w 412h 232croprect 1x0x1278x718imgid 01kscbf7b8hyedpjxkt1d6016gimgname fotojet 2026 05 24t121111.701 1779604888936

തിരുവനന്തപുരം മേയര്‍ വി വി രാജേഷിന് മറുപടി നൽകി കെ എസ് ശബരീനാഥൻ. ആന്തൂറിയം പൂവിന്‍റെയും അവലോസ് ഉണ്ടയുടെയും ഒരു ക്രിഞ്ച് കോമഡി മേയർ പങ്കുവെക്കുന്നത് കേട്ടു. പറയാതിരിക്കാൻ വയ്യ, നല്ല ബോറായിട്ടുണ്ടെന്ന് ശബരി ഫേസ്ബുക്കിൽ കുറിച്ചു. അതിനിടയിൽ ഒന്നു ചോദിച്ചോട്ടെ, നഗരസഭയിൽ ഭരണത്തിലേറിയാൽ 45 ദിവസത്തിനകം മാസ്റ്റർപ്ലാൻ കൊണ്ടുവരുമെന്ന് പറഞ്ഞത് എന്തായി? കേന്ദ്ര ബജറ്റിൽ തിരുവനന്തപുരത്തിന് വമ്പിച്ച വികസനപദ്ധതികൾ പ്രഖ്യാപിക്കുമെന്ന് പറഞ്ഞത് എന്തായി? ഫുട്ബോൾ വേൾഡ് കപ്പ്‌ സമയമല്ലേ, അതുകൊണ്ട് ഓർത്തെടുത്തതാണ്, നിങ്ങൾ ഉറപ്പുനൽകിയ ഒളിമ്പിക്സ് വേദി എന്തായി? എന്നും ശബരി ഫേസ്ബുക്കിൽ കുറിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *