യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഓർഡിനറി ബസുകൾക്ക് മാത്രമാണെന്നും സിറ്റി ഫാസ്റ്റ് സർവീസുകൾക്ക് ഈ ആനുകൂല്യമില്ലെന്നും കെഎസ്ആർടിസി വ്യക്തമാക്കി. തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ, പദ്ധതിയിൽ ഉൾപ്പെട്ടതും ഉൾപ്പെടാത്തതുമായ ബസുകളിൽ യാത്രക്കാർക്കായി വ്യക്തമായ സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. കേരളത്തിലെ കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചതിനെ അഭിനന്ദിച്ച് എഎപി നേതാവ് അരവിന്ദ് കെജരിവാൾ. ദില്ലി, പഞ്ചാബ് മാതൃകകൾ മറ്റ് സംസ്ഥാനങ്ങളും നടപ്പാക്കുന്നതിൽ സന്തോഷമെന്ന് അദ്ദേഹം കുറിച്ചു. […]
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ലൊവാക്യൻ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ലൊവാക്യൻ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുമായി നടത്തിയ ഉഭയകക്ഷി ചർച്ചക്ക് ശേഷം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. എ ഐ, സൈബർ രംഗങ്ങളിലടക്കം സഹകരണം ഉറപ്പാക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. സ്ലൊവാക്യയിലെ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ച മോദി, ഇതുവഴി ഇരുരാജ്യങ്ങളുടെ സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുമെന്നും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. മോദി ലോകനേതാവാണെന്നാണ് ഫിക്കോ വിശേഷിപ്പിച്ചത്. നയതന്ത്രതലത്തിൽ സഹകരണം കൂടുതൽ വർധിപ്പിക്കാൻ തീരുമാനമായെന്നും നിരവധി […]
മെയ് മാസത്തില്‍ ഇക്വിറ്റി നിക്ഷേപത്തില്‍ വന്‍ ഇടിവ്
2026 മെയ് മാസത്തില്‍ മ്യൂച്വല്‍ ഫണ്ട് വിപണിയില്‍ ഇക്വിറ്റി നിക്ഷേപത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, സജീവമായി കൈകാര്യം ചെയ്യപ്പെടുന്ന ഇക്വിറ്റി ഫണ്ടുകളിലേക്കുള്ള നിക്ഷേപം ഏപ്രിലിലെ 38,440.20 കോടി രൂപയില്‍ നിന്ന് 40.4 ശതമാനം ഇടിഞ്ഞ് 22,907.77 കോടി രൂപയിലെത്തി. ഇത് 2026-ലെ ഏറ്റവും കുറഞ്ഞ പ്രതിമാസ നിക്ഷേപമാണ്. എല്ലാ വിഭാഗങ്ങളിലും ഈ തളര്‍ച്ച പ്രകടമാണ്. ലാര്‍ജ്-ക്യാപ് ഫണ്ടുകളില്‍ 36.9 ശതമാനവും മിഡ്-ക്യാപ് ഫണ്ടുകളില്‍ 33.1 […]
ഇന്റര്‍നെറ്റ് വേഗം കൂട്ടാന്‍ ക്രോമിലെ ഈ ഫീച്ചര്‍ ഓണാക്കാം
ഇന്റര്‍നെറ്റ് വേഗം കൂട്ടാന്‍ ക്രോമിലെ മറഞ്ഞിരിക്കുന്ന ഈ സവിശേഷത ഓണാക്കിയാല്‍ മതി. ബ്രൗസിങ് വേഗം കൂട്ടുന്ന എല്ലാ ഫീച്ചറുകളെയും അപേക്ഷിച്ച് സെറ്റിങ്‌സില്‍ ഏറ്റവും എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്ന ഒന്നാണ് പ്രീലോഡ് പേജുകള്‍. ഈ ഫീച്ചറിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെയാണ് ഇതിന്റെ പ്രവര്‍ത്തനവും. ഒരു വെബ്‌സൈറ്റ് തുറക്കുമ്പോള്‍, അടുത്തതായി ഏത് വെബ് പേജുകളിലേക്കാണ് പോകാന്‍ സാധ്യതയുള്ളതെന്ന് ക്രോം മുന്‍കൂട്ടി കണക്കാക്കുകയും അവ ബാക്ക്ഗ്രൗണ്ടില്‍ പ്രീലോഡ് ചെയ്ത് വെക്കുകയും ചെയ്യുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനരീതി. എക്സ്റ്റന്‍ഡഡ് പ്രീലോഡിങ് പ്രയോജനപ്പെടുത്താനായി […]
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാനും തമ്മിൽ സമാധാന ധാരണയായി
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാനും തമ്മിൽ സമാധാന ധാരണയായി. ട്രംപിന്റെ ജന്മദിനത്തിൽ പ്രഖ്യാപനം നടത്താനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം, സമയം വൈകിപ്പിച്ച് ഇറാൻ തടഞ്ഞു. ഹോർമൂസ് തുറമുഖം തുറക്കുന്നതും ഉപരോധം നീക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ധാരണയിലുണ്ട്, ഔദ്യോഗിക ഒപ്പുവെക്കൽ ജനീവയിൽ നടക്കും.
‘ഭാസ്‌കരഭരണം’ ചിത്രത്തിലെ ആദ്യ ഗാനം
രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഭാസ്‌കരഭരണം’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ‘റെയ്‌സ് ഓഫ് നാഗ’ എന്ന പേരിലാണ് ഗാനം പുറത്ത് വന്നിരിക്കുന്നത്. പുള്ളുവന്‍ പാട്ടുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ഈ ഗാനത്തിന് വരികള്‍ രചിച്ചത് അരുണ്‍ കെ നാരായണ്‍, ആലപിച്ചത് ഫൗസിയ വില്ലോ എന്നിവരാണ്. ഗോഡ്വിന്‍ തോമസ് ആണ് ഗാനത്തിന് ഈണം പകര്‍ന്നത്. ചിത്രം ജൂണ്‍ 26 ന് ആഗോള റിലീസായി എത്തും. സ്ഫടികം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ […]
രഥയാത്ര ആരംഭിച്ച് ‘നാഗബന്ധം’ ചിത്രത്തിന്റെ ടീം
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രമായ ‘നാഗബന്ധം’ 2026, ജൂലൈ 3 ന് ആഗോള റിലീസായി എത്തും. വിരാട് കര്‍ണ്ണ നായകനായി എത്തുന്ന ചിത്രത്തില്‍ നഭാ നടേഷ്, ഐശ്വര്യ മേനോന്‍, ദക്ഷ നാഗര്‍ക്കര്‍, മഹേഷ് മഞ്ജരേക്കര്‍, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശര്‍മ, അനസൂയ ഭരദ്വാജ്, ബി. എസ്. അവിനാഷ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ പ്രമോഷണല്‍ കാമ്പെയ്നിന്റെ ഭാഗമായി നാഗബന്ധം ടീം ഹൈദരാബാദില്‍ […]
നാലാം തലമുറ ഹ്യുണ്ടായി ഐ20 എത്തി
നാലാം തലമുറ ഹ്യുണ്ടായി ഐ20 എത്തി. ആറ് വകഭേദങ്ങളിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ക്രോസ്ഓവറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈന്‍ ശൈലിയാണ് ഹാച്ച്ബാക്കില്‍ ഇപ്പോള്‍ ഉള്ളത്. ബ്രസീല്‍-സ്‌പെക്ക് ഐ20 1.0ലി എംപിഐ നാച്ചുറലി ആസ്പിറേറ്റഡ് ഫ്‌ലെക്‌സ് പെട്രോള്‍ എഞ്ചിനാണ് നല്‍കുന്നത്, ഇത് 115 ബിഎച്പി കരുത്തും 172 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. ഇന്ത്യയില്‍, പുതിയ ഐ20 നിലവിലുള്ള 1.2ലി നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.0ലി ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ […]
കുമ്മിണിക്കാലം
കുമ്മിണി എന്ന പെണ്‍കിടാവിലൂടെ ഒരു ഗ്രാമത്തിന്റെ സ്വച്ഛസുഭഗമായ കഥ പറയുകയാണ് ഈ നോവലിലൂടെ നിവേദിത. പ്രഭാതത്തില്‍ ഒരു വയല്‍വരമ്പിലൂടെ നടക്കുന്ന അനുഭവം. കാലില്‍, മഞ്ഞില്‍ നനഞ്ഞ പുല്ലോലകളുടെ തലോടല്‍. ഇളംകാറ്റ് വീശുന്നു, കിളികള്‍ പാടുന്നു. ഇത് കേരളമാണ് എന്ന തോന്നലുണ്ടാക്കുന്നു. മുത്തശ്ശിയിലൂടെ ഒരു പെണ്‍കുട്ടിയുടെ ഒടുങ്ങാത്ത ആകാംക്ഷകളുടെ ചുരുളഴിയുന്നു. കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും വായിക്കാവുന്ന ഹൃദ്യമായ നോവല്‍. പുതുതലമുറക്കാര്‍ക്ക് അന്യമായ ഗ്രാമീണ ജീവിതത്തിലേക്ക് വിരല്‍ പിടിച്ചു നടത്തുന്ന, അടിതെളിഞ്ഞ ഭാഷയില്‍, അതീവ സുന്ദരമായ ശൈലിയില്‍ എഴുതപ്പെട്ട ഒരു […]
വിട്ടുമാറാത്ത മുടി കൊഴിച്ചിലിന്റെ കാരണങ്ങള്‍
ദിവസേന കുറച്ചു മുടി കൊഴിയുന്നത് സ്വാഭാവികമാണെങ്കിലും വിട്ടുമാറാത്ത മുടി കൊഴിച്ചില്‍ മുടിയുടെ ഉള്ളും കട്ടിയും കുറയ്ക്കും. അമിതമായ സമ്മര്‍ദ്ദം, പോഷകാഹാരക്കുറവ്, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, രാസവസ്തുക്കള്‍ അടങ്ങിയ ഹെയര്‍ ട്രീറ്റ്മെന്റുകള്‍, ഉറക്കമില്ലായ്മ എന്നിവയെല്ലാം മുടി കനംകുറയാന്‍ കാരണമാകുന്നു. ഭക്ഷണത്തില്‍ പ്രോട്ടീന്‍, അയണ്‍, സിങ്ക്, വിറ്റാമിന്‍ ഡി, ഫോളിക് ആസിഡ് എന്നിവയുടെ കുറവുണ്ടായാല്‍ അത് മുടിയുടെ വേരുകളെ ഇല്ലാതാക്കും. അതിനാല്‍ മുട്ട, പരിപ്പ് വര്‍ഗ്ഗങ്ങള്‍, ചീര, ക്യാരറ്റ്, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ചിലപ്പോള്‍ ഭക്ഷണത്തിലൂടെ മാത്രം മുടിക്ക് […]
