Posted inവിനോദം

‘മെര്‍സല്‍’ വീണ്ടും റിലീസിന് ഒരുങ്ങുന്നു

നടനും മുഖ്യമന്ത്രിയുമായ വിജയ് യുടെ ജന്മദിനം ആഘോഷിക്കാന്‍ 2017 ലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ‘മെര്‍സല്‍’ വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. വിജയ്യുടെ ജന്മദിനമായ ജൂണ്‍ 22 ന് റീ-റിലീസ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ആറ്റ്ലി സംവിധാനം ചെയ്ത മെര്‍സലില്‍ വിജയ് മൂന്ന് വേഷങ്ങളില്‍ അഭിനയിച്ചു. സാമന്ത റൂത്ത് പ്രഭു, എസ് ജെ സൂര്യ, കാജല്‍ അഗര്‍വാള്‍, നിത്യ മേനോന്‍, വടിവേലു, ഹരീഷ് പേരാടി, കോവൈ സരള, സത്യന്‍, സത്യരാജ് എന്നിവരുള്‍പ്പെടെയുള്ള ഒരു കൂട്ടം അഭിനേതാക്കളാണ് സിനിമയില്‍ ഉണ്ടായിരുന്നത്. 2017 […]

Posted inഓട്ടോമോട്ടീവ്

ബ്രെസ്സയുടെ പുതുക്കിയ പതിപ്പ് ഉടനെത്തും

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ പ്രമുഖ മോഡലായ ബ്രെസ്സയുടെ പുതുക്കിയ 2026 പതിപ്പ് ഉടന്‍ വിപണിയില്‍. ഈ സബ്-കോംപാക്റ്റ് എസ്യുവിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. പുതുക്കിയ ബ്രെസ്സയ്ക്ക് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍ക്കായി പുതിയൊരു ഡിസൈന്‍ ലഭിക്കും. എന്‍ജിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍, പുതിയ ബ്രെസ്സയില്‍ 1.0-ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ-പെട്രോള്‍ എന്‍ജിനും സിക്സ്-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ഉണ്ടായേക്കുമെന്നാണ് സൂചനകള്‍. അടിഭാഗത്തായി സജ്ജീകരിച്ച നിലയില്‍ ഒരു സിഎന്‍ജി കിറ്റും ഇതിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, അഡാസ്, പുതിയ അപ്ഹോള്‍സ്റ്ററി, […]

Posted inടെക്നോളജി

രണ്ട് ജിപ്സികള്‍

ബംഗളൂരു – ലഖ്നൗ ദേശീയപാതയ്ക്കരികിലുള്ള ഒരു സത്രത്തില്‍നിന്നും രണ്ട് അപരിചിതര്‍ക്ക് അപ്രതീക്ഷിതമായി ഒരു ക്യാമ്പര്‍ വാനില്‍ ഒരുമിച്ച് നടത്തേണ്ടിവരുന്ന ദീര്‍ഘദൂരയാത്രയാണ് ഈ നോവലിന്റെ പ്രധാന പ്രമേയം. സ്വഭാവത്തിലും പെരുമാറ്റത്തിലും കാഴ്ചപ്പാടിലും വിരുദ്ധരായ ആസാദിനും പ്രിയയ്ക്കും പക്ഷെ, ആ യാത്ര അത്രമേല്‍ അനിവാര്യമായിരുന്നു. എന്താണ് അവരെ ആ യാത്രയിലേക്ക് നയിച്ച കാര്യകാരണങ്ങള്‍. എന്തായിരുന്നു ആ യാത്രയുടെ ഉദ്ദേശ്യം എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്നതിനോടൊപ്പം അസാധാരണവും മനോഹരവുമായ ഒരു യാത്രാനുഭവം വായനയിലുടനീളം നല്‍കുന്ന ലളിതാഖ്യാനമാണ് ഈ നോവല്‍. ‘രണ്ട് ജിപ്സികള്‍’. […]

Posted inആരോഗ്യം

ഹെയര്‍ ഡൈകളില്‍ കര്‍ശന നിബന്ധനകളുമായി സര്‍ക്കുലര്‍

പല കമ്പനികളും വിപണിയില്‍ എത്തിക്കുന്ന ഹെയര്‍ ഡൈകളില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നും അത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാമെന്നതും തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ കര്‍ശന നിബന്ധനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര ഡ്രഗ്സ് കണ്‍േട്രാള്‍ ഓര്‍ഗനൈസേഷന്‍. ഡൈകള്‍ വിപണിയിലെത്തിക്കുന്ന കമ്പനികള്‍ 2020 ലെ സൗന്ദര്യവര്‍ധക വസ്തുനിയമവും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് മാനദണ്ഡങ്ങളും പാലിക്കണമെന്നാണ് സിഡിഎസ് സിഒ ജൂണ്‍ 10ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കുന്നു. മുടിക്ക് നിറം നല്‍കാന്‍ ചേര്‍ത്തിട്ടുള്ള വസ്തുക്കളുള്‍പ്പെടെ ഉത്പന്നത്തിലെ എല്ലാവസ്തുക്കളുടെയും വിവരം വായിക്കാന്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അമേരിക്കയുമായുള്ള പുതിയ സമാധാന ധാരണയെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകൾ സർവീസ് പുനരാരംഭിച്ചു

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനെതിരെ അമേരിക്ക ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധത്തിൽ ഇളവ് വരുത്തുന്നതാണ് ഈ പുതിയ നീക്കം. മാസങ്ങളായി നീണ്ടുനിന്ന യുദ്ധത്തിനും ഇതുമൂലമുണ്ടായ ആഗോള ഊർജ്ജ പ്രതിസന്ധികൾക്കും വിരാമമിട്ടുകൊണ്ട്, ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുമുള്ള പ്രാരംഭ കരാറിലെത്തിയതിന് പിന്നാലെയാണിത്.

Posted inലേറ്റസ്റ്റ്

എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിക്കിടെ കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു

എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിക്കിടെ കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടറായ ചേർത്തല ചന്ദിരൂർ സ്വദേശി അനീഷ് കെ.എ (40) ക്കാണ് മർദ്ദനമേറ്റത്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂൺ 14-ന് രാത്രി 7.50-ഓടെയാണ് സംഭവം നടന്നത്. സംഭവത്തിൽ അനീഷിനെതിരെ യാത്രക്കാരനായ ഒരാളും പരാതി നൽകിയിട്ടുണ്ട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കൊച്ചി സിറ്റി പോലീസ് പരിധിയിലെ ബാർ ഹോട്ടലുകളിലും വിനോദകേന്ദ്രങ്ങളിലും രാത്രി 11 മണിക്ക് ശേഷമുള്ള ഡിജെ പാർട്ടികൾക്കും ഉയർന്ന ശബ്ദത്തിലുള്ള സംഗീത പരിപാടികൾക്കുമുള്ള നിയന്ത്രണം 15 ദിവസത്തേക്ക് കൂടി നീട്ടി

കൊച്ചി നഗരത്തിലെ രാത്രികാല സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി, കൊച്ചി സിറ്റി പോലീസ് പരിധിയിലെ ബാർ ഹോട്ടലുകളിലും മറ്റ് വിനോദകേന്ദ്രങ്ങളിലും നടന്നു വരുന്ന ഡിജെ പാർട്ടികൾക്കും ഉയർന്ന ശബ്ദത്തിലുള്ള സംഗീത പരിപാടികൾക്കുമുള്ള നിയന്ത്രണം പോലീസ് നീട്ടി. രാത്രി 11 മണിക്ക് ശേഷം ഇത്തരം പരിപാടികൾ ഒന്നും തന്നെ നടത്താൻ പാടില്ലെന്ന മുൻ ഉത്തരവാണ് ഇപ്പോൾ ദീർഘിപ്പിച്ചിരിക്കുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം ഈ നിയന്ത്രണം 15 ദിവസത്തേക്ക് […]

Posted inലേറ്റസ്റ്റ്

സിപിഎം കേന്ദ്ര കമ്മറ്റി അംഗം തോമസ് ഐസക്കും പാർട്ടിയുടെ വീഴ്ചയിൽ സ്വയം വിമർശനവുമായി രംഗത്ത്

കേരളത്തിലെ നല്ലൊരു പങ്ക് ആളുകൾക്ക് സാമ്പത്തിക സഹായമൊന്നും വേണ്ട. അവർ പ്രതീക്ഷിക്കുന്നത് സൗഹാർദ്ദവും നല്ല പെരുമാറ്റവും ചിരിയുമൊക്കെയാണ്. അതെല്ലാം കുറച്ച് കുറഞ്ഞോയെന്ന് സംശയമുണ്ട്’-തോമസ് ഐസക് എഫ്ബിയിൽ കുറിച്ചു.സിപിഎം കേന്ദ്ര കമ്മറ്റി അംഗം തോമസ് ഐസക്കും പാർട്ടിയുടെ വീഴ്ചയിൽ സ്വയം വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. പാർട്ടി ഏര്യാ കമ്മിറ്റി അംഗവും പരപ്പനങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ വിനയൻ മാഷ് പരാജയത്തെപ്പറ്റി നടത്തിയ വിലയിരുത്തൽ ഫേസ്ബുക്കിൽ പങ്കുവെച്ചാണ് തോമസ് ഐസക്കിന്‍റെ കുത്ത്.

Posted inലേറ്റസ്റ്റ്

കോഴിക്കോട് 4 വയസുകാരിക്ക് ഷിഗല്ല സ്ഥിരീകരിച്ചു

കോഴിക്കോട് 4 വയസുകാരിക്ക് ഷിഗല്ല സ്ഥിരീകരിച്ചു. വടകര കുറുമ്പയിൽ സ്വദേശി ആയ 4 വയസുകാരിക്ക് ആണ് ഷിഗല്ല. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും നിലവിലില്ല.

Posted inലേറ്റസ്റ്റ്

സ്വകാര്യബസ് സർവീസുകൾ സർക്കാർ ഭാഗികമായി ഏറ്റെടുക്കണമെന്ന ആവശ്യവുമായി ബസ് ഉടമകൾ

സ്വകാര്യബസ് സർവീസുകൾ സർക്കാർ ഭാഗികമായി ഏറ്റെടുക്കണമെന്ന ആവശ്യവുമായി ബസ് ഉടമകൾ. സ്വകാര്യ ബസുകളുടെ ദിവസ കലക്ഷൻ സർക്കാരിന് നൽകാമെന്നും പ്രതിദിനം ഒരു ബസിന് കിലോമീറ്ററിന് 55 രൂപ സർക്കാർ നൽകണമെന്നും ആവശ്യപ്പെട്ടു. ഡ്രൈവറെ സ്വകാര്യ ബസുടമ നിയമിക്കും. കണ്ടക്ടറെ സർക്കാർ നിയമിക്കണം. റോഡ് നികുതി, ഇൻഷുറൻസ്, അറ്റകുറ്റപ്പണി സ്വകാര്യ ബസ് ഉടമ വഹിക്കും. സ്ത്രീകൾക്ക് സൗജന്യമായി സർവീസ് നൽകാം, നഷ്ട പരിഹാരം സർക്കാർ നൽകണമെന്നും ബസ് ഉടമകളുടെ ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു. ഈ നിർദേശങ്ങൾ അം​ഗീകരിക്കാത്ത പക്ഷം […]