Untitled design 2026 06 28T115837.214

ലോകകപ്പ് ഗ്രൂപ്പ് മൽസരത്തിൽ ജോർദാനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് അർജന്‍റീന. ആദ്യ പകുതിയിൽ 2 ഗോളിന് മുന്നിട്ടു നിന്ന അര്‍ജന്‍റീനയെ ഞെട്ടിച്ച് രണ്ടാം പകുതിയില്‍ ഒരു ഗോള്‍ ജോര്‍ദാന്‍ തിരിച്ചടിച്ചെങ്കിലും പകരക്കാരനായി ഇറങ്ങിയ നായകന്‍ ലിയോണല്‍ മെസിയുടെ ഫ്രീ കിക്ക് ഗോളിലൂടെ അര്‍ജന്‍റീന ജയമുറപ്പിച്ചു. ആദ്യ പകുതിയില്‍ ഫ്രീ കിക്കില്‍ നിന്ന് ലോ സെല്‍സോയും പെനല്‍റ്റിയില്‍ നിന്ന് ലൗതാരോ മാര്‍ട്ടിനെസും അര്‍ജന്‍റീനക്കായി സ്കോര്‍ ചെയ്തപ്പോള്‍ 55-ാം മിനിറ്റില്‍ മുസ അല്‍ ടമാരിയ ആണ് ജോര്‍ദാന്‍റെ ആശ്വാസ ഗോള്‍ നേടിയത്. ഈ ലോകകപ്പില്‍ മെസിയുടെ ആറാം ഗോളാണിത്. തുടര്‍ച്ചയായ ഏഴ് ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും മെസി സ്വന്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *