നിവിന്‍ പോളി- അല്‍ഫോന്‍സ് പുത്രന്‍ സിനിമയുടെ അനൗണ്‍സ്‌മെന്റ് ടീസര്‍ പുറത്തുവന്നു. ‘വിജയം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ‘നേരം’, ‘പ്രേമം’ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം നിവിനും അല്‍ഫോന്‍സും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘വിജയം’. റൈഡറായാണ് ചിത്രത്തില്‍ നിവിന്‍ പോളിയെത്തുന്നത്. അല്‍ഫോന്‍സും നിവിനും ചേര്‍ന്നുള്ള മനോഹരമായ ഒരു വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ‘ഗോള്‍ഡ്’ എന്ന സിനിമയ്ക്ക് ശേഷം അല്‍ഫോന്‍സ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വിജയം. മുന്‍ ചിത്രങ്ങളിലെന്ന പോലെ എഡിറ്റിങും എഴുത്തും അല്‍ഫോന്‍സ് തന്നെയാണ് നിര്‍വഹിക്കുന്നത്. സ്റ്റീവ് കൊട്ടൂര്‍ ആണ് സംഗീതമൊരുക്കുന്നത്. ശബരീഷ് വര്‍മയാണ് വരികളൊരുക്കിയിരിക്കുന്നത്. നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്‌ചേഴ്‌സും സിനിഹോളിക്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നിവിന്റെ കരിയറിലെ 50-ാമത്തെ ചിത്രം കൂടിയാണിത്.
