ഡിജിറ്റല്‍ തട്ടിപ്പിന് ഇരയായവര്‍ക്ക് 25,000 രൂപ വരെ നഷ്ടപരിഹാരം നല്‍കാന്‍ റിസര്‍വ് ബാങ്ക്. ഇതുസംബന്ധിച്ച് ആര്‍ബിഐ വിജ്ഞാപനം പുറപ്പെടുവിച്ചു. ഡിജിറ്റല്‍ ഇടപാടുകളില്‍ തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ഉപഭോക്തൃ സംരക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നഷ്ടപരിഹാരം നല്‍കുന്നത്. അടുത്തവര്‍ഷം ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. 50,000 രൂപവരെയുള്ള തട്ടിപ്പുകള്‍ക്കാണ് നഷ്ടപരിഹാരം ബാധകം. നഷ്ടപ്പെടുന്ന തുകയുടെ 85 ശതമാനം അല്ലെങ്കില്‍ പരമാവധി 25,000 രൂപ, ഇതില്‍ ഏതാണോ കുറവ് അതായിരിക്കും ലഭിക്കുക. തട്ടിപ്പ് നടന്ന് 5 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യണം. ബാങ്കിന്റെ അന്വേഷണ റിപ്പോര്‍ട്ടിനും നിബന്ധനകള്‍ക്കും വിധേയമായിരിക്കും. തട്ടിപ്പുകള്‍ തടയുന്നതിന് എടുക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും ആര്‍ബിഐ പുറത്തിറക്കിയിട്ടുണ്ട്. സംശയാസ്പദമായ ലിങ്കുകള്‍ ക്ലിക്ക് ചെയ്യരുത്. തട്ടിപ്പ് നടന്നാല്‍ എത്രയും വേഗം ബാങ്കിനെ അറിയിക്കുക. റിപ്പോര്‍ട്ടിംഗ് വൈകുന്നത് നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത കുറയ്ക്കും.
ഡിജിറ്റല്‍ തട്ടിപ്പിന് ഇരയായവര്‍ക്ക് 25,000 രൂപ വരെ നഷ്ടപരിഹാരം
