മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ സിനിമയുടെ റിലീസ് തീയതി പുറത്ത്. ക്രിസ്മസ് റിലീസായി ഡിസംബര്‍ 24 ന് ചിത്രം തിയറ്ററുകളിലെത്തും. ‘കുടുംബമെന്ന് അയാള്‍ വിളിക്കുന്ന ആളുകളില്‍ അയാളുടെ ലോകം തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്നു’, എന്ന ക്യാപ്ഷനോടെയാണ് മോഹന്‍ലാല്‍ പോസ്റ്റര്‍ പങ്കുവെച്ചത്. മീര ജാസ്മിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സാരി ഞൊറിഞ്ഞുടുക്കാന്‍ സഹായിക്കുന്ന മോഹന്‍ലാലിനെ പോസ്റ്ററില്‍ കാണാം. പൊലീസ് വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ടിഎസ് ലവ്ലാജന്‍ എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്. തുടരും ഉള്‍പ്പെടെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം- ജേക്സ് ബിജോയ്.
