ഇഡിയെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം കിട്ടിയതിൽ പ്രോസിക്യൂട്ടറുടെ ഒത്തുകളിക്ക് കൂടുതല്‍ തെളിവുകൾ പുറത്ത്. ഒൻപതാം പ്രതിയുടെ ജാമ്യത്തെ എതിര്‍ത്ത് കഴിഞ്ഞ 18ന് തന്നെ പൊലീസ് കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ റിപ്പോർട്ട് കൈമാറിയ പ്രോസിക്യൂട്ടർ ഗീനകുമാരി ജാമ്യത്തെ എതിർത്തിരുന്നില്ല. ഇനി കസ്റ്റഡിയിൽ വേണ്ടെന്നും നിലപാടെടുത്തു. ജാമ്യഹർജിയിൽ വാദം കേൾക്കുന്ന ദിവസം പ്രോസിക്യൂട്ടർ പൊലീസിനെ അറിയിച്ചില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.
ഇഡിയെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം കിട്ടിയതിൽ പ്രോസിക്യൂട്ടറുടെ ഒത്തുകളിക്ക് കൂടുതല്‍ തെളിവുകൾ പുറത്ത്
