തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നു. നിർണായക കൗൺസിൽ യോഗം വരാനിരിക്കെ, പ്രമേയത്തെ പിന്തുണക്കുന്ന കാര്യത്തിൽ എൽഡിഎഫ് തീരുമാനം എടുത്തിട്ടില്ല. ഭരണസ്തംഭനം ആരോപിച്ച് മുന്നണികൾ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കുന്നതാണ് നിലവിലെ സാഹചര്യം.തുർനീക്കങ്ങൾ തീരുമാനിക്കാൻ ഇന്ന് യുഡിഎഫ് കൗൺസിലർമാർ യോഗം ചേരും. നഗരസഭ ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരണമെന്ന് യുഡിഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചതായി കെ എസ് ശബരീനാഥൻ അറിയിച്ചു. അതേസമയം, അവിശ്വാസത്തെയും സമരത്തെയും നേരിടാൻ ബിജെപിയും കരുക്കൾ നീക്കിതുടങ്ങി.
തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നു
