5 45

കുഞ്ഞുങ്ങളുടെ ഭക്ഷണകാര്യങ്ങളില്‍ നേരത്തെ ശ്രദ്ധിക്കുന്നത് ഭാവിയില്‍ നല്ല ഭക്ഷണശീലങ്ങള്‍ അവര്‍ സ്വായത്തമാക്കുന്നതിന് ഉപകരിക്കും. പഠിക്കുന്ന കുട്ടികള്‍ക്ക് സമീകൃതാഹാരം നിര്‍ബന്ധമായും നല്‍കണം. ഭക്ഷണത്തില്‍ നിന്ന് ആവശ്യത്തിനുള്ള പോഷകങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ അതവരുടെ വളര്‍ച്ചയെ ബാധിക്കും. കൂടാതെ എണ്ണ പലഹാരങ്ങളോ ജങ്ക് ഫുഡ് പോലുള്ളവ ശീലിച്ചാല്‍ പൊണ്ണത്തടി, പ്രമേഹം, ഫാറ്റിലിവര്‍ തുടങ്ങിയ രോഗാവസ്ഥകള്‍ ചെറുപ്പത്തില്‍ തന്നെ കുട്ടികളെ ബാധിക്കാന്‍ കാരണമാകും. സമീകൃതാഹാരം പൊതുവായ ക്ഷേമം, വളര്‍ച്ച, രോഗ സാധ്യത കുറയ്ക്കല്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നു. പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. ധാരാളം വെള്ളം കുടിയ്ക്കണം, എട്ടു മുതല്‍ പത്തു ഗ്ലാസ് വരെ ദിവസേനെ കുടിക്കുക. കൂടുതല്‍ കഴിക്കാതെ കഴിക്കുന്ന വിഭവങ്ങളുടെ അളവു കുറച്ച് എല്ലാ ഭക്ഷണ വിഭാഗങ്ങളും ഉള്‍പ്പെടുത്തുക. അതായത് ഇലക്കറികള്‍, പച്ചക്കറികള്‍, പയറുവര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍ എന്നിവ നിര്‍ബന്ധമായി കഴിക്കണം. പഴങ്ങള്‍ ജ്യൂസ് ആയി കഴിക്കാതെ മുഴുവന്‍ പഴമായിട്ടു തന്നെ കഴിക്കാന്‍ ശ്രദ്ധിക്കുക. അധികം മസാലയോ എരിവോ ചേര്‍ക്കാത്ത ചിക്കന്‍, മീന്‍, പാല്‍, ബീഫ് എന്നിവയും കൊടുക്കാം. ദിവസവും ഒരു മുട്ട ഉള്‍പ്പെടുത്താം. ഇടനേരങ്ങളിലെ ചെറിയ ഭക്ഷണമായി പഴങ്ങളും ഓട്‌സ്, നിലക്കടല, എള്ളുണ്ട, നട്‌സ് ഒക്കെയാകാം. വൈകീട്ട് കുട്ടികള്‍ വീട്ടില്‍ വന്നാല്‍ ഏത്തപ്പഴം പോലുള്ളവ പുഴുങ്ങി നല്‍കാം. രാത്രി അത്താഴം എട്ടു മണിക്ക് മുന്നേ തന്നെയാകാന്‍ ശീലിപ്പിക്കാം. ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുക.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *