പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ പുതിയ ബൈക്ക് ആയ ഹീറോ പാഷന്‍ പ്ലസ് ഡിസ്‌ക് വിപണിയില്‍. 84,128 രൂപയാണ് ഡല്‍ഹിയിലെ എക്സ്-ഷോറൂം വില. ഫ്രണ്ട് ഡിസ്‌ക് ബ്രേക്കിന് പുറമെ ചില പുതിയ ഫീച്ചറുകളും അപ്ഡേറ്റുകളും ഈ മോട്ടോര്‍സൈക്കിളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ ഗ്രാഫിക്സും നാല് ആകര്‍ഷകമായ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളും ഇതിലുണ്ട്. ഹെവി ഗ്രേ, നെക്സസ് ബ്ലൂ, ഡാര്‍ക്ക് ഇന്‍ഡസ്ട്രിയല്‍ ഗ്രേ, പേള്‍ റെഡ് എന്നി നാല് കളറുകളാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളാണ് മറ്റൊരു ആകര്‍ഷണം. 97.2സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. 8,000 ആര്‍പിഎമ്മില്‍ 8.02 ബിഎച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 8.05 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.. 71 കിലോമീറ്റര്‍ മൈലേജ് ആണ് കമ്പനി അവകാശപ്പെടുന്നത്.
