Screenshot 20260613 141344

ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം. ഭൂകമ്പം കടുത്ത നാശം വിതച്ച വെനിസ്വേലയെ സഹായിക്കാനായി ഇന്ത്യ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’ എന്ന പേരിൽ മെഡിക്കൽ സംഘത്തെ അയച്ചതായി വിദേശകാര്യ മന്ത്രി അറിയിച്ചു.

‎

‎വെനസ്വേലയിലെ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ ദുരന്തബാധിത പ്രദേശത്തെ രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന് ആക്ഷേപം. മരണസംഖ്യ 1,430 ആയി. ദുരന്തത്തിൽ ഇതുവരെ എഴുപതിനായിരത്തോളം പേരെ കാണാതായതായി സൂചന.

‎

‎വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയ ബജറ്റ് നിർദേശം ധനബില്ലിൽ ഉൾപ്പെടുത്തി തന്നെയാണ് വരികയെന്ന് മന്ത്രി കെ. മുരളീധരൻ. ബില്ല് പാസായാൽ നടപ്പാക്കുന്ന കാര്യത്തിൽ യുഡിഎഫുമായി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. വീര്യം കുറഞ്ഞതിനല്ലേ നികുതി കുറച്ചതെന്നും വീര്യം കൂടിയതിന് കുറച്ചിട്ടില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.

‎

‎കഴിഞ്ഞ സർക്കാർ കാലത്ത് മദ്യനയം ചർച്ച ചെയ്ത സബ്ജെക്ട് കമ്മിറ്റി അംഗം ആയിരുന്നുവെന്നും അന്ന് തന്‍റെ എതിർപ്പ് ഇല്ല എന്ന് പറഞ്ഞു മിനിട്സ് ഉണ്ടാക്കിയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു അപ്പോൾ തന്നെ ആ വേല മനസ്സിലാക്കി എതിർപ്പ് എഴുതി കൊടുത്തത് ആണെന്നും അദ്ദേഹം പറഞ്ഞു.

‎

‎സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ്റെ നി‍ർണായക യോഗം നാളെ ചേരും. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷ കമ്മീഷൻ ഈ സിറ്റിംഗിൽ വീണ്ടും പരിഗണിക്കും.

‎

‎പബ്ലിക് സർവ്വീസ് കമ്മീഷന്‍റെ പരീക്ഷാ മൂല്യനിർണയത്തിൽ വൻ ക്രമക്കേട്. ആസൂത്രണ ബോർഡിലെ ഉന്നത പരീക്ഷയിലാണ് അട്ടിമറി ശ്രമമെന്ന സംശയം. അഡീ. സെക്രട്ടറിക്ക് തത്തുല്യമായ ചീഫ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ പരീക്ഷയിലാണ് ക്രമക്കേട് ആരോപണം ഉയരുന്നത്.

‎

‎തിരുവനന്തപുരം നഗരസഭയിലെ യുഡിഎഫ് അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന എൽഡിഎഫ് തീരുമാനത്തെ വിമർശിച്ച് കവഡിയാർ കൗണ്‍സിലർ കെഎസ് ശബരീനാഥൻ. സിപിഎം സഹകരിക്കാത്തത് ബിജെപിയുമായുള്ള രഹസ്യ ധാരണ മൂലമാണെന്നും ഇതിന് നിരവധി തെളിവുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

‎

‎എറണാകുളത്തു നിന്നും സ്ഥലം മാറി നാല് മാസം കഴിഞ്ഞിട്ടും ക്യാമ്പ് ഓഫീസ് വിട്ടു നൽകാതെ എസ് പി ഹേമലത. നിലവിൽ കൊല്ലം കമ്മീഷണർ ആണ് ഹേമലത. ഹേമലതക്ക് മെമ്മോ നൽകിയിരിക്കുകയാണ് പൊലീസ് ആസ്ഥാന ഐജി ഹർഷിത അട്ടല്ലൂരി. ഉടൻ ഓഫീസ് കൈമാറണമെന്നാണ് നിർദ്ദേശം.

‎

‎കോടിക്കണക്കിന് മനുഷ്യർ പട്ടിണിയിലായിരിക്കുമ്പോൾ യുദ്ധം പ്രോത്സാഹിപ്പിക്കുന്ന ലോക നേതാക്കളെ വിമർശിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ. പട്ടിണിയെ നേരിടാൻ ആവണം ഭരണകൂടങ്ങൾ ശ്രദ്ധിക്കേണ്ടത് യുഎന്നിന്റെ കീഴിലുളള ലോക ഭക്ഷ്യ പദ്ധതിക്കുള്ള സഹായം കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് വെട്ടിക്കുറച്ചിരുന്നു ഇതിന് പിന്നാലെയാണ് പോപ്പിന്റെ വിമർശനം.

‎

‎കോടിക്കണക്കിന് രൂപയുടെ അഴിമതിക്കേസിൽ ഡൽഹി ആരോഗ്യവിഭാഗം മുൻ ഡയറക്ടർ ജനറൽ ഡോ. വത്സല അഗർവാൾ അറസ്റ്റിലായി. ആരോഗ്യവിഭാഗം ഡയറക്ടർ ജനറലായിരിക്കെ മരുന്നുകളും ശസ്ത്രക്രിയ ഉപകരണങ്ങളും ഉൾപ്പെടെ വാങ്ങിയതിൽ ഡോ. വത്സല അഗർവാൾ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയതായി കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

‎

‎അയോധ്യ ക്ഷേത്ര സംഭാവനക്കൊള്ളക്ക് പിന്നാലെ രാമക്ഷേത്ര ട്രസ്റ്റിൽ പുതിയ ട്രസ്റ്റ് ജനറൽ സെക്രട്ടറിയെ 11ന് പ്രഖ്യാപിച്ചേക്കും. ഇതുസംബന്ധിച്ച ചർച്ച തുടങ്ങി. പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര, ട്രസ്റ്റ് ട്രഷറർ സ്വാമി ഗോവിന്ദ ദേവഗിരി, ട്രസ്റ്റി കൃഷ്‌ണ മോഹൻ എന്നിവരുടെ പേരുകൾ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും പറയുന്നു.

‎

‎ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ‘കാണാനില്ലെന്ന്’ പോസ്റ്ററുകൾ. ഞായറാഴ്ചയാണ് ഡൽഹിയിലെ വിവിധഭാഗങ്ങളിൽ രാഹുൽഗാന്ധിയുടെ ചിത്രം സഹിതമുള്ള ‘മിസ്സിങ്’ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. അതേസമയം, ആരാണ് തലസ്ഥാനത്ത് വ്യാപകമായി പോസ്റ്ററുകൾ സ്ഥാപിച്ചതെന്ന് വ്യക്തമല്ല.

‎

‎സൗദി വടക്കുപടിഞ്ഞാറൻ ഭാഗമായ തബൂക്ക് മേഖലയിലുള്ള ഹഖ്ൽ സെക്ടറിൽ അതിർത്തി രക്ഷാസേന നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. 3,53,000 ആംഫെറ്റാമൈൻ ലഹരിഗുളികകൾ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ഈജിപ്ഷ്യൻ പൗരനെ കോസ്റ്റൽ പട്രോളിങ് വിഭാഗം പിടികൂടി.

‎

‎മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഷുഐബ് അക്തറിന്‍റെ സഹോദരൻ ഷാഹിദ് അക്തറിന്‍റെ സംസ്‌കാര ചടങ്ങിൽ നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ രാഷ്ട്രീയ വിഭാഗത്തിലെ ഉന്നത നേതാക്കൾ പങ്കെടുത്തതായി റിപ്പോർട്ട്.

‎

‎ഗ്രൂപ്പ് ജെ യിൽ നിന്നും അർജന്റീനയെ കൂടാതെ ഓസ്ട്രിയയും, അൾജീരിയയും നോക്കൗട്ട് റൗണ്ടിലേക്ക്. കാൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഓസ്ട്രിയ- അൾജീരിയ പോരാട്ടത്തിൽ ഇരുടീമുകളും 3 ഗോൾ വീതമടിച്ച് പിരിഞ്ഞതോടെ മൂന്നാം സ്ഥാനത്തുള്ള മികച്ച എട്ട് ടീമുകളുടെ പട്ടികയിൽ നിന്നും ഇറാൻ പുറത്ത്.

‎

‎ലോകകപ്പ് ഗ്രൂപ്പ് മൽസരത്തിൽ ജോർദാനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് അർജന്‍റീന. ആദ്യ പകുതിയിൽ 2 ഗോളിന് മുന്നിട്ടു നിന്ന അര്‍ജന്‍റീനയെ ഞെട്ടിച്ച് രണ്ടാം പകുതിയില്‍ ഒരു ഗോള്‍ ജോര്‍ദാന്‍ തിരിച്ചടിച്ചെങ്കിലും പകരക്കാരനായി ഇറങ്ങിയ നായകന്‍ ലിയോണല്‍ മെസിയുടെ ഫ്രീ കിക്ക് ഗോളിലൂടെ അര്‍ജന്‍റീന ജയമുറപ്പിച്ചു.

‎

‎ലോകകപ്പിൽ നിന്നും നോക്കൗട്ട് കാണാതെ ഇറാൻ പുറത്ത്. ഗ്രൂപ്പ് ജി യിൽ ഓസ്ട്രിയ- അൾജീരിയ മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് ഇറാന് തിരിച്ചടിയായത്. മികച്ച എട്ട്, മൂന്നാം സ്ഥാനക്കാർക്കായുള്ള പട്ടികയിൽ എട്ടാം സ്ഥാനത്തായിരുന്നു ഇറാൻ ഉണ്ടായിരുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *