കോപ്പിയടി വിവാദത്തിൽ ഹരിത സാവിത്രിക്ക് കെ ആർ മീര വക്കീൽ നോട്ടീസ് അയച്ചു.കലാച്ചി- സിൻ കോപ്പിയടി വിവാദത്തിൽ നിയമനടപടിക്കൊരുങ്ങി എഴുത്തുകാരി കെ ആർ മീര. ഹരിത സാവിത്രിക്ക് കെ ആർ മീര വക്കീൽ നോട്ടീസ് അയച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ ആർ മീര തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. ഹരിത ഉയർത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും സമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കിയെന്നാണ് കെ ആർ മീരയുടെ ആരോപണം.
കോപ്പിയടി വിവാദത്തിൽ ഹരിത സാവിത്രിക്ക് കെ ആർ മീര വക്കീൽ നോട്ടീസ് അയച്ചു
