Posted inബിസിനസ്സ്

ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. ജൂലൈയില്‍ വിതരണം ചെയ്യേണ്ട യുഎസ് ക്രൂഡ് ഓയില്‍ വില 5 ശതമാനത്തിലധികം ഇടിഞ്ഞ് ബാരലിന് 80.25 ഡോളറിലെത്തി. ഓഗസ്റ്റിലെ വിതരണത്തിനുള്ള ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് നാല് ശതമാനത്തിലധികം കുറഞ്ഞ് 83.31 ഡോളറിലുമാണുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ പാതയായ ഹോര്‍മുസിലൂടെയുള്ള എണ്ണ നീക്കം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷകളെ തുടര്‍ന്ന്, കഴിഞ്ഞ മാര്‍ച്ച് 10 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് എണ്ണവില ഇപ്പോഴുള്ളത്. എണ്ണവില കുറയുന്നത് […]

Posted inടെക്നോളജി

സ്മാര്‍ട്ട്ഫോണുകളുടെ വില്‍പ്പനയില്‍ ഇടിവ്

സ്മാര്‍ട്ട്ഫോണുകളുടെ വില ഉയരുന്നതിനെത്തുടര്‍ന്ന് വില്‍പ്പനവേഗം കുറയുന്നതായി റിപ്പോര്‍ട്ട്. മേയില്‍ വില്‍പ്പനയില്‍ 30 മുതല്‍ 35 ശതമാനം വരെ ഇടിവുണ്ടായതായി കൗണ്ടര്‍ പോയിന്റ് റിസര്‍ച്ച് പറയുന്നു. 2025 നവംബറിനുശേഷം ഓരോ മാസവും മൊബൈല്‍ ഫോണ്‍ ഉത്പാദകര്‍ വില കൂട്ടിക്കൊണ്ടിരിക്കുന്നു. മെമ്മറി ചിപ്പുകളുടെ വിലകൂടുന്നതാണ് കാരണം. വില്‍പ്പനരീതിയിലും മാറ്റങ്ങളുണ്ട്. 60 ശതമാനം വരെ ഫോണുകള്‍ ഓഫ് ലൈനായി കടകളില്‍ വിറ്റുപോകുന്നെന്നാണ് കണക്ക്. ബാക്കി 40 ശതമാനം ഓണ്‍ലൈന്‍ വഴിയും. ജൂണിലും വില്‍പ്പന കുറയാനുള്ള സാധ്യതയാണ് റിപ്പോര്‍ട്ട് പറയുന്നത്. 2026 ആദ്യ […]

Posted inവിനോദം

‘ചിന്ന ചിന്ന ആസൈ’ ചിത്രത്തിന്റെ ട്രെയ്ലര്‍

മധുബാല, ഇന്ദ്രന്‍സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വര്‍ഷാ വാസുദേവ് ഒരുക്കുന്ന ‘ചിന്ന ചിന്ന ആസൈ’ യുടെ ട്രെയ്ലര്‍ പുറത്ത്. ജൂണ്‍ 19ന് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തും. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കുന്നത്. പ്രണയവും വൈകാരിക നിമിഷങ്ങളും സംഗീതവും എല്ലാം കോര്‍ത്തിണക്കി മനോഹരമായി കഥ പറയുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. പൂര്‍ണ്ണമായും വാരണാസിയില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗോവിന്ദ് വസന്ത ഒരുക്കിയ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു […]

Posted inവിനോദം

‘സീക്രട്ട് ഓഫ് കലിംഗ’ ചിത്രത്തിന്റെ ട്രെയിലര്‍

ധ്യാന്‍ ശ്രീനിവാസന്‍, അല്‍താഫ് സലിം, റിയാസ് ഖാന്‍ എന്നിവര്‍ക്കൊപ്പം പ്രമുഖ സോഷ്യല്‍ മീഡിയ താരം നിതിന്‍ പരമേശ്വറും പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രം ‘സീക്രട്ട് ഓഫ് കലിംഗ’യിലെ ട്രെയിലര്‍ റിലീസ് ആയി. മിസ്റ്ററി ഹൊറര്‍ കോമഡി സ്വഭാവത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സനീഷ് ഉണ്ണികൃഷ്ണനാണ്. പുരാതന കലിംഗ രാജ്യത്തിന്റെ അവശിഷ്ടങ്ങളുള്ള ഒരു കോളേജ് കാമ്പസിനെയും ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. ചിത്രം ജൂണ്‍ 18ന് തിയേറ്റര്‍ റിലീസ് ആയി എത്തും. ജിഷ്ണു എം ആര്യനും […]

Posted inഓട്ടോമോട്ടീവ്

യെസ്ഡിയുടെ സ്‌ക്രാംബ്ലര്‍ 350, 650 വിപണിയിലെത്തി

യെസ്ഡിയും ബി.എസ്.എയും പുതിയ സ്‌ക്രാംബ്ലര്‍ മോട്ടോര്‍സൈക്കിളുകളായ യെസ്ഡി സ്‌ക്രാംബ്ലര്‍ 350, സ്‌ക്രാംബ്ലര്‍ 650 എന്നിവ വിപണിയിലെത്തിച്ചു. ഇന്ത്യയിലെ ഏറ്റവും ഭാരം കുറഞ്ഞ 350 സിസി സ്‌ക്രാംബ്ലറെന്ന വിശേഷണത്തോടെയാണ് യെസ്ഡി സ്‌ക്രാംബ്ലര്‍ 350 വിപണിയിലെത്തുന്നത്. 650 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനുയാണ് ബിഎസ്എ സ്‌ക്രാംബ്ലര്‍ 650 എത്തുന്നത്. നഗരയാത്രകള്‍ക്കും ഹൈവേ റൈഡിംഗിനും ഓഫ്-റോഡ് സാഹസിക യാത്രകള്‍ക്കും അനുയോജ്യമായ രീതിയിലാണ് ഇരുവാഹനങ്ങളും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. യെസ്ഡി സ്‌ക്രാംബ്ലര്‍ 350 വില 1,99,950 രൂപ മുതല്‍ ആരംഭിക്കുന്നു. ബിഎസ്എ സ്‌ക്രാംബ്ലര്‍ 650 […]

Posted inപുസ്തകങ്ങൾ

ഗുല്‍മോഹര്‍ പെയ്ത ഒറ്റയടിപ്പാതകള്‍

ഇനി എന്റെ മൃതദേഹത്തിന്റെ കൂടെ കുറച്ചുനേരം ഇരിക്കണം…നീ അവിടെയുണ്ടോ? എന്നുറക്കെ ചോദിക്കണം…ആകാശത്തെ തട്ടി ആ ശബ്ദം അതേ ചോദ്യമായി തിരിച്ചുവരുന്നത് കേള്‍ക്കണം… കാര്‍മേഘങ്ങളില്‍ ഒളിച്ചിരിക്കുന്ന മഴയെ പോയി തൊട്ടിട്ട് വരണം… മഴത്തുള്ളികള്‍ ഇറ്റുവീഴുന്ന ഗുല്‍മോഹര്‍ പുഷ്പങ്ങളെപോലെ ഹൃദയത്തിന്റെ ആഴങ്ങളില്‍ പതിഞ്ഞ ഓര്‍മ്മകള്‍. ഉള്ളിന്റെ ഇരുണ്ട ഉള്ളകങ്ങളില്‍ പോലും എണ്ണ വറ്റാത്ത മണ്‍ചെരാതുകളുടെ പ്രകാശംപോലെ വീണ്ടും വീണ്ടും ദീപ്തമാകുന്ന പ്രണയത്തിന്റെ വരികള്‍. ‘ഗുല്‍മോഹര്‍ പെയ്ത ഒറ്റയടിപ്പാതകള്‍’. ജോഫി ജോണ്‍. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 150 രൂപ.

Posted inആരോഗ്യം

പഞ്ചസാര ഉപഭോഗം മാനസികാരോഗ്യം തകര്‍ക്കും

പഞ്ചസാരയുടെ ഉയര്‍ന്ന ഉപഭോഗം രക്തസമ്മര്‍ദം, ഫാറ്റി ലിവര്‍, വിട്ടുമാറാത്ത വീക്കം എന്നിവയിലേക്ക് നയിക്കുന്നു. ഇവയെല്ലാം ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. കൂടാതെ പഞ്ചസാരയുടെ അമിത ഉപഭോഗം രക്തത്തിലെ കൊളസ്‌ട്രോള്‍ നില വര്‍ധിപ്പിക്കുന്നു. കൂടാതെ ആതെറോസ്‌ക്ലെറോസിസ് സാധ്യതയും വര്‍ധിപ്പിക്കുന്നു. മധുരം കഴിക്കുമ്പോള്‍ താല്‍ക്കാലികമായി മാനസികാവസ്ഥ മെച്ചപ്പെടുന്നതായി തോന്നാമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കാം. ഉത്കണ്ഠ, വിഷാദം എന്നിവയിലേക്ക് ഇത് നയിക്കാം. ലഹരി പോലെ പഞ്ചസാരയുടെ പതിവ് ഉപഭോഗം തലച്ചോറിന്റെ പ്രതിഫല സംവിധാനത്തെ സജീവമാക്കുന്നു. ഇത് ആസക്തിയിലേക്ക് നയിക്കുന്നു. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ്

ഒമാൻ തീരത്ത് കപ്പലുകൾക്ക് നേരെയുണ്ടായ യു.എസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ്. രാജ്യത്ത പരമാധികാരത്തിന്മേൽ അമേരിക്ക ഭീഷണി മുഴക്കുമ്പോഴും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. വിധേയനായ ഒരു ഭൃത്യനെപ്പോലെ ഉത്തരവുകൾ അനുസരിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. ഹോർമുസ് കടലിടുക്കിലെ തങ്ങളുടെ ഉപരോധം ലംഘിക്കുന്നതും ഇറാനിൽ നിന്നുള്ള നിയമവിരുദ്ധമായ എണ്ണക്കടത്തും വെച്ചുപൊറുപ്പിക്കില്ലെന്ന് അമേരിക്ക ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് കോൺഗ്രസ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സുന്ദർ പിച്ചൈക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നമ്മുടെ ഇന്നത്തെ യുവാക്കളിൽ ചിലരെ പിടികൂടിയിരിക്കുന്ന അങ്ങേയറ്റത്തെ വിവരക്കേടിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണിതെന്നാണ് സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ ബിരുദദാന ചടങ്ങിൽ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന്‍റെ വീ‍ഡിയോ പങ്കുവെച്ച് അദ്ദേഹം കുറിച്ചത്. ഒരു ലോകോത്തര സർവ്വകലാശാലയിൽ പഠിക്കാനും അറിവ് നേടാനും കിട്ടിയ അവസരത്തെയും സുന്ദ‍ർ പിച്ചൈയെപ്പോലെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കുകയും സംരംഭങ്ങൾ കെട്ടിപ്പടുക്കുകയും ചെയ്ത ഒരാളുടെ കാഴ്ചപ്പാടുകൾ നേരിട്ട് കേൾക്കാനുമുള്ള ഭാഗ്യമാണ് അവർ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശി ഏഴ് വയസുകാരൻ മരിച്ചു. ഈ വർഷം നാലാമത്തെ ഷിഗെല്ല മരണമാണിത്.  ജനുവരി മുതൽ 135 ആളുകൾക്കാണ് സംസ്ഥാനത്ത് ഇതുവരെ ഷിഗെല്ലെ സ്ഥിരീകരിച്ചത്. ഇതിൽ 68 കേസുകളും കോഴിക്കോട് ജില്ലയിലാണ്. നിലവിൽ മെഡിക്കൽ കോളേജില്‍ ചികിത്സയിലുള്ള ഒരു വയസുകാരന്‍റെയും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.