കോടിക്കണക്കിന് രൂപയുടെ അഴിമതിക്കേസിൽ ഡൽഹി ആരോഗ്യവിഭാഗം മുൻ ഡയറക്ടർ ജനറൽ ഡോ. വത്സല അഗർവാൾ അറസ്റ്റിലായി. ഡൽഹി സർക്കാരിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ച് ആണ് ആരോഗ്യവിഭാഗം മുൻ ഡയറക്ടർ ജനറലിനെ അറസ്റ്റ് ചെയ്തത്. ആരോഗ്യവിഭാഗം ഡയറക്ടർ ജനറലായിരിക്കെ മരുന്നുകളും ശസ്ത്രക്രിയ ഉപകരണങ്ങളും ഉൾപ്പെടെ വാങ്ങിയതിൽ ഡോ. വത്സല അഗർവാൾ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയതായി കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
ഡൽഹി ആരോഗ്യവിഭാഗം മുൻ ഡയറക്ടർ ജനറൽ അറസ്റ്റിൽ
