സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി നാളെ മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും സൗജന്യ യാത്രാ സൗകര്യം ലഭ്യമാകും. എന്നാൽ യാത്രയ്ക്ക് നിരക്കില്ലെങ്കിലും യാത്രക്കാർ നിർബന്ധമായും കണ്ടക്ടറിൽ നിന്ന് സീറോ-വാല്യൂ ടിക്കറ്റ് കൈപ്പറ്റേണ്ടതുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു. യാത്രക്കാർ ബസിൽ കയറിയ ശേഷം കണ്ടക്ടറോട് വിവരം അറിയിച്ച് പൂജ്യം രൂപ രേഖപ്പെടുത്തിയ പ്രത്യേക ടിക്കറ്റ് വാങ്ങണം. സൗജന്യ യാത്ര അനുവദിച്ചിരിക്കുന്ന ബസുകളിൽ ‘പ്രിയദർശിനി’ പദ്ധതി സൂചിപ്പിക്കുന്ന പ്രത്യേക സ്റ്റിക്കർ പതിച്ചിട്ടുണ്ടാകും.
പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 14. ഞായര്‍
എറണാകുളം മലയിടംതുരുത്തിലെ ദളിത് കുടുംബങ്ങളുടെ കുടിയിറക്കല്‍ ഭീഷണിക്ക് ഒടുവില്‍ പരിഹാരം. മന്ത്രി റോജി എം ജോണിന്റെ നേതൃത്വത്തില്‍ നടത്തിയ നിര്‍ണായക ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന സമവായ ഫോര്‍മുല ഇരുവിഭാഗവും അംഗീകരിച്ചതോടെ സമരസമിതി സമരം ഔദ്യോഗികമായി അവസാനിപ്പിച്ചു. പുതിയ കരാര്‍ പ്രകാരം മലയിടംതുരുത്തില്‍ തര്‍ക്കത്തിലായിരുന്ന ശങ്കരന്‍നായരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്ന് തന്നെ അഞ്ച് സെന്റ് വീതം ദളിത് കുടുംബങ്ങള്‍ക്ക് നല്‍കും. ഈ ഭൂമിയില്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ഇവര്‍ക്ക് പുതിയ വീടുകള്‍ നിര്‍മ്മിച്ച് നല്‍കും. ഒരു വര്‍ഷത്തിനകം പുതിയ വീടുകളുടെ […]
രാത്രി വാർത്തകൾ
കേരളത്തിൽ നിപ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം മരുന്നുകൾ ഇന്ന് ദില്ലിയിൽ നിന്നും വിമാനമാർഗ്ഗം എത്തിക്കും. കോഴിക്കോട് മെഡിക്കൽ കോളേജിൽ റെംഡിസീവർ പോലുള്ള ജീവൻരക്ഷാ മരുന്നുകൾക്ക് കടുത്ത ക്ഷാമം നേരിടുന്നുണ്ടെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെ ആണ് മരുന്ന് എത്തുന്നത്. കോഴിക്കോട് നിപ ആശങ്കയിൽ ആശ്വാസമായി സമ്പർക്കപ്പട്ടികയിലുള്ള 3 പേരുടെ പരിശോധന ഫലം നെഗറ്റീവായി. നിലവിൽ 100 പേരാണ് സമ്പർക്ക പട്ടികയിലുള്ളതെന്നും, കൺട്രോൾ റൂം കാര്യക്ഷമമല്ലെന്ന മുഹമ്മദ് റിയാസിൻ്റെ ആരോപണത്തിനും ആരോഗ്യമന്ത്രി […]
സ്വര്‍ണവില ഔണ്‍സിന് 6,300 ഡോളര്‍ വരെ എത്തും!
സ്വര്‍ണ വിലയിലെ മുന്നേറ്റം കൂടുതല്‍ ശക്തമാകുമെന്ന നിരീക്ഷണം പങ്കുവെച്ച് ജെ.പി മോര്‍ഗന്‍ ഗ്ലോബല്‍ റിസര്‍ച്ച്. ഈ വര്‍ഷാവസാനത്തോടെ സ്വര്‍ണവില റെക്കോഡ് ഉയരങ്ങളിലെത്തുമെന്നാണ് പ്രവചനം. ഔണ്‍സിന് 6,000 ഡോളര്‍ എന്ന നിലവാരത്തിലേക്ക് സ്വര്‍ണ്ണവില കുതിച്ചുയരാം. കൂടാതെ, 2027 ഓടെ ഇത് 6,300 ഡോളര്‍ വരെയാകാനുള്ള സാധ്യതയും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിലവില്‍ സ്വര്‍ണ വില അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 4,210 ഡോളര്‍ നിലവാരത്തിലാണ്. ആറ് മാസത്തിനകം 1,790 ഡോളറിന്റെ മുന്നേറ്റമുണ്ടാകുമെന്നാണ് ജെ.പി മോര്‍ഗന്‍ ഗ്ലോബല്‍ റിസര്‍ച്ചിന്റെ വിലയിരുത്തല്‍. അന്താരാഷ്ട്ര വിപണിയിലെ […]
51 രൂപ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍
ബജറ്റ് സൗഹൃദ 51 രൂപ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. ദിവസേന ഡാറ്റ, പരിധിയില്ലാത്ത കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് ഈ പ്ലാന്‍. പുതിയ ഉപഭോക്താക്കള്‍ക്ക് റീചാര്‍ജ് ചെയ്യുന്നതിലൂടെ സൗജന്യ സിം കാര്‍ഡും ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റിയുണ്ട്. അതേസമയം ബിഎസ്എന്‍എല്ലിന്റെ ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്ന സര്‍ക്കിളായി കേരളം മാറി. പ്രവര്‍ത്തനലാഭത്തില്‍ 24 ശതമാനത്തിന്റെയും മൊത്തം വരുമാനത്തില്‍ എട്ടുശതമാനത്തിന്റെയും വളര്‍ച്ച നേടി. പ്രവര്‍ത്തനലാഭ 2025-26 സാമ്പത്തികവര്‍ഷം 820 […]
‘ഓ സുകുമാരി’ ടീസര്‍ പുറത്ത്
ഐശ്വര്യ രാജേഷ്-തിരു വീര്‍ ചിത്രം ‘ഓ സുകുമാരി’ ടീസര്‍ പുറത്ത്. ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഭരത് ദര്‍ശന്‍ ആണ്. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ‘പ്രീ വെഡ്ഡിംഗ് ഷോ’ക്ക് ശേഷം യുവതാരം തിരു വീര്‍ നായകനാകുന്ന ചിത്രമാണിത്. കോമഡി, പ്രണയം, ഫാന്റസി എന്നിവ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ടൈറ്റില്‍ കഥാപാത്രമായി ഐശ്വര്യ രാജേഷ് എത്തുന്ന ചിത്രത്തില്‍, യാദഗിരി എന്ന കഥാപാത്രമാണ് തിരുവീര്‍ വേഷമിടുന്നത്. ദാമിനി എന്നാണ് ഐശ്വര്യയുടെ കഥാപാത്രത്തിന്റെ പേര്. ഗ്രാമീണ […]
‘ദൃശ്യം 3’ ജൂണ്‍ 18ന് ആമസോണ്‍ പ്രൈമിലൂടെ
മലയാള സിനിമയിലെ ക്ലാസിക് ക്രിമിനല്‍ ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ഇനി ഒടിടിയില്‍ കാണാം. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനംചെയ്ത ‘ദൃശ്യം 3’ ഒടിടി സ്ട്രീമിങ് പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ 18-ന് ഒടിടിയിലെത്തും. ആമസോണ്‍ പ്രൈം വീഡിയോയിലാണ് സ്ട്രീമിങ്. മലയാളത്തിന് പുറമേ, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാവും. തിയേറ്റര്‍ കളക്ഷന് പുറമേ, ഒടിടി- സാറ്റ്ലൈറ്റ് ബിസിനസ് ഉള്‍പ്പെടെ ചിത്രം 300 കോടി നേടിയിരുന്നു. റിലീസ് ചെയ്ത് 58 മണിക്കൂര്‍ കൊണ്ടാണ് ചിത്രം 100 കോടി കളക്ഷന് […]
ഏഥര്‍ സ്‌കൂട്ടറുകളില്‍ വോയിസ് കമാന്‍ഡ് ഫീച്ചര്‍
റൈഡര്‍മാരുടെ സൗകര്യവും സുരക്ഷയും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്‌കൂട്ടറുകളില്‍ വോയിസ് കമാന്‍ഡ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ബംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് ബ്രാന്‍ഡ് ഏഥര്‍. ഫോണോ, ടച്ച് സ്‌ക്രീനോ ഉപയോഗിക്കുന്നതിന് പകരം വോയിസ് കമാന്‍ഡുകള്‍ വഴി മിക്ക ജോലികളും പൂര്‍ത്തിയാക്കാന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുക എന്നതാണ് പുതിയ ഫീച്ചറിലൂടെ ഏഥര്‍ ലക്ഷ്യമിടുന്നത്. പുതിയ ഫീച്ചര്‍ ഏതര്‍സ്റ്റാക്ക് 7 അപ്ഡേറ്റിന്റെ ഭാഗമാണെന്ന് കമ്പനി അറിയിച്ചു. ജെന്‍ 3 ഹാര്‍ഡ്വെയറിനെയോ പുതിയ പതിപ്പുകളെയോ അടിസ്ഥാനമാക്കിയുള്ള ഏഥര്‍ 450എക്‌സ്, 450 അപെക്സ്, റിസ്ത ഇസഡ് എന്നീ മോഡലുകളില്‍ […]
മസില്‍ ബാരല്‍
മസില്‍ ബാരല്‍ ശരീരത്തിന്റെ ശക്തിയല്ല, മനസ്സിന്റെ ഇരുണ്ട ശക്തിയാണ് ഇവിടെ പൊട്ടിത്തെറിക്കുന്നത്. കടലിന്റെ ഇരുണ്ട ഡെക്കുകളില്‍നിന്ന് അന്യദേശങ്ങളുടെ തീരങ്ങളിലേക്കും, അവിടെനിന്നു മനുഷ്യരുടെ ഉള്ളറകളിലേക്കും നീളുന്ന ഏഴു കഥകളുടെ കഠിനയാത്രയാണ്ഈ പുസ്തകം. ക്യാപ്റ്റന്‍ ഗോവിന്ദന്റെ അനുഭവങ്ങളില്‍നിന്ന് പിറന്ന ഈ കഥകള്‍, യാഥാര്‍ത്ഥ്യവും ഭ്രമവും തമ്മിലുള്ള അതിരുകള്‍ തകര്‍ത്ത് വായനക്കാരനെ ഒരു അസ്വസ്ഥ ലോകത്തിലേക്ക് കൊണ്ടുപോകുന്നു. കടല്‍പോലെ ക്ഷുഭിതമായ മനസ്സുകളും, ജീവിതത്തിന്റെ കൊടുങ്കാറ്റില്‍ ദിശ തെറ്റുന്ന മനുഷ്യരും, ഒരിക്കല്‍ കണ്ടാല്‍ മറക്കാനാകാത്ത മുഖങ്ങളും. ‘മസില്‍ ബാരല്‍’. ക്യാപ്റ്റന്‍ ഗോവിന്ദന്‍. മാതൃഭൂമി. […]
കഷണ്ടി വരുന്നതിന് മുമ്പ് ഈ ലക്ഷണങ്ങള്‍ ഉണ്ടാകും
എല്ലാ മുടികൊഴിച്ചിലും കഷണ്ടി ഉണ്ടാക്കില്ല. കഷണ്ടി വരുന്നതിന് മുന്‍പ് ശരീരം ചില ലക്ഷണങ്ങള്‍ പ്രകടമാക്കാരുണ്ട്. ഈ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയുന്നത് കഷണ്ടി തടയാന്‍ സഹായിക്കും. പ്രായത്തിനനുസരിച്ച് പാരമ്പര്യമായി മുടി കൊഴിച്ചില്‍ ഉണ്ടാകുന്നതാണ് കഷണ്ടിയുടെ ഏറ്റവും സാധാരണ കാരണം. കഷണ്ടിയുടെ ആദ്യ ലക്ഷണം മുടി കൊഴിച്ചിലാണ്. മുടിയുടെ കനം ക്രമേണ കുറഞ്ഞുവരുന്നത് ഒരു ലക്ഷണമായി കണ്ട് ആരോഗ്യവിദഗ്ധരെ സമീപിച്ച് ആവശ്യമായ പരിശോധനകള്‍ നടത്താവുന്നതാണ്. പുരുഷന്മാരില്‍ നെറ്റിയിലെ രോമരേഖയില്‍ പലപ്പോഴും രോമം കുറയാന്‍ തുടങ്ങും. ചിലരുടെ തലയോട്ടിയിലോ താടിയിലോ പുരികത്തിലോ […]
