ലോകകപ്പ് ഫുട്ബോളിന് ആവേശമായി നിലവിലെ ലോക ചാമ്പ്യന്മാരായ അര്‍ജന്റീന തുടങ്ങിയത് മെസ്സിയുടെ ഹാട്രിക്കോടെ. ഗ്രൂപ്പ് ജെ യില്‍ നടന്ന മത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയെയാണ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അര്‍ജന്റീന തോല്‍പ്പിച്ചത്. കാന്‍സാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തില്‍ അള്‍ജീരിയക്കെതിരെ തന്റെ ഇരുന്നൂറാം അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയാണ് മെസി 2026 ലോകകപ്പിലെ ആദ്യ ഹാട്രിക് തികച്ചത്. ഈ ഗോള്‍ നേട്ടത്തോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ റെക്കോര്‍ഡിനൊപ്പവും മെസിയെത്തി. 16 ഗോളുകളാണ് ഇരുവരുടെയും […]
മദ്ധ്യാഹ്ന വാർത്തകൾ
പിഎം ശ്രീയിൽ തുടരാൻ കേരളം. കരാർ വ്യവസ്ഥയിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി എം ശ്രീയിൽ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും തുടർനടപടിയെന്നും വി ഡി സതീശൻ പറഞ്ഞു. മുൻ സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ട് പണം വാങ്ങിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പി എം ശ്രീ പദ്ധതിയില്‍ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ലെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പി എം […]
ഒറ്റദിവസം കൊണ്ട് 500 സമ്പന്നര്‍ക്ക് 336 ബില്യണ്‍ ഡോളര്‍!
ലോക സാമ്പത്തിക ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയൊരു നേട്ടത്തിന് സാക്ഷ്യം വഹിച്ച് ജൂണ്‍ 15. ബ്ലൂംബെര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം, ലോകത്തെ ഏറ്റവും വലിയ 500 സമ്പന്നര്‍ക്ക് ഈ ഒറ്റദിവസം കൊണ്ട് മാത്രം ലഭിച്ചത് ഏകദേശം 336 ബില്യണ്‍ ഡോളറാണ്( 32.48 ലക്ഷം കോടി). ഇതോടെ ഇവരുടെ ആകെ ആസ്തി 13.3 ട്രില്യണ്‍ ഡോളര്‍ എന്ന റെക്കോഡ് നിലയിലെത്തി. അമേരിക്കയും ഇറാനും തമ്മില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ധാരണയില്‍ എത്തിയതോടെ ആഗോള വിപണിയിലുണ്ടായ മുന്നേറ്റമാണ് ഇതിന് കാരണമായത്. മസ്‌കിന്റെ […]
ഫെയ്സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്‌സ്
ഫെയ്സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്‌സ് പരീക്ഷിക്കാന്‍ മെറ്റ. ഇനി മുതല്‍ ഫേസ്ബുക്കില്‍ വിവരങ്ങള്‍ക്കായി മണിക്കൂറുകളോളം സ്‌ക്രോള്‍ ചെയ്ത് സമയം കളയേണ്ടതില്ല. പ്ലാറ്റ്ഫോമിലെ പൊതുവായ ചര്‍ച്ചകളെല്ലാം വായിച്ചു മനസ്സിലാക്കിയ ഒരു സുഹൃത്തിനോട് ചോദിക്കുന്നതുപോലെ ലളിതമായ ഭാഷയില്‍ എ.ഐയോട് കാര്യങ്ങള്‍ ചോദിച്ചറിയാം. കായിക പ്രേമികള്‍ക്ക് പ്രിയപ്പെട്ട ടീമിന്റെ ജേഴ്‌സി ഡിജിറ്റലായി ധരിക്കാനുള്ള ‘വെയര്‍ ഇറ്റ്’ ഫീച്ചറും ഇതിലുണ്ട്. മാത്രമല്ല, ഗാലറിയിലെ ചിത്രങ്ങളും വീഡിയോകളും തനിയെ മികച്ച കൊളാഷുകളായും ട്രാന്‍സിഷന്‍ ഇഫക്റ്റുകളുള്ള വീഡിയോകളായും മാറ്റാനുമുള്ള സ്മാര്‍ട്ട് കൊളാഷ് & മോണ്ടേജ് ഫീച്ചര്‍ […]
വിജയ് ദേവരകൊണ്ടയുടെ വില്ലനായി അര്‍ണോള്‍ഡ് വോസ്ലൂ
‘മമ്മി’ സിനിമകളിലൂടെ പ്രേക്ഷകരെ വിറപ്പിച്ച ഹോളിവുഡ് താരം അര്‍ണോള്‍ഡ് വോസ്ലൂ വിജയ് ദേവരകൊണ്ടയുടെ വില്ലനാകുന്നു. രാഹുല്‍ സന്‍ക്രിത്യാന്‍ സംവിധാനം ചെയ്യുന്ന പീരിഡ് ആക്ഷന്‍ ത്രില്ലര്‍ ‘രണബാലി’യിലാണ് അര്‍ണോള്‍ഡ് പ്രധാന വേഷത്തിലെത്തുന്നത്. ബ്രിട്ടിഷ് ഓഫിസറുടെ കഥാപാത്രമായാകും അദ്ദേഹം പ്രത്യക്ഷപ്പെടുക. അദ്ദേഹത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തിറക്കി. ‘ടാക്‌സിവാല’ എന്ന ചിത്രത്തിനുശേഷം രാഹുലും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. 1854-നും 1878-നും ഇടയില്‍, ബ്രിട്ടിഷ് കോളനി വാഴ്ച അതിന്റെ ഉന്നതിയില്‍ നിന്ന കാലഘട്ടത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. യഥാര്‍ഥ ചരിത്ര […]
‘ബാലന്‍- ദി ബോയ്’ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
മലയാളത്തിലെ എക്കാലത്തെയും മികച്ച ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളില്‍ ടോപ്പ് ലിസ്റ്റിലുള്ള മഞ്ഞുമ്മല്‍ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലന്‍- ദി ബോയ്’ ഈ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു. മികച്ച പ്രതികരണമാണ് ഓണ്‍ലൈന്‍ ബുക്കിങ്ങിനു ലഭിക്കുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാര്‍ഷേ ഡു ഫിലിമില്‍ പ്രദര്‍ശിപ്പിച്ച ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ബാലന്‍ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി തിയേറ്ററുകളിലെത്തും. കെ.വി.എന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും […]
ഫെരാരിയുടെ 296 ജിടിബി സ്വന്തമാക്കി രണ്‍വീര്‍ സിങ്
ഇറ്റാലിയന്‍ ലക്ഷ്വറി സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ ഫെരാരിയുടെ സൂപ്പര്‍ കാര്‍ മോഡലായ 296 ജിടിബി സ്വന്തമാക്കി ബോളിവുഡ് താരം രണ്‍വീര്‍ സിങ്. മിഡ് എന്‍ജിന്‍, റിയര്‍വീല്‍ ഡ്രൈവ് സൂപ്പര്‍ കാറാണ് ഫെരാരിയുടെ 296 ജിടിബി 5.40 കോടി രൂപയാണ് ഈ സ്‌പോര്‍ട്‌സ് കാറിന്റെ എക്‌സ്‌ഷോറൂം വില. രണ്‍വീറിന്റെ ഫെരാരിയില്‍ വരുത്തിയ മാറ്റങ്ങള്‍ ഉള്‍പ്പെടെ 6.30 കോടി രൂപയാണ് ഈ വാഹനത്തിനായത്. നീണ്ട നാളുകള്‍ക്ക് ശേഷം ഫെരാരി പുറത്തിറക്കുന്ന വി6 പ്രൊഡക്ഷന്‍ സ്‌പോര്‍ട്‌സ് കാറാണ് 296 ജിടിബി. 2022-ലാണ് […]
താരി
നെല്ലിപ്പാടം എന്ന ഒരു ചെറിയ ഗ്രാമത്തില്‍ അപ്രതീക്ഷിതമായി, ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തുന്ന ഒരു മൃതദേഹത്തിനെ ആസ്പദമാക്കിയാണ് നോവല്‍ വികസിക്കുന്നത്. ഇത്തരമൊരു സംഭവം ആദ്യമായി നടക്കുന്ന ആ ഗ്രാമത്തിലെ മനുഷ്യരുടെ സമാധാനം നഷ്ടമാകുന്നു. തുടര്‍ന്ന് നടക്കുന്ന അനേകം വിചിത്രമായ സംഭവങ്ങള്‍ക്കൊടുവില്‍ താരി എന്ന പെണ്‍കുട്ടിയുടെ ദുരൂഹമായ മരണത്തിലേക്ക് കഥ നീങ്ങുന്നു. അവളുടെ മരണത്തിന് കാരണക്കാരായവര്‍ ഒന്നൊന്നായി, ക്രൂരമായി കൊല ചെയ്യപ്പെടുന്നു. പ്രണയവും പ്രതികാരവും വിശ്വാസങ്ങളും ഇഴപിരിഞ്ഞുകിടക്കുന്ന ഒരു ഹൊറര്‍ ത്രില്ലറാണ് ഈ നോവല്‍. ‘താരി’. അര്‍ജുന്‍ തുങ്ക. ഡിസി ബുക്‌സ്. […]
സസ്യാധിഷ്ഠിത പ്രോട്ടീന്‍ ധാരാളമുള്ള കടലമാവ്
രുചിയോടൊപ്പം പ്രോട്ടീനും ഫൈബറും വൈറ്റമിനുകളും ധാതുക്കളും തുടങ്ങിയ പോഷകങ്ങളും അടങ്ങിയതാണ് കടലമാവ്. കടലമാവില്‍ സസ്യാധിഷ്ഠിത പ്രോട്ടീന്‍ ധാരാളമുണ്ട്. പേശികളുടെ നിര്‍മാണത്തിന് ഇത് സഹായിക്കും. ഏറെ നേരം വയര്‍ നിറഞ്ഞ തോന്നല്‍ ഉണ്ടാക്കാനും ശരീരത്തിലെ കേടുപാടുകള്‍ പരിഹരിക്കാനും ശരീരവളര്‍ച്ചയ്ക്കും ഇത് സഹായകമാണ്. കടലമാവിലടങ്ങിയ നാരുകള്‍ മലബന്ധം അകറ്റുകയും ദഹനത്തിന് സഹായിക്കുകയും ചെയ്യും. ബവല്‍ മൂവ്‌മെന്റ് സുഗമമാക്കാനും ഉദരാരോഗ്യം മെച്ചപ്പെടുത്താനും കടലമാവ് സഹായിക്കും. മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങള്‍ കടലമാവിലുണ്ട്. ഇത് രക്തസമ്മര്‍ദത്തിന്റെ തോത് ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കും. കടലമാവിലടങ്ങിയ […]
പിണറായി വിജയന്റെ മകൾ വീണ വിജയൻ ഇഡിക്ക് മുന്നില്‍ ഹാജരായി
മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി ഇഡിക്ക് മുന്നിൽ ഹാജരായി. കൊച്ചി ഇ ഡി ഓഫീസിൽ രാവിലെ 10.30 ഓടെയാണ് വീണ ഹാജരായത്. ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയത്. സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇഡി ചോദിച്ചറിയും.
