വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് സ്വകാര്യ മദ്യ ലോബിയെ സഹായിക്കാനാണെന്ന് പിണറായി വിജയൻ. സഭയിൽ അവതരിപ്പിക്കുന്ന ബിൽ പാസായാൽ വില്പനക്ക് സർക്കാർ അനുമതി വേണ്ട. അങ്ങനെയെങ്കിൽ പിന്നെ യുഡിഎഫ് ചർച്ചക്ക് പ്രസക്തിയുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ബജറ്റിനൊപ്പം നികുതി ഇളവുകൾ നിയമമാക്കുന്ന ഫിനാൻസ് ബിൽ സഭ അംഗീകരിച്ചാൽ അത് നിയമമായി മാറും. അത് നടപ്പാക്കുന്നത് തടയാൻ യുഡിഎഫിന് നിയമപരമായി കഴിയില്ല. ബിൽ പാസ്സായി നിയമത്തിൻ്റെ ഭാഗമാവുന്ന നികുതി നിർദ്ദേശം എക്സിക്യുട്ടീവ് ഉത്തരവ് മൂലം മരവിപ്പിക്കാനും കഴിയില്ല. യുഡിഎഫ് ചർച്ച എന്ന പുകമറ മദ്യക്കമ്പനിയുടെ വഴിവിട്ട ആവശ്യം അംഗീകരിക്കാനുള്ള അടവ് മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് സ്വകാര്യ മദ്യ ലോബിയെ സഹായിക്കാനാണെന്ന് പിണറായി വിജയൻ
