കാണാതായ മകനെ കാത്തിരിക്കുന്ന ഒരമ്മയുടെ ഉള്ളുലയ്ക്കുന്ന അനുഭവങ്ങളുടെ പുസ്തകമാണിത്. കര്‍ണ്ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ ഗംഗാവാലി നദിയില്‍ കാണാതായ അര്‍ജുന്‍ എന്ന യുവാവിന് വേണ്ടി അമ്മയും കുടുംബവും കാത്തിരുന്നത് 72 ദിവസങ്ങള്‍.. കണ്ണാടിക്കല്‍ എന്ന ഗ്രാമവും കേരളവും കര്‍ണ്ണാടകവും ആ യുവാവിനെ കണ്ടെത്താന്‍ കൈകോര്‍ത്ത്, ഒന്നിച്ച് പരിശ്രമിക്കുന്നു. എല്ലാറ്റിനേയും അതിജീവിക്കാന്‍ ഉറച്ച മനസ്സോടെ പ്രാര്‍ത്ഥിച്ചും പൊരുതിയും ആ അമ്മ നിലപാട് എടുത്തു. അതോടെ പ്രതിബന്ധങ്ങള്‍ വഴിമാറുന്നു. ആ അനുഭവം പറയുന്നു ഈ പുസ്തകം. അര്‍ജുന്‍ എന്ന മകനെ അവന്റെ അമ്മയുടെ വാക്കുകളിലുടെ ഇനിയും ജീവിപ്പിക്കുന്ന ഗ്രന്ഥം. ‘അര്‍ജുന്‍ എന്റെ മകന്‍’. ഷീല കുറുവച്ചാലില്‍. കേരളവിഷന്‍ പബ്‌ളിക്കേഷന്‍സ്. വില 285 രൂപ.
