്നു. ഗ്രില്ലിങ്, ഫ്രൈയിങ്, […]
പി എസ് സി ബുള്ളറ്റിനിൽ മികച്ച തിരക്കഥാകൃത്തിൻ്റെ പേരിൻ്റെ ഭാഗത്ത് കൊലക്കേസ് പ്രതിയുടെ ഫോട്ടോ
പി എസ് സി ബുള്ളറ്റിനിൽ മികച്ച തിരക്കഥാകൃത്തിൻ്റെ പേരിൻ്റെ ഭാഗത്ത് കൊലക്കേസ് പ്രതിയുടെ ഫോട്ടോ. മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ രാജേഷ് തില്ലങ്കേരിക്കു പകരം ആകാശ് തില്ലങ്കേരിയുടെ ഫോട്ടോയാണ് വന്നത്. മേയ് 15ലെ ബുള്ളറ്റിനിലാണ് ഗുരുതര പിഴവ് കണ്ടെത്തിയിരിക്കുന്നത്. ഷുഹൈബ് വധ കേസ് പ്രതിയാണ് ആകാശ് തില്ലങ്കേരി. സംഭവത്തിൽ പി എസ് സി തെറ്റ് സമ്മതിച്ചു. എവിടെയാണ് പിഴവ് സംബന്ധിച്ചത് എന്നതിൽ കൃത്യമായ വ്യക്തത നൽകിയില്ലെങ്കിലും തെറ്റ് സമ്മതിക്കുകയായിരുന്നു.
