ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പന്‍’ എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ തെന്നിന്ത്യന്‍ മ്യൂസിക് സെന്‍സേഷന്‍ ആയ തമന്‍ മലയാളത്തിലെത്തുന്നു. ഒറ്റക്കൊമ്പന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് തമന്‍ ആണെന്ന വിവരം ഔദ്യോഗികമായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നായകനായ സുരേഷ് ഗോപിയുടെ ജന്മദിനത്തിലാണ് ചിത്രത്തില്‍ നിന്നുള്ള വമ്പന്‍ അപ്ഡേറ്റ് പുറത്തുവന്നിരിക്കുന്നത്. വലിയ മുതല്‍മുടക്കില്‍ മാസ് ആക്ഷന്‍ ചിത്രമായി ആണ് ‘ഒറ്റക്കൊമ്പന്‍’ ഒരുക്കുന്നത്. അഭിനയ ആണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ലാല്‍, ചെമ്പന്‍ വിനോദ് ജോസ്, വിജയരാഘവന്‍, ലാലു അലക്സ്, കബീര്‍ ദുഹാന്‍ സിങ്, ജോണി ആന്റണി, ബിജു പപ്പന്‍, മേഘ്ന രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങള്‍. ഇവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങള്‍ ഉള്‍പ്പെടെ എഴുപതില്‍പ്പരം അഭിനേതാക്കള്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
‘ഒറ്റക്കൊമ്പന്‍’ ചിത്രത്തിലൂടെ തമന്‍ മലയാളത്തിലേക്ക്
