നിര്‍മിത ബുദ്ധി സ്റ്റാര്‍ട്ടപ്പായ സര്‍വം എ.ഐയുടെ ഓഹരി സ്വന്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഒന്നുമുതല്‍ രണ്ടുശതമാനം വരെ ഓഹരി പങ്കാളിത്തം സ്വന്തമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇന്ത്യ എഐ മിഷന്റെ ഭാഗമായി സ്റ്റാര്‍ട്ടപ്പിന് സര്‍ക്കാര്‍ നല്കിയ കമ്പ്യൂട്ട് ഇന്‍ഫ്രാസ്ട്രെക്ചര്‍ സബ്സിഡിയുടെ അടിസ്ഥാനത്തിലാണ് ഓഹരി കൈമാറ്റം. 98.68 കോടി രൂപയാണ് സര്‍ക്കാരില്‍നിന്ന് കമ്പ്യൂട്ട് സബ്സിഡിയായി കമ്പനിക്ക് ലഭിച്ചത്. ഇതിന് പകരമായി സര്‍ക്കാരിന് ലഭിച്ച നിര്‍ബന്ധിത കണ്‍വേര്‍ട്ടിബിള്‍ ഡിബെഞ്ചറുകള്‍ പിന്നീട് ഇക്വിറ്റി ഓഹരികളായി മാറ്റും. എന്‍വിഡിയയുടെ 4,096 എച്ച്100 ജിപിയുകള്ക്കായാണ് സര്‍ക്കാര്‍ 98.68 കോടിയുടെ കമ്പ്യൂട്ട് സബ്സിഡി അനുവദിച്ചത്. നിര്‍മിതബുദ്ധി മേഖലയില്‍ ഇന്ത്യയുടെ യൂണികോണായി സര്‍വം എ.ഐ. മാറിയിരുന്നു. പുതിയ ഫണ്ടിങ് റൗണ്ടില്‍ എച്ച്.സി.എല്‍. ടെക്നോളജീസ് ഉള്‍പ്പെടെ നിക്ഷേപവുമായി എത്തിയതാണ് കമ്പനിക്കു നേട്ടമായത്. ബെംഗളൂരു ആണ് സര്‍വം എ.ഐയുടെ ആസ്ഥാനം.
സര്‍വം എ.ഐയുടെ ഓഹരി സ്വന്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍
