മലയാളി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍ ചെയര്‍മാനും സിഇയുമായ യുഎഇയിലെ പ്രമുഖ ആരോഗ്യസേവന ദാതാവായ ബുര്‍ജീല്‍ ഹോള്‍ഡിങ്സിന് ആഗോള സാമ്പത്തിക വിപണിയില്‍ വന്‍ നേട്ടം. കമ്പനി ആദ്യമായി പുറത്തിറക്കിയ ‘സുക്കൂക്’ (ഇസ്ലാമിക് ബോണ്ട്) വഴി 4,708 കോടി രൂപ (500 മില്യണ്‍ യുഎസ് ഡോളര്‍) വിജയകരമായി സമാഹരിച്ചു. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ ആകെ 14,124 കോടി രൂപയുടെ (1.5 ബില്യണ്‍ യുഎസ് ഡോളര്‍) ബോണ്ട് പദ്ധതിയുടെ ഭാഗമായാണ് 5 വര്‍ഷത്തെ കാലാവധിയുള്ള സുക്കൂക് പുറത്തിറക്കിയത്. ബോണ്ടുകള്‍ ജൂലൈ ഒന്നിന് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാരത്തിനായി ലിസ്റ്റ് ചെയ്യും. മിഡില്‍ ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ ഒരു ഹെല്‍ത്ത്കെയര്‍ കമ്പനി 2018-ന് ശേഷം പുറത്തിറക്കുന്ന ആദ്യ സുക്കൂക് ബോണ്ടാണിത്.
