സംസ്ഥാനത്ത് തൃശൂരിലും കണ്ണൂരിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തൃശൂർ അരിമ്പൂരിൽ രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 66 വയസ്സുള്ള വയോധികനും 60 വയസ്സുള്ള ഭാര്യയ്ക്കും ആണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഷിഗെല്ലാ രോഗികളുടെ എണ്ണം രണ്ടക്കം കടന്നു. ഇന്ന് 12 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. മലപ്പുറത്ത് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. പ്രതിദിന ഡെങ്കികേസുകളുടെ എണ്ണവും 100 കടന്നു. അതിനിടെ, മൂന്ന് ദിവസത്തെ തീവ്ര ശുചീകരണ യജ്ഞത്തിന് […]
പിസ ഹട്ട് മുറിച്ചു വിറ്റ് യം ബ്രാന്‍ഡ്‌സ്
ആഗോള റസ്റ്റോറന്റ് വ്യവസായത്തിലെ മുന്‍നിര ബ്രാന്‍ഡായ പിസ ഹട്ട് മുറിച്ചു വിറ്റു. കെ.എഫ്.സി, ടാകോ ബെല്‍ എന്നിവയുടെ കൂടി മാതൃകമ്പനിയായ യം ബ്രാന്‍ഡ്‌സാണ് ചൈനയില്‍ മാത്രം പിസ ഹട്ട് നിലനിര്‍ത്തി ബാക്കി മുഴുവനായി സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ലോംഗ്‌റേഞ്ച് ക്യാപിറ്റലിന് 150 കോടി ഡോളറിന് വിറ്റത്. 600 ഡോളറിന്റെ കടത്തില്‍ തുടങ്ങി 20,000 ഔട്ട്‌ലെറ്റുകളിലേക്ക് പടര്‍ന്നു പന്തലിച്ച ചരിത്രമാണ് പിസ ഹട്ടിന്റേത്. ഒടുവില്‍ 2.7 ബില്യണ്‍ ഡോളറിന്റെ വമ്പന്‍ ഇടപാടില്‍ പിസ്സ സാമ്രാജ്യം വിഭജിക്കപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ യം […]
ടെക്സ്റ്റ് മെസേജുകളും ഇനി ഒരിക്കല്‍ മാത്രം വായിക്കാം
വാട്സ്ആപ്പില്‍ വ്യൂ വണ്‍സ് ഫീച്ചറിന് സമാനമായി ടെക്സ്റ്റ് മെസേജുകള്‍ ഒരിക്കല്‍ മാത്രം വായിക്കാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ വരുന്നു. ചാറ്റുകളിലൂടെ വ്യക്തിപരമായ വിവരങ്ങള്‍ കൈമാറുമ്പോള്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വവും നിയന്ത്രണവും നല്‍കാനാണ് വാട്സ്ആപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരു മെസേജ് ടൈപ്പ് ചെയ്ത ശേഷം അത് അയക്കാനുള്ള ‘സെന്‍ഡ്’ ബട്ടണില്‍ അമര്‍ത്തിപ്പിടിച്ചാല്‍ ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യാനാകും. അപ്പോള്‍ ‘സെന്‍ഡ് ആസ് വ്യൂ വണ്‍സ്’ എന്നൊരു ഓപ്ഷന്‍ തെളിഞ്ഞു വരും. ഇത് തെരഞ്ഞെടുത്ത് മെസേജ് അയച്ചാല്‍ സ്വീകര്‍ത്താവിന് അത് […]
‘കിരീടം’ റീ റിലീസ് നീട്ടി, ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി
പുറത്തിറങ്ങി 37 വര്‍ഷത്തിനു ശേഷം മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലിന്റെ ക്ലാസിക് ചിത്രം ‘കിരീടം’ റീ റിലീസിനൊരുങ്ങി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മോഹന്‍ലാല്‍ എന്ന നടന്റെ കരിയര്‍ ബ്രേക്കുകളില്‍ ഒന്നായ ചിത്രം ഏതെന്ന ചോദ്യം വരുമ്പോള്‍ തന്നെ ഉയര്‍ന്നു കേള്‍ക്കുന്ന പ്രധാന പേരായിരിക്കും ‘കിരീടം’. സേതുമാധവന്‍ എന്ന ആ കഥാപാത്രവും ചിത്രവും ഇന്നും മലയാളികള്‍ നെഞ്ചേറ്റുന്നവയാണ്. ചിത്രം ജൂണില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ട് സിബി മലയില്‍ […]
‘കരുതല്‍’ ചിത്രം ഇനി ഫസ്റ്റ് ഷോസിലൂടെ
പ്രശാന്ത് മുരളിയെ നായകനാക്കി ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്ത ‘കരുതല്‍’ ഒടിടിയിലേക്ക്. സാമൂഹിക പ്രസക്തിയുള്ള പ്രമേയത്തെ ഹൃദയസ്പര്‍ശിയായ രീതിയില്‍ അവതരിപ്പിച്ച ചിത്രം തിയറ്ററുകളിലും പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമായ ഫസ്റ്റ് ഷോസിലൂടെ ജൂണ്‍ 18 മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. വിദേശത്തേക്ക് ജോലിക്കായി പോകുന്ന യുവതലമുറകളുടെ ആകുലതകളും അവരുടെ മാനസിക സംഘര്‍ഷങ്ങളുമാണ് ചിത്രം പറയുന്നത്. ഐശ്വര്യ നന്ദന്‍, കോട്ടയം രമേശ്, സുനില്‍ സുഗത, സിബി തോമസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മികച്ച […]
ടൊയോട്ടയുടെ പുതിയ ഹിലക്‌സ് ഉടനെത്തും
ടൊയോട്ട കമ്പനിയുടെ പുതിയ ഹിലക്‌സ് ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തും. പുതിയ ഹിലക്‌സിന്റെ ഇന്റീരിയറിലും എക്സ്റ്റീരിയറിലും വലിയ മാറ്റങ്ങള്‍ ലഭിക്കും. പുതിയ ടൊയോട്ട ഹിലക്‌സിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത അതിന്റെ പൂര്‍ണ്ണമായും പുതിയ മുന്‍വശത്തെ രൂപകല്‍പ്പനയായിരിക്കും. പിക്കപ്പ് ട്രക്കില്‍ വലുതും ബോള്‍ഡുമായ ഫ്രണ്ട് ഗ്രില്‍ ഉണ്ടാകും. ഇതോടൊപ്പം, ആധുനികവും ആക്രമണാത്മകവുമായ ഒരു രൂപം നല്‍കുന്ന മെലിഞ്ഞതും ഷാര്‍പ്പായിട്ടുള്ളതുമായ എല്‍ഇഡി ഹെഡ്ലാമ്പുകള്‍ കാണാം. ടൊയോട്ട ബ്രാന്‍ഡിംഗും ഫ്രണ്ട് ഫാസിയയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, ഇത് അതിന്റെ റോഡ് സാന്നിധ്യം കൂടുതല്‍ […]
തോന്നലുകള്‍ തൂവലുകളാകുമ്പോള്‍
സാധാരണ ജീവിതത്തിന്റെ അലകളില്‍ നിന്നും ഹൃദയത്താല്‍ കടഞ്ഞെടുത്ത തോന്നലുകള്‍, തൂവലുകളായും ചിന്താചിറകുകളായും പറന്നുയരുമ്പോള്‍, അത് പുതിയ ഒരു വായനാപാത തുറന്നുനല്‍കുന്നു. ഒരു പഴയ സൈക്കിളിന്റെ മണിയൊച്ചയും മറന്നുപോയൊരു കത്തിന്റെ മണവും വഴിയരികില്‍ കണ്ടുമുട്ടിയ മനുഷ്യരുടെ ഓര്‍മ്മകളും വിശാലതയിലേക്കുള്ള കടലിന്റെ വിളിയും ഈ താളുകളില്‍ വായനക്കാരെ കാത്തുനില്‍ക്കുന്നുണ്ട്. സ്വയം അടയാളപ്പെടുത്താന്‍ കഴിയാതെ സങ്കടപ്പെടുന്ന മനുഷ്യര്‍ക്ക് ഈ അക്ഷരങ്ങള്‍ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും മാലാഖച്ചിറകുകളായി മാറുന്നു. ഓര്‍മ്മകള്‍ക്ക് തൂവല്‍ കിളിര്‍ത്തപ്പോള്‍ ചിറകടിച്ച പുസ്തകം. ‘തോന്നലുകള്‍ തൂവലുകളാകുമ്പോള്‍’. വിജയ് പി ജോയ്. മാന്‍കൈന്‍ഡ് […]
ആയിരക്കണക്കിന് ജനിതക വൈകല്യങ്ങള്‍ ഒരുമിച്ച് കണ്ടെത്താം
അമ്മയുടെ രക്തത്തില്‍ നിന്ന് നേരിട്ട് ആയിരക്കണക്കിന് ജനിതക വൈകല്യങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന ഒരു രക്തപരിശോധന ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. നോണ്‍-ഇന്‍വേസീവ് ഫീറ്റല്‍ സീക്വന്‍സിംഗ് എന്നറിയപ്പെടുന്ന ഈ പുതിയ സാങ്കേതികത, ഗര്‍ഭിണിയായ സ്ത്രീയുടെ രക്തത്തിലുള്ള കുഞ്ഞിന്റെ ഡിഎന്‍എയുടെ ചെറിയ കഷണങ്ങള്‍ വിശകലനം ചെയ്യുന്നു. ഈ ഡിഎന്‍എ ഗര്ഭപിണ്ഡത്തിന്റെ ജനിതക വിവരങ്ങള്‍ നല്‍കുന്നു. ഈ സാങ്കേതികവിദ്യ വളരെ പുരോഗമിച്ചതിനാല്‍ ഏതാണ്ട് മുഴുവന്‍ ജനിതക കോഡും പരിശോധിക്കാന്‍ കഴിയും. ഗര്‍ഭകാലത്ത്, കുഞ്ഞിന്റെ ഡിഎന്‍എയുടെ ഒരു ഭാഗം അമ്മയുടെ രക്തത്തിലേക്ക് പുറത്തുവിടുന്നു. ഈ രക്ത […]
ടെലിഗ്രാമിന് കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണത്തിനെതിരെ രാഹുൽ ഗാന്ധി
നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാമിന് കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണത്തിനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കള്ളനെ പിടികൂടുന്നതിന് പകരം ഇരയെ പൂട്ടിയിടുന്നത് പോലെയാണ് മോദി സർക്കാറിന്റെ നടപടി എന്നും അദ്ദേഹം പറഞ്ഞു. നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാമിന്റെ പ്രവർത്തനം താത്കാലികമായി കേന്ദ്രസർക്കാർ നിരോധിച്ച് ഉത്തരവിറക്കിയിരുന്നു. ജൂൺ 22 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ടെലിഗ്രാമിലെ മെസേജ് എഡിറ്റിങ് ഫീച്ചറും ജൂൺ 30 വരെ പ്രവർത്തിക്കില്ല. ചോദ്യപേപ്പർ ചോർച്ച തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ നീക്കം.
സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു
സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം അലിപ്പറമ്പിൽ 75കാരിയാണ് ഷിഗെല്ല ബാധിച്ച് മരിച്ചത്. തൃശ്ശൂർ അരിമ്പൂരിൽ വൃദ്ധദമ്പതികൾക്കും കണ്ണൂരിൽ 62കാരിക്കും രോഗം സ്ഥിരീകരിച്ചു. ഈ മാസം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 91ആയി. ഇന്ന് 12 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. പ്രതിദിന ഡെങ്കികേസുകളുടെ എണ്ണവും 100 കടന്നു. അതിനിടെ, മൂന്ന് ദിവസത്തെ തീവ്ര ശുചീകരണ യജ്ഞത്തിന് ആരോഗ്യവകുപ്പ് നിർദ്ദശം നൽകി.
