മിസ്റ്ററി ഡ്രാമ ചിത്രം ‘സാക്ഷികള്‍’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. എഴുത്തുകാരന്‍ പിഎസ് അര്‍ജുന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. രായര പിക്‌ചേഴ്‌സിന്റെ ബാനറില്‍ പുനീത് നിര്‍മ്മിക്കുന്ന ഈ ചിത്രം 2027 ല്‍ തിയറ്ററുകളില്‍ എത്തും. ജീവിതയാത്രയില്‍ കണ്ടുമുട്ടിയ യഥാര്‍ത്ഥ കഥാപാത്രങ്ങളില്‍ നിന്നും യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ‘സാക്ഷികള്‍’ എന്ന ഈ മിസ്റ്ററി ഡ്രാമ ഒരുക്കിയിരിക്കുന്നത്. മുഖ്യ വേഷത്തില്‍ എത്തുന്ന സൈജു കുറുപ്പിനൊപ്പം ഒരു മികച്ച താരനിര തന്നെയാണ് ചിത്രത്തിലെ ദുരൂഹതകള്‍ നിറഞ്ഞ കഥാപാത്രങ്ങളായി സ്‌ക്രീനില്‍ എത്തുന്നത്. രഘുനാഥ് പലേരി, നിഷാന്ത് സാഗര്‍, അഭിമന്യു എസ്. തിലകന്‍, ശീതള്‍ ജോസഫ്, അഭിരാം രാധാകൃഷ്ണന്‍, നിരഞ്ജ് മണിയന്‍പിള്ള, ഗോകുലന്‍ എം എസ് ഹരിത് വിജയകൃഷ്ണന്‍, ദേവനന്ദ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
