ബിജെപി കൗൺസിലർക്ക് പശുവിന്റെ ആക്രമണത്തിൽ ഗുരുതര പരിക്ക്. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ മണ്ഡാവലി വാർഡിൽ നിന്നുള്ള ബിജെപി കൗൺസിലറായ ശശി ചന്ദ്നയ്ക്കാണ് ക്ഷേത്ര ദർശനം കഴിഞ്ഞിറങ്ങിയ സമയത്ത്പരിക്കേറ്റത്.കിഴക്കൻ ഡൽഹിയിൽ വെച്ചാണ് ഇവരെ തെരുവിൽ അലഞ്ഞുനടക്കുന്ന പശു ആക്രമിച്ചത്. ജൂൺ 24 ബുധനാഴ്ച രാവിലെ പത്ത് മണിയോടെ തന്റെ മണ്ഡലത്തിലെ ഒരു ക്ഷേത്രത്തിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായത്. റോഡിലൂടെ നടന്നു വരികയായിരുന്ന ഇവരുടെ നേർക്ക് പശു മുന്നിൽ നിന്ന് കുതിച്ചു വന്ന് ആക്രമിക്കുകയായിരുന്നു. ശശി ചന്ദനയെ കൊമ്പിൽ കോർത്ത പശു അന്തരീക്ഷത്തിലേക്ക് ഉയർത്തി എറിയുകയുമായിരുന്നു. റോഡിലേക്ക് തലയിടിച്ചു വീണ ശശി ചന്ദ്നയുടെ തലയ്ക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ട്.
ബിജെപി കൗൺസിലർക്ക് പശുവിന്റെ ആക്രമണത്തിൽ ഗുരുതര പരിക്ക്
