4 48

‘ഫിറ്റോതെറാപ്പി’ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് കക്കിരിക്കയില്‍ കീടനാശിനികളുടെ സാന്നിധ്യം ഉണ്ടാകുന്നത് അപൂര്‍വമായി ഛര്‍ദ്ദിക്കും ഓക്കാനത്തിനും കാരണമായേക്കാം. കൂടാതെ, കാട്ടു വെള്ളരികളില്‍ ‘കുക്കര്‍ബിറ്റാസിന്‍’ എന്ന വിഷാംശമുള്ള സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഇവയ്ക്ക് കടുത്ത കയ്പ്പ് നല്‍കുകയും വയറിന് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് കയ്പുള്ള കക്കിരിക്കകള്‍ കഴിക്കാതെ കളയണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. മറ്റ് പച്ചക്കറികളെപ്പോലെ തന്നെ കക്കിരിക്കയും ശരിയായി കഴുകി വൃത്തിയാക്കിയില്ലെങ്കിലോ, ശരിയായ രീതിയില്‍ സൂക്ഷിച്ചില്ലെങ്കിലോ ബാക്ടീരിയല്‍ അണുബാധയ്ക്ക് കാരണമാകാം. സാല്‍മൊണല്ല, ഇ. കോളി തുടങ്ങിയ ഹാനികരമായ ബാക്ടീരിയകള്‍ ഇവയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം വെള്ളരിക്കകള്‍ കഴിച്ചാല്‍ ഭക്ഷ്യവിഷബാധയേല്‍ക്കാന്‍ ഇടയാക്കും. കഴിക്കുന്നതിന് മുന്‍പ് കക്കിരിക്കകള്‍ നന്നായി കഴുകുന്നത് അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കും. വളരെ അപൂര്‍വമായി ചിലരില്‍ കക്കിരിക്ക അലര്‍ജിക്ക് കാരണമാകാറുണ്ട്. പ്രത്യേകിച്ച് പൂമ്പൊടി അലര്‍ജിയുള്ളവരിലാണ് ഇത് കൂടുതല്‍ കാണപ്പെടുന്നത്. വായയിലോ തൊണ്ടയിലോ ചൊറിച്ചില്‍, ചുണ്ടുകളിലോ നാവിലോ ഉണ്ടാകുന്ന വീക്കം, തൊണ്ടവേദന അല്ലെങ്കില്‍ തൊണ്ടയിലെ അസ്വസ്ഥത, ചര്‍മത്തില്‍ തടിപ്പുകള്‍ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ദഹനപ്രശ്‌നങ്ങളുള്ളവര്‍ കക്കിരിക്കയുടെ തൊലി കളഞ്ഞ് കഴിക്കുന്നതാണ് ഉചിതം.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *