കോൺഗ്രസ് ഹൈക്കമാൻഡ് മാണിക്കം ടാഗോർ എംപിയെ തമിഴ്നാട് പിസിസി അധ്യക്ഷനായി നിയമിച്ചു.നിലവിലെ പി സി സി അധ്യക്ഷൻ സെൽപെരുംതുംഗെയെ മാറ്റിയാണ് നിയമനം. കോൺഗ്രസിന്റെ ലോക്സഭാ ചീഫ് വിപ്പാണ് മാണിക്കം ടാഗോൾ. വിരുതനഗറിൽ നിന്നാണ് ലോക്സഭം എം പിയായത്. ടി വി കെയുമായി സഹകരണം വേണമെന്ന ആവശ്യം ആദ്യ ഘട്ടം മുതൽ ഉന്നയിച്ച നേതാവ് കൂടിയാണ് ടാഗോൾ. അതേസമയം കേരളത്തിലെ പി സി സി അധ്യക്ഷനെയും ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം. നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് വൈദ്യുത മന്ത്രിയായി ചുമതലയേറ്റതോടെയാണ് സംസ്ഥാന കോൺഗ്രസിന്‍റെ തലപ്പത്തും മാറ്റം വരുന്നത്.
കോൺഗ്രസ് ഹൈക്കമാൻഡ് മാണിക്കം ടാഗോർ എംപിയെ തമിഴ്നാട് പിസിസി അധ്യക്ഷനായി നിയമിച്ചു
