മാന്ത്രികവടി എന്ന ബാലസാഹിത്യകൃതിയിലെ കഥകളില്‍ മനുഷ്യരോടൊപ്പം മൃഗങ്ങളും പക്ഷികളും ഒക്കെയും കഥാപാത്രങ്ങള്‍ ആണ്. കഥ പറയുന്നതിനൊപ്പം ആ കഥയുടെ ഗുണപാഠവും അടയാളപ്പെടുത്തുന്നതിനാല്‍ കുട്ടികളുടെ ചിന്തകളും ഭാവനകളും നന്മയുടെയും സത്യത്തിന്റെയും പാതയിലൂടെ സഞ്ചരിക്കാന്‍ പ്രേരകമാകുന്നു. അതിനാല്‍ മാന്ത്രികവടി കുട്ടികള്‍ക്കും അവരെ സ്‌നേഹിക്കുന്ന മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടും. ‘മാന്ത്രികവടി’ കല്ലട പ്രതാപ സിംഹന്‍. സൈന്ധവ ബുക്‌സ്. വില 190 രൂപ.
മാന്ത്രികവടി
