Posted inലേറ്റസ്റ്റ്

പെട്രോൾ, ഡീസൽ എന്നിവ ക്യാനുകളിൽ നൽകരുതെന്ന ഉത്തരവ് കർഷകരെ ബാധിക്കുന്നുവെന്ന് കൃഷിമന്ത്രി

പെട്രോൾ, ഡീസൽ എന്നിവ ക്യാനുകളിൽ നൽകരുതെന്ന ഉത്തരവ് കർഷകരെ ബാധിക്കുന്നുവെന്ന് കൃഷിമന്ത്രി . കർഷകരെ സംരക്ഷിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും മന്ത്രി ടി സിദ്ദിഖ്  വ്യക്തമാക്കി. മൊത്തം വിതരണ കേന്ദ്രങ്ങളിൽ പലതിലും വിലക്കൂടുതലാണ്. കേന്ദ്ര മന്ത്രിക്ക് ഇക്കാര്യത്തിൽ ഇടപെടൽ തേടി കത്ത് അയച്ചുവെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ് പറഞ്ഞു. വിഷയത്തിൽ അടുത്തയാഴ്ച കേന്ദ്ര മന്ത്രിമാരെ കാണും. ഉത്തരവ് പുനഃ പരിശോധിക്കണം. ഇല്ലെങ്കിൽ കേരളത്തിലെ കർഷകർക്ക് തിരിച്ചറിയൽ കാർഡ് നൽകി ഇന്ധനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. ഉത്തരവ് അടിച്ചേൽപ്പിക്കാനാണ് […]

Posted inലേറ്റസ്റ്റ്

സംസ്ഥാനത്ത് ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് .പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ മുതൽ മഴയുടെ ശക്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. ജില്ലാ കളക്ടർമാരുടെ പേജുകളിൽ നാളെ അവധിയുണ്ടോ എന്ന് കമന്‍റിട്ട് ചോദിക്കുന്നവർ, അതുകൊണ്ടുതന്നെ അവധി പ്രതീക്ഷിക്കണ്ട. നാളെ മുതൽ ഈ മാസം 17 വരെ സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. കേരള – കർണാടക- […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പാർട്ടി മൂന്നാം ടേം ഭരണം പ്രതീക്ഷിച്ചിരുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

പാർട്ടി മൂന്നാം ടേം ഭരണം പ്രതീക്ഷിച്ചിരുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തൃശുരില്‍ ഇഎംഎസ് അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇങ്ങനെ ഒരു പരാജയം ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന് മനസ്സിലാക്കാൻ സാധിച്ചില്ലെന്നും മൂന്നാം പിണറായി സർക്കാർ വരുമെന്നായിരുന്നു പൊതു കേരളത്തിന്‍റെ ബോധം. പരാജയത്തിന് നിരവധി കാരണങ്ങൾ ഉണ്ട്. ജനക്കൂട്ടത്തിന്‍റെ ചിന്താഗതിയിലേക്ക് പാർട്ടി മാറി. പാർട്ടി എന്നത് വെറുതെ പിബി ചേരാനും കമ്മിറ്റി ചേരാനും ഉള്ളതല്ല, അതിലെ ഉള്ളടക്കമാണ് പ്രസക്തം എന്നും അദ്ദേഹം പറഞ്ഞു.

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

കേരളത്തിൽ യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന പ്രിയദർശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പുറത്തുവിട്ട് കെഎസ്ആർടിസി. നാളെ രാവിലെ 8.30 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ശേഷം രാവിടെ 9 മണി മുതൽ 0 ടിക്കറ്റ് ലഭ്യമായി തുടങ്ങും. സ്തീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയുവാൻ ‘പ്രിയദർശിനി’ സ്റ്റിക്കർ പതിച്ചിട്ടുണ്ടാകുമെന്നും അറിയിപ്പിലുണ്ട്. ‎ ‎പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി നാളെ മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും യാത്രയ്ക്ക് നിരക്കില്ലെങ്കിലും യാത്രക്കാർ നിർബന്ധമായും കണ്ടക്ടറിൽ നിന്ന് സീറോ-വാല്യൂ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ബിജെപി കൗൺസിലർ സുഗതനെതിരെ 19 കേസുകൾ

വാഴോട്ടുകോണം ബിജെപി കൗൺസിലർ സുഗതനെതിരെ വധശ്രമവും കലാപശ്രമവും ഉൾപ്പടെ വട്ടിയൂർക്കാവ്,നെടുമങ്ങാട് സ്റ്റേഷനുകളിലായി 19 കേസുകൾ. വധശ്രമം,ലഹളയുണ്ടാക്കൽ,പൊലീസ് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയവയാണ് കേസുകൾ. പൊതുയോഗങ്ങൾ ഭീഷണിപ്പെടുത്തി തടസ്സപ്പെടുത്തിയതിനും വഴി തടഞ്ഞു ആക്രമിച്ചതിനും കേസുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തിയത്. ആഭ്യന്തര വകുപ്പാണ് കേസ് വിവരങ്ങൾ പുറത്ത് വിട്ടത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കോഴിക്കോട് പയ്യോളിയിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

കോഴിക്കോട് പയ്യോളിയിൽ തുറവൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഒമ്പതുവയസുകാരനു ഷിഗെല്ല സ്ഥിരീകരിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. സ്വകാര്യ ആശുപത്രിയിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഒൻപതുവയസുകാരൻ്റെ ബന്ധുവായ മൂന്നര വയസുകാരനും കഴിഞ്ഞ ദിവസം ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടിയും ചികിത്സ പൂർത്തിയാക്കി ആശുപത്രി വിട്ടു. കോഴിക്കോട് ജില്ലയിൽ ഇതുവരെ 12 പേർക്കാണ് ജൂൺ മാസത്തിൽ ഷിഗെല്ല സ്ഥിരീകരിച്ചത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം സിപിഎം ബഹിഷ്കരിക്കുന്നതൽ പ്രതികരിച്ച് ​ഗതാ​ഗത വകുപ്പ് മന്ത്രി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം സിപിഎം ബഹിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട്  വിനാശകാലേ വിപരീതബുദ്ധിയെന്ന് പ്രതികരിച്ച് ​ഗതാ​ഗത വകുപ്പ് മന്ത്രി സി പി ജോൺ.  കുറച്ച് കാലം കഴിഞ്ഞ് തെറ്റ് തിരുത്തുമായിരിക്കുമെന്നും, സിപിഎം തീരുമാനം തിരുത്തണമെന്നും സി പി ജോൺ ആവശ്യപ്പെട്ടു. അതേസമയം പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ സിപിഎം പങ്കെടുക്കില്ല. പരിപാടിയിൽനിന്ന് വിട്ടുനിൽക്കാൻ മുഴുവൻ എംഎൽഎമാർക്കും സിപിഎം നിർദേശം നൽകി. പദ്ധതി ആളെ പറ്റിക്കുന്നതാണെന്നും യുഡിഎഫ് പറ‍‍ഞ്ഞതല്ല നടപ്പിലാക്കുന്നതെന്നും സിപിഎം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ നീന കുറുപ്പിന്‍റെ മൊഴിയെടുത്തു

നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ കടവന്ത്ര പൊലീസ് അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗം കൂടിയായ നീന കുറുപ്പിന്‍റെ മൊഴിയെടുത്തു. അന്‍സിബ നല്‍കിയതിന് സമാനമായ ഒരു പരാതി നീന കുറുപ്പ് അമ്മ എക്സിക്യൂട്ടീവിന് നല്‍കിയിരുന്നു. അന്‍സിബയോട് ടിനി ടോം മോശമായി പെരുമാറിയെന്നും സംഘടനയുടെ കുടുംബ സംഗമത്തിന് ഇടയിലുണ്ടായ ചെറിയ പ്രശ്നങ്ങളുടെ പേരില്‍ സ്ത്രീത്വത്തെപ്പോലും അപമാനിക്കുന്ന രീതിയില്‍ ടിനി ടോം അസഭ്യം പറഞ്ഞുവെന്നും നീന കുറുപ്പ് എക്സിക്യൂട്ടീവിന് നല്‍കിയ പരാതിയില്‍ ഉണ്ടായിരുന്നു. ഇതിലാണ് നീന കുറുപ്പിന്‍റെ മൊഴി പൊലീസ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സിജെപി പ്രതിഷേധത്തിൽ പ്രകാശ് രാജും പങ്കെടുക്കും

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ബെംഗളൂരുവിൽ കോക്റോച്ച് ജനത പാർട്ടി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയിൽ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് പങ്കെടുക്കും. ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ ഇന്ന് വൈകുന്നേരം നാലുമണിക്കാണ് പ്രതിഷേധം. ബെംഗളൂരുവിൽ സമാധാനപരമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ പ്രകാശ് രാജ് പങ്കെടുക്കുമെന്നും സിജെപി എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുന്ന കാര്യം പ്രകാശ് രാജും എക്സിലൂടെ സ്ഥിരീകരിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പത്മകുമാറിനെ തള്ളി എം വി ഗോവിന്ദൻ

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റി നിർത്തിയെന്നും ഇതിന് ചരട് വലിച്ചത് പാർട്ടിയിലും ഭരണ നേതൃത്വത്തിലും സ്വാധീനമുള്ള ഉന്നതനാണെന്നുമുള്ള വെളിപ്പെടുത്തലിന് പിന്നാലെ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പത്മകുമാറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ശബരിമല സ്വർണകൊള്ളയിൽ പാർട്ടി നടപടി നേരിടുന്ന ആളാണ് പത്മകുമാറെന്നും, മറുപടി പറയേണ്ട കാര്യം തനിക്കില്ലെന്നുമായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. അതേസമയം ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയായ മുൻ […]