w 412h 232croprect 0x1x1280x719imgid 01kw4k7kvaz0gygf0ftegfzevqimgname bhagirath choudhary subsidy controversy 1782565818218

അഴിമതി ആരോപണം നിഷേധിച്ച് കേന്ദ്ര കൃഷി സഹമന്ത്രി ഭ​ഗീരഥ് ചൗധരി. സ്വന്തം പച്ചക്കറി കൃഷിക്ക് ഒരുകോടിയോളം രൂപ സബ്സിഡി വാങ്ങിയതിൽ അഴിമതി ആരോപണം നിഷേധിച്ച് കേന്ദ്ര കൃഷി സഹമന്ത്രി ഭ​ഗീരഥ് ചൗധരി. ഒന്നും ഒളിച്ചുവെച്ചിട്ടില്ലെന്നും മന്ത്രിയാകുന്നതിന് മുന്നേയാണ് സബ്സിഡിക്ക് അപേക്ഷിച്ചതെന്നും ഭ​ഗീരഥ് ചൗധരി വാ‍‍ർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഭ​ഗീരഥ് ചൗധരി തൻ്റെ വെള്ളരി കൃഷിക്ക് സ്വന്തം വകുപ്പിന് കീഴിലുള്ള പദ്ധതി മുഖേന 99.03 ലക്ഷം രൂപ സബ്സിഡി വാങ്ങിയെന്ന റിപ്പോ‍ർട്ട് പ്രതിപക്ഷം ആയുധമാക്കുന്നതിനിടെയാണ് മന്ത്രിയുടെ വിശദീകരണം. സബ്സിഡി അനുവദിക്കുന്ന ബോർഡിലെ വൈസ് പ്രസിഡന്റ് കൂടിയാണ് ഭ​ഗീരഥ് ചൗധരിയെന്ന് റിപ്പോ‍ർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *