ദേശീയതലത്തിലെ വൈദ്യുതി ലഭ്യതക്കുറവും കുറഞ്ഞ കാലവർഷം മൂലം അണക്കെട്ടുകളിൽ ജലമില്ലാത്തതും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് കാരണമായി എന്ന് കെഎസ്ഇബി. ഉയർന്ന ഉപഭോഗവും എൽ നിനോ പ്രതിഭാസവും പ്രതിസന്ധി രൂക്ഷമാക്കുന്നു. മൺസൂൺ ശക്തിപ്പെട്ടാൽ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.ഇന്നലെ ആകെ ഉപഭോഗം 86.92 ദശലക്ഷം യൂണിറ്റും അതിൽ കെഎസ്ഇബിഎല്ലിന്റെ ജലവൈദുത നിലയങ്ങളിൽ നിന്നുള്ള ഉത്പാദനം 17.32 ദശലക്ഷം യൂണിറ്റും ആയിരുന്നു. ആഭ്യന്തര ഉത്പാദനം ആകെ ഉപഭോഗത്തിന്റെ 19.9% ആയിരുന്നു. വൈദ്യുതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നിട്ടും സംസ്ഥാനത്ത് ഇന്നലെ രാത്രി 07.20-ന് 4,635 മെഗാവാട്ട് വൈദ്യുതി ആവശ്യകത രേഖപ്പെടുത്തി. മുൻവർഷങ്ങളിലെ ജൂൺ മാസങ്ങളെ അപേക്ഷിച്ച് ഈ വർഷം ദൈനംദിന വൈദ്യുതി ഉപഭോഗത്തിലും പീക്ക് ആവശ്യകതയിലും ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ദേശീയതലത്തിലെ വൈദ്യുതി ലഭ്യതക്കുറവും കുറഞ്ഞ കാലവർഷം മൂലം അണക്കെട്ടുകളിൽ ജലമില്ലാത്തതും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് കാരണമായി എന്ന് കെഎസ്ഇബി
