Posted inലേറ്റസ്റ്റ്

കാഫിർ സ്ക്രീൻഷോർട്ട് കേസിൽ  ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു

കാഫിർ സ്ക്രീൻഷോർട്ട് കേസിൽ  ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു . ഡിവൈഎഫ്ഐ വടകര ബ്ലോക്ക്‌ കമ്മിറ്റി അംഗം ആണ് ജിതിൻ. ഇയാളെ എസ്ഐടി നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇന്ന് വീണ്ടും വിളിച്ചു വരുത്തിയിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സാമുദായിക ഐക്യം തകർത്ത് കലാപത്തിനുള്ള ശ്രമം 153 A , 201 തെളിവ് നശിപ്പിക്കൽ, 109 പ്രേരണ കുറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇൻഡി​ഗോ കേസിലെ പുനരന്വേഷണത്തിൽ പ്രതികരിച്ചു ഇ പി ജയരാജൻ

ഇൻഡി​ഗോ കേസിലെ പുനരന്വേഷണത്തിൽ പ്രതികരണവുമായി ഇ പി ജയരാജൻ. ആക്രമിക്കാനെത്തിയത് ഭീകരൻമാരെപ്പോലെയെന്നും തടയുക മാത്രമാണ് ചെയ്തതെന്നും ഇപി ജയരാജൻ പറഞ്ഞു. കോടതിയിൽ എല്ലാക്കാര്യങ്ങളും വിശദീകരിക്കും. താൻ പ്രതിയും പരാതിക്കാരനും ആയിരുന്നില്ലെന്നും തന്റെ പേര് പറഞ്ഞത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും ഇ പി ജയരാജൻ ചൂണ്ടിക്കാട്ടി. തന്നെ വിചാരണ ചെയ്തിട്ടില്ല. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു ആക്രമണം. കോടതിയിൽ കാര്യങ്ങൾ എല്ലാം വിശദീകരിക്കും. പോലീസിലായിരുന്നു പരാതിക്കാർ പരാതി നൽകേണ്ടിയിരുന്നത്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 16, ചൊവ്വ

  നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ തുറന്നുപറച്ചിലുകളുമായി മുന്‍ മന്ത്രി പി. രാജീവ്. ‘എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ശരിയായില്ലെന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ടെന്നും വെള്ളാപ്പള്ളിക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്നും ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നടപടിയെടുത്ത് പോകണമായിരുന്നുവെന്നും പി. രാജീവ് വ്യക്തമാക്കി. വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത് കൊണ്ട് വലിയ പ്രശ്‌നങ്ങളില്ലാതെ മറികടക്കും എന്നാണ് കരുതിയതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് സംഘടിപ്പിച്ച ഇഎംഎസ് അനുസ്മരണ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് രാജീവ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പാളിച്ചകള്‍ ഏറ്റുപറഞ്ഞത്. സംസ്ഥാനത്ത് […]

Posted inബിസിനസ്സ്

സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ഇടിവ്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 13,875 രൂപയും പവന് 120 രൂപ കുറഞ്ഞ് 1,11,000 രൂപയുമായി. അതേസമയം ഇന്നലെ പവന് പവന് 1,800 രൂപ വര്‍ധിച്ചിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 11,400 രൂപയും 14 കാരറ്റിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 8,880 രൂപയിലുമെത്തി. 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,725 രൂപയിലെത്തി. വെളളി വില ഗ്രാമിന് […]

Posted inടെക്നോളജി

ഇന്ത്യയില്‍ ടെലിഗ്രാമിന് താല്‍ക്കാലിക വിലക്ക്

നീറ്റ്-യുജി പുനഃപരീക്ഷയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ ടെലിഗ്രാമിന് താല്‍ക്കാലിക വിലക്ക്. ജൂണ്‍ 21-നാണ് പരീക്ഷ നടക്കുക. പരീക്ഷയുമായി ബന്ധപ്പെട്ട വ്യാജ ചോദ്യപേപ്പറുകള്‍ പ്രചരിക്കുന്നത് തടയാനും തെറ്റായ വിവരങ്ങള്‍ പടരുന്നത് നിയന്ത്രിക്കാനുമായി ജൂണ്‍ 22 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്ലാറ്റ്ഫോമിലെ മെസേജ് എഡിറ്റിംഗ് സൗകര്യം ജൂണ്‍ 30 വരെ നിരോധിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ പ്രത്യേക ശുപാര്‍ശപ്രകാരമാണ് ഈ നടപടി. തട്ടിപ്പുകാര്‍ […]

Posted inവിനോദം

‘അനന്തന്‍ കാട്’ സിനിമയുടെ ട്രെയ്‌ലര്‍

‘ടിയാന്‍’ എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയുന്ന മലയാള ചിത്രം ‘അനന്തന്‍ കാട്’ സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്. ആക്ഷനും, ഡ്രാമയും സെന്റിമെന്റ്സും കലര്‍ന്ന ഒരു പക്കാ പൊളിറ്റിക്കല്‍ ചിത്രമാകും ഇതെന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ ആര്യ നായകനായെത്തുന്ന ചിത്രമാണ് ‘അനന്തന്‍ കാട്’. മുരളി ഗോപി, നിഖില വിമല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ മലയാളത്തിലും തമിഴിലുമാണ് ചിത്രമൊരുക്കുന്നത്. ജൂണ്‍ […]

Posted inവിനോദം

‘സത്യത്തില്‍ സംഭവിച്ചത്’ സിനിമയുടെ ട്രെയിലര്‍

പ്രശാന്ത് മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘സത്യത്തില്‍ സംഭവിച്ചത്’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഇത് ഗ്രാമീണ പശ്ചാത്തലത്തില്‍ നിധി വേട്ടയെ പ്രധാന വിഷയമാക്കിയുള്ള ഒരു കുടുംബ വിനോദ ചിത്രമായിരിക്കും. കാവാലം നാരായണ പണിക്കരുടെ വരികള്‍ക്ക് ബെന്നി ഫെര്‍ണാണ്ടസ്, കാവാലം ശ്രീകുമാര്‍, മധു പോള്‍ എന്നിവരാണ് സംഗീതം നല്‍കിയിരിക്കുന്നത്. ആകാശ് മേനോന്‍, ദില്‍ഷാന, ദിലീഷ് പോത്തന്‍,ജോണി ആന്റണി, ശ്രീകാന്ത് മുരളി, കോട്ടയം രമേശ്, ടി.ജി. രവി, ജോജി ജോണ്‍, നസീര്‍ സംക്രാന്തി, ബൈജു എഴുപുന്ന, കലാഭവന്‍ റഹ്മാന്‍, […]

Posted inഓട്ടോമോട്ടീവ്

വാഗണ്‍ആര്‍ ബയോഫ്‌ലെക്‌സിന്റെ വില പ്രഖ്യാപിച്ചു

രാജ്യത്തെ ആദ്യ ഫ്‌ലെക്‌സ്ഫ്യുവല്‍ കാര്‍ വാഗണ്‍ആര്‍ ബയോഫ്‌ലെക്‌സിന്റെ വില പ്രഖ്യാപിച്ച് മാരുതി സുസുക്കി. ഉയര്‍ന്ന മോഡലായ ഇസഡ്എക്‌സ് പ്ലസ് മാനുവലിനെ അടിസ്ഥാനപ്പെടുത്തി നിര്‍മിച്ച വാഹനത്തിന്റെ എക്‌സ്ഷോറൂം വില 7.24 ലക്ഷം രൂപയാണ്. നിലവിലുള്ള പെട്രോള്‍ മോഡലിനേക്കാള്‍ കുറഞ്ഞ മലിനീകരണവും വാഗ്ദാനം ചെയ്യുന്നതാണ് പുതിയ പതിപ്പ്. ആദ്യഘട്ടത്തില്‍ കൊമേഴ്‌സ്യല്‍ മേഖലയിലുള്ളവര്‍ക്ക് മാത്രമായാണ് വാഗണ്‍ആര്‍ ബയോഫ്‌ലെക്‌സ് മാരുതി ലഭ്യമാക്കുന്നത്. സാധാരണ ഇസഡ് എക്‌സ് പ്ലസ് മോഡലിനേക്കാള്‍ ഏകദേശം 86,000 രൂപയോളമാണ് ബയോഫ്‌ലെക്‌സ് പതിപ്പിന് അധികമായി നല്‍കേണ്ടി വരിക. കൊമേഴ്‌സ്യല്‍ വിപണിയിലുള്ള […]

Posted inപുസ്തകങ്ങൾ

മരിച്ചവളുടെ വീട്

മരിച്ചവള്‍ പോയിട്ടും അവളുടെ വീട് ആര്‍ക്കോവേണ്ടി ഇപ്പോഴും ജീവിച്ചിരിക്കുന്നു. മുഖംനോക്കുന്ന കണ്ണാടിയില്‍ അവള്‍ ഒട്ടിച്ചുവെച്ച ചുവന്ന വലിയ വട്ടപ്പൊട്ട് അവള്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. വേറിട്ട കാവ്യാനുഭവം സമ്മാനിക്കുന്ന രചനകളാണ് ഈ സമാഹാരത്തിന്റെ ഉള്ളടക്കം. സ്വപ്നങ്ങള്‍ തകര്‍ന്നുവീണു നോവുന്ന മനസ്സുകളുടെ ആരുമറിയാത്ത നിനവുകള്‍. സ്‌നേഹം വറ്റിപ്പോയ വേദനയായി അടയാളപ്പെടുത്തുന്ന കവിതകളാണിതില്‍. ഇതൊരു പുതിയ സ്‌നേഹമാണ്, സംഗീതമാണ്, മനസ്സിനെ വല്ലാതെ ആകര്‍ഷിക്കുന്ന അനുഭവമാണ്. ‘മരിച്ചവളുടെ വീട്’. ബെറ്റ്‌സി ജോണ്‍ ഇളമ്പല്‍. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 180 രൂപ.  

Posted inആരോഗ്യം

മഴക്കാലത്ത് ഇലക്കറികള്‍ വേവിച്ചു മാത്രം കഴിക്കാം

മഴക്കാലത്ത് ബാക്ടീരിയ, വൈറസുകള്‍, ഫംഗസ് ഇവയെല്ലാം വര്‍ധിക്കുന്ന സമയമാണിത്. അതുകൊണ്ടുതന്നെ മഴക്കാലത്ത് നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ വളരെ ശ്രദ്ധയോടെ തെരഞ്ഞെടുക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഉദരാരോഗ്യം നിലനിര്‍ത്താന്‍ മഴക്കാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെ എന്നറിയാം. വഴിവക്കില്‍ വില്‍പനയ്ക്കു വച്ചിരിക്കുന്ന ഭക്ഷണങ്ങള്‍ മഴക്കാലത്ത് കഴിക്കുന്നത് അത്ര നന്നല്ല. ചീര, ലെറ്റിയൂസ്, കാബേജ്, ഉലുവയില തുടങ്ങിയവയില്‍ ഈര്‍പ്പവും അഴുക്കും പ്രാണികളും പറ്റിപ്പിടിച്ചിരിക്കാന്‍ മഴക്കാലത്ത് സാധ്യതയുണ്ട്. നന്നായി കഴുകിയശേഷം പാചകം ചെയ്യാന്‍ ശ്രദ്ധിക്കണം. മഴക്കാലത്ത് ഇലക്കറികള്‍ പച്ചയ്ക്ക് കഴിക്കാതെ വേവിച്ചു മാത്രം കഴിക്കാന്‍ […]