1 43

ഇന്ത്യയുടെ 300 ബില്യണ്‍ ഡോളര്‍ വരുന്ന കാര്‍ഷിക സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കുറയുന്നത് രാജ്യത്തിന്റെ അടുത്ത സാമ്പത്തിക ആശങ്കയായി മാറുകയാണ്. വാര്‍ഷിക മഴയുടെ 70 ശതമാനവും നല്‍കുന്ന മണ്‍സൂണിലുണ്ടാകുന്ന കുറവ് ഭക്ഷ്യവില വര്‍ദ്ധനവിനും ഗ്രാമീണ മേഖലയിലെ ആവശ്യകത കുറയുന്നതിനും കാരണമാകും. നിലവില്‍ വികസിച്ചുവരുന്ന എല്‍ നിനോ പ്രതിഭാസം മഴ കുറയ്ക്കാനും പണപ്പെരുപ്പം ഉയര്‍ത്താനും കാരണമാകും. പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം എണ്ണ വിലയിലുണ്ടായ വര്‍ധന രാജ്യത്ത് കടുത്ത പ്രതിസന്ധിയുണ്ടാക്കുന്ന സാഹചര്യത്തിലാണ് കാലാവസ്ഥാ വ്യതിയാനവും തിരിച്ചടിയാകുന്നത്. ജൂണ്‍ 22 ലെ കണക്കനുസരിച്ച് രാജ്യത്തെ ആകെ മഴയില്‍ ശരാശരിയേക്കാള്‍ 43 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മഴയിലെ 10 ശതമാനം കുറവ് മൊത്തം പണപ്പെരുപ്പത്തില്‍ ഒരു ശതമാനം വര്‍ദ്ധനവിന് കാരണമായേക്കാമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ കണക്കാക്കുന്നു. യുദ്ധവും എല്‍-നിനോയും ജിഡിപി വളര്‍ച്ചയെ ബാധിക്കുമെന്ന സൂചന റിസര്‍വ് ബാങ്കും നല്‍കിക്കഴിഞ്ഞു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *