Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

‎ഐപിഎസ് പൊലീസ് തലപ്പത്ത് വീണ്ടും മാറ്റങ്ങളുമായി ഉത്തരവ്

‎ഐപിഎസ് തലപ്പത്ത് മാറ്റങ്ങളുമായി ഉത്തരവിറങ്ങി. ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ കൂടിയായ പുട്ട വിമലാദിത്യയെ ഉത്തരമേഖല ഐജിയായി നിയമിച്ചു. സതീഷ് ബിനോ ആഭ്യന്തര സുരക്ഷ വിഭാഗം ഐജിയാകും. കണ്ണൂർ റേഞ്ച് ഡിഐജിയായി കെ കാർത്തിക്കിനെയും തൃശൂര്‍ റേഞ്ച് ഡിഐജിയായി ടി നാരായണനെയും നിയമിച്ചു. തിരുവനന്തപുരം ഡിസിപിയായി ഷഹന്‍ഷാ കെ എസിനെയും നിയമിച്ചു. ‎

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

‎എസ്എൻഡിപിക്കെതിരായ വാളോങ്ങലിൽ മൗനം പാലിക്കാനാകില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

തന്നെ തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യോഗനാദം മാസികയിലെ എഡിറ്റോറിയലിലൂടെയാണ് വെള്ളാപ്പള്ളി നടേശൻ്റെ പ്രതികരണം. വിമർശനങ്ങൾ തനിക്ക് പുത്തരിയല്ല, എന്നാല്‍ എസ്എൻഡിപിക്കെതിരായ വാളോങ്ങലിൽ മൗനം പാലിക്കാനാകില്ലെന്നും, സാമൂഹിക യാഥാർഥ്യങ്ങൾ തുറന്നുപറഞ്ഞതാണ് താൻ ചെയ്ത തെറ്റെന്നും ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‎ ‎ ‎

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം. പാലക്കാട് കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42) ആണ് ‍ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച് മൂന്നാമത്തെ മരണമാണിത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ചരിത്രനേട്ടവുമായി ലിയോണല്‍ മെസി

കാൻസാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തിൽ അള്‍ജീരിയക്കെതിരെ തന്‍റെ ഇരുന്നൂറാം അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ മെസി ഹാട്രിക് തികച്ച് ലോകകപ്പിലെ ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ റെക്കോര്‍ഡിനൊപ്പമെത്തി.16 ഗോളുകളാണ് ഇരുവരുടെയും പേരിലുള്ളത്. നേരത്തെ നടന്ന മത്സരത്തില്‍ സെനഗലിനെതിരെ ഇരട്ട ഗോള്‍ നേടിയതോടെ മെസിയെ മറികടന്ന് മുന്നിലെത്തിയ ഫ്രാൻസിന്‍റെ എംബാപ്പെയെയും അ‌ൾജിരിയക്കെതിരായ ഹാട്രിക്കോടെ മെസി പിന്നിലാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നീറ്റിൽ കുട്ടികൾക്ക് മുന്നറിയിപ്പുമായി എൻ ടി എ

‎നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളിൽ വിദ്യാർഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡയറക്ടർ ജനറൽ അറിയിച്ചു.വിദ്യാർഥികൾ ആശങ്കപ്പെടാതെ പരീക്ഷയെക്കുറിച്ച് മാത്രം ചിന്തിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നും ഇത്തരം പ്രചരണങ്ങൾ തികച്ചും വ്യാജമാണെന്നും എൻടിഎ വ്യക്തമാക്കി.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 17, ബുധന്‍

പകര്‍ച്ചവ്യാധി ആശങ്കയില്‍ കേരളം. സംസ്ഥാനത്ത് ഇന്നലെ 8 പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ ഈ വര്‍ഷം 155 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തില്‍ നാലും ഒന്‍പതും വയസ്സുള്ള 2 വിദ്യാര്‍ത്ഥികള്‍ക്കും കോഴിക്കോട് വടകര കുറുമ്പയില്‍ 4 വയസുകാരിക്കും ഷിഗല്ല സ്ഥിരീകരിച്ചു. ഷിഗല്ലക്കൊപ്പം മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികളും ആശങ്ക ഏറ്റുന്നുണ്ട്. മലേറിയ കണ്ടെത്തിയ കോഴിക്കോട് ജാഗ്രത ശക്തമാക്കി. അതേസമയം, സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഹൈപ്പവര്‍ കമ്മിറ്റി രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

  അമേരിക്കയുമായുള്ള യുദ്ധം അവസാനിച്ചെന്ന് ഇറാൻ. ലബനനിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ ധാരണയെ ബാധിക്കുമെന്നും ഇറാൻ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നൽകി. അമേരിക്ക നാവിക ഉപരോധം നീക്കിത്തുടങ്ങിയതോടെ ഇറാൻ തീരത്ത് വീണ്ടും കപ്പലുകളടുത്തു. ഇറാൻ-അമേരിക്ക അന്തിമ കരാറിനായുള്ള ചർച്ചകൾ ശനിയാഴ്ച്ച തന്നെ തുടങ്ങും. ആണവായുധം ഉണ്ടാക്കാൻ ശ്രമിച്ചാൽ വീണ്ടും യുദ്ധമെന്ന് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.   അമേരിക്കയുമായുള്ള പുതിയ സമാധാന ധാരണയെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകൾ സർവീസ് പുനരാരംഭിച്ചു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള പ്രാരംഭ കരാറിലെത്തിയതോടെ അന്താരാഷ്ട്ര […]

Posted inബിസിനസ്സ്

രാജ്യത്തേക്കുള്ള വെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്

രാജ്യത്തേക്കുള്ള വെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്. എല്ലാ രൂപത്തിലുമുള്ള വെള്ളി ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിന് പിന്നാലെ, കഴിഞ്ഞ മാസം ഇറക്കുമതിയില്‍ 87 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. രാജ്യത്തിന് ആവശ്യമായ വെള്ളിയുടെ 80 ശതമാനത്തിലധികവും വിദേശത്ത് നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ 566.22 ദശലക്ഷം ഡോളറായിരുന്നു വെള്ളി ഇറക്കുമതിയെങ്കില്‍, ഈ വര്‍ഷമത് 75.57 ദശലക്ഷം ഡോളറായി കൂപ്പുകുത്തി. ഇറക്കുമതിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 94 […]

Posted inടെക്നോളജി

സര്‍വം എഐയില്‍ വന്‍ നിക്ഷേപവുമായി എച്ച്സിഎല്‍

ചാറ്റ്ജിപിടിക്കും ആന്ത്രോപിക്കിനും ബദലായി ഇന്ത്യന്‍ കമ്പനി വികസിപ്പിച്ചെടുത്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ സര്‍വം എഐക്ക് വന്‍ നിക്ഷേപം. എച്ച്സിഎല്‍ ടെക് ആണ് 1,427 കോടി രൂപയുടെ നിക്ഷേപം സര്‍വം എഐയില്‍ നടത്തിയത്. 10.46 ശതമാനം ഓഹരിപങ്കാളിത്തമാണ് എച്ച്സിഎല്‍ നേടിയിരിക്കുന്നത്. ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ കൃത്യതയോടെ പ്രവര്‍ത്തിക്കുന്ന എഐ സംവിധാനങ്ങള്‍ എച്ച്‌സിഎല്‍ ടെക്കിന്റെ ആഗോള ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കും. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ പ്രമുഖ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടായ ലൈറ്റ്‌സ്പീഡില്‍ നിന്നും, കോസ്ല വെഞ്ച്വേഴ്‌സ്, പീക്ക് എക്‌സ് വി പാര്‍ട്‌ണേഴ്‌സ് […]

Posted inവിനോദം

‘ഒടിയന്‍’ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍

മോഹന്‍ലാലിന് ശേഷം ഒടിയനാകാനൊരുങ്ങി നടന്‍ പൃഥ്വിരാജ്. ‘ഒടിയന്‍’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പൃഥ്വിരാജ് പുറത്തുവിട്ടു. ഭൂതകാലം, ഭ്രമയുഗം, ഡീയസ് ഈറെ എന്നീ ഹൊറര്‍ ചിത്രങ്ങള്‍ക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. രാഹുല്‍ സദാശിവനൊപ്പം പൃഥ്വിരാജും മഞ്ജു വാര്യരും ഒരുമിക്കുന്നതിനാല്‍ സിനിമാ പ്രേക്ഷകള്‍ക്കും പ്രതീക്ഷകള്‍ ഏറെയാണ്. പാന്‍ ഇന്ത്യന്‍ സിനിമയായാണ് ‘ഒടിയന്‍’ പ്രേക്ഷകരിലേക്കെത്തുക. ധര്‍മ പ്രൊഡക്ഷന്‍സ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ കരണ്‍ ജോഹര്‍, […]