കോംപാക്ട് എസ് യുവി വിഭാഗത്തിലെ ജനപ്രിയ മോഡലായ ബ്രെസയുടെ ഫേസ്ലിഫ്റ്റ് പതിപ്പ് പുറത്തിറക്കാനൊരുങ്ങി മാരുതി സുസുക്കി. നിലവില്‍ 1.5 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിനാണ് ബ്രെസയിലുള്ളത്. ഇതിനു പുറമേ 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്ജിന് കൂടിയെത്തുന്നുവെന്നാണ് സൂചന. പുതിയ എന്‍ജിനൊപ്പം വിലയും കുറയുമെന്നതാണ് പ്രധാന സവിശേഷത. ഫ്രോങ്സില്‍ 100എച്ച്പി കരുത്തും 147എന്‍എം ടോര്‍ക്കുമാണ് ഈ ടര്‍ബോ എന്ജിന് പുറത്തെടുക്കുന്നത്. എന്നാല്‍ ബ്രെസയില്‍ ഇതേ എന്‍ജിന്റെ ട്യൂണിങില്‍ മാറ്റം വരുത്തി കരുത്തു കൂട്ടാനാവും മാരുതി സുസുക്കിയുടെ ശ്രമം. വാഹനത്തിന് അടിയില്‍ സിഎന്‍ജി സംവിധാനം ക്രമീകരിച്ചുകൊണ്ടാവും പുതിയ ബ്രെസ എത്തുക. ചൂടുകാലത്ത് ഉപകാരപ്രദമായ വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍ ബ്രെസയുടെ ഉയര്‍ന്ന വകഭേദങ്ങളില്‍ എത്തും. ഒരു ബട്ടണില്‍ നിയന്ത്രിക്കാവുന്ന രീതിയിലേക്ക് ഡ്രൈവര്‍ സീറ്റുകളെ മാറ്റാനും മാരുതി സുസുക്കി തയ്യാറായേക്കും.
പുതിയ എന്‍ജിനൊപ്പം വിലയും കുറച്ച് ബ്രെസ ഫേസ്ലിഫ്റ്റ്
