വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറക്കാനുള്ള സർക്കാർ നീക്കം മദ്യ വ്യാപനത്തിന് കാരണമാകുമെന്ന് സമസ്ത പോഷക സംഘടനാ നേതാക്കൾ. ഈ നിർദേശത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ലഹരി വ്യാപനത്തിനെതിരായ ഏത് ശ്രമത്തെയും ചെറുക്കുമെന്നും നേതാക്കൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ട്രാവൻകൂർ ഷുഗേഴ്സ് കെമിക്കൽസിലെ ജവാൻ മദ്യ ഉൽപാദനം ബോട്ടിലുകളുടെ കുറവ് മൂലം നിലച്ചതായി എക്സൈസ് മന്ത്രി എം. ലിജു അറിയിച്ചു. മാധ്യമങ്ങളിലൂടെയാണ് താൻ വിവരമറിഞ്ഞതെന്നും, ഉൽപാദനം നിലച്ചത് സർക്കാരിന് വലിയ റവന്യൂ നഷ്ടമുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു.
സർക്കാരിന്‍റെ മദ്യനയത്തിന് ഒരു കുഴപ്പവുമില്ലെന്ന് എക്സൈസ് മന്ത്രി എം ലിജു.നികുതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം ധനകാര്യ വകുപ്പിന്‍റെതാണ്.സർക്കാർ മദ്യനയം കൊണ്ടുവരുമ്പോൾ എല്ലാവരെയും കേട്ടതിനു ശേഷം മാത്രമേ നടപ്പിലാക്കൂ. പ്രതിപക്ഷത്തിന് ബക്കാർഡിയുടെ മാത്രമല്ല ജോണിവാക്കറിന്‍റെ ബാറുകളുടെയും മണമുണ്ട് എന്നും ലിജു പ്രതികരിച്ചു.
കാട്ടാനയെ തടയാൻ വനാതിർത്തിയിൽ പുതിയ പദ്ധതി ആരംഭിക്കാൻ വനം വകുപ്പ് ഒരുങ്ങുന്നു. അടുത്ത സീസൺ മുതൽ ചക്ക പഴുക്കും മുൻപേ വനം വകുപ്പ് നേരിട്ടെത്തി ശേഖരിക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ.ചക്ക പഴുക്കാൻ അനുവദിക്കാതെ അത് പറിച്ചു തന്നാൽ പണം നൽകാമെന്നും നഷ്ടം വന്നാൽ സഹിച്ചോളാമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി എഫ്.സി.ആര്‍.എ ചട്ടം ഭേദഗതി ചെയ്തത് പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംഘ്പരിവാര്‍ സംഘടനകള്‍ രാജ്യവ്യാപകമായി നടത്തുന്ന ന്യൂനപക്ഷ വേട്ട ശക്തമാക്കുന്നതിന്റെ ഭാഗമാണോ എഫ്.സി.ആര്‍.എ ചട്ടഭേദഗതിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി.
ഹൈഡ്രജൻ ബസുകൾ ഉടൻ കേരളത്തിലേക്ക് എത്തിക്കുമെന്ന് ഗതാഗത മന്ത്രി സിപി ജോൺ. ഹൈഡ്രജൻ ബസ്സുകൾ കേരളത്തിലേക്ക് എത്തിക്കുമെന്നും ബസ് പ്രവർത്തനമാരംഭിക്കുന്നതിന്റെ പ്രാരംഭ ചർച്ചകൾ നടത്തിയെന്നും മന്ത്രി പറഞ്ഞു. ദില്ലിയിൽ ഹൈഡ്രജൻ ബസ്സിൽ യാത്ര ചെയ്ത ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ ആരംഭിച്ചു. ജനവാസ മേഖലകളെയും കൃഷിസ്ഥലങ്ങളെയും ഇതിൽ നിന്ന് പൂർണമായും ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനും, തുടർനടപടികൾ ചർച്ച ചെയ്യാൻ ഈ മാസം 30ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരാനും തീരുമാനമായി.
കോതമംഗലം പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളില്‍ നിരന്തരശല്യം സൃഷ്ടിച്ച കാട്ടാനയ്ക്ക് റേഡിയോ കോളര്‍ ഘടിപ്പിച്ച് വനം വകുപ്പ്. ഇന്ന് രാവിലെയാണ് ആനയെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുളള നടപടികള്‍ തുടങ്ങിയത്.
വീര്യം കുറഞ്ഞ മദ്യം ചട്ടത്തിലെ ഭേദഗതി ബെക്കാർഡി കമ്പനിയുടെ ആവശ്യ പ്രകാരമെന്ന് രേഖകൾ. 2021-ൽ അന്നത്തെ എക്സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് ബെക്കാർഡി കമ്പനി നൽകിയ കത്ത് പുറത്തായി.വീര്യം കുറഞ്ഞ മദ്യം സ്ത്രീ സൗഹൃദമെന്ന് ബെക്കാർഡി കമ്പനി കത്തിൽ പറയുന്നു.
കേരളത്തിൽ സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽഎഡിഎഫ് സര്‍ക്കാരെന്ന കോൺഗ്രസ് നേതാവ് വിഎം സുധീരന്‍റെ ആരോപണം തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പൊതുമേഖലയിൽ അധിഷ്ഠിതമായ റെയര്‍ എര്‍ത്ത് ഇടനാഴിയെന്ന എൽഡിഎഫ് ആശയത്തെ അട്ടിമറിച്ച് സ്വകാര്യ വത്കരണനീക്കത്തിനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും അദ്ദേഹം ഫേസ് ബുക്ക് കുറിപ്പിൽ പറഞ്ഞു.
എസ്എഫ്ഐയുടെ സെക്രട്ടറിയേറ്റ് മാർച്ചിൽ ബ്ലേഡ് ഉപയോഗിച്ചതിൽ സംസ്ഥാന ഭാരവാഹികൾ അടക്കം 10 പേർക്കെതിരെ കേസെടുത്ത് പൊലീസ്. ബ്ലേഡ് കൊണ്ട് ബാരിക്കേഡ് കെട്ടിയ കയർ അറുത്തുവെന്നുമാണ് എഫ്ഐആർ. ഇത് വഴി പതിനായിരം രൂപയുടെ നഷ്ടമുണ്ടായെന്നും പൊലീസ് പറയുന്നു.
കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ. മുഖ്യമന്ത്രി വിഡി സതീശന്‍റെ മറുപടി വിഷമം ഉണ്ടാക്കിയെന്നും മുഖ്യമന്ത്രിയോട് നേരിട്ട് ഇക്കാര്യം ചോദിക്കും, മുഖ്യമന്ത്രി ഏത് സാഹചര്യത്തിലാണ് അങ്ങനെ പറഞ്ഞത് എന്ന് അറിയില്ല. അവധി നൽകുമെന്നാണ് പ്രതീക്ഷ എന്നും റെജി ചെറിയാൻ പറഞ്ഞു.
ഓർത്തഡോക്സ് സഭ വ്യക്തമായ ഓഡിറ്റിങ് ഉള്ള സഭയാണെന്ന് കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത. സഭയുടെ അക്കൗണ്ടുകളെല്ലാം കൃത്യമായി പരിശോധനയ്ക്ക് വിധേയമാക്കുന്നതാണെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.
പോക്സോ കേസിൽ മദ്രസ അധ്യാപകൻ പിടിയിൽ. മലപ്പുറം വളാഞ്ചേരി സ്വദേശി എകെ മുഹമ്മദ് ആണ് പിടിയിലായത്. മദ്രസയിലെ 14 ഓളം കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. പോലീസ് ബിഹാറിൽ എത്തിയാണ് പ്രതിയെ പിടികൂടിയത്.
കെപിസിസി അധ്യക്ഷൻ സ്ഥാനത്തിന് അവകാശവാദവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ. ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിക്കാൻ ജോസഫ് വാഴക്കൻ ദില്ലിയിൽ എത്തി. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തും. കെപിസിസി അധ്യക്ഷ സ്ഥാനത്തിന് തനിക്ക് യോഗ്യത ഉണ്ടെന്നും ഫുൾ ടൈം അധ്യക്ഷനെയാണ് പ്രവർത്തകർക്ക് ആവശ്യമെന്നും വാഴക്കൻ മാധ്യമങ്ങളോട് പറഞ്ഞു.
കൂട്ടിയ ഇന്ധന വിലയുടെ നികുതി പിൻവലിക്കുന്നതിൽ ഒളിച്ചുകളി തുടർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സാമ്പത്തിക സ്ഥിതി പരിശോധിച്ച ശേഷം തീരുമാനം എന്ന പ്രഖ്യാപനത്തിൽ ഇനിയും നടപടിയായില്ല. സാമൂഹ്യക്ഷേമ, കിഫ്ബി സെസുകൾ പിൻവലിക്കുന്നതിലും തീരുമാനം നീളുകയാണ്.
വീര്യം കുറഞ്ഞ മദ്യം വിഷയത്തിൽ മുന്നണിക്കകത്ത് പ്രശ്നങ്ങളില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ. വിഎം സുധീരൻ ആശയപരമായി പ്രശ്നം ഉന്നയിച്ചു. മുഖ്യമന്ത്രി വിഷയത്തിൽ മറുപടി പറഞ്ഞു
ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പൊലീസിന്‍റെ പിടിയില്‍. ഞാറയ്ക്കൽ സ്വദേശി ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് ടീം പിടികൂടിയത്.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ യുപി പൊലീസ് എട്ട് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ക്ഷേത്ര ട്രസ്റ്റ് അംഗത്തിന്റെ പരാതിയെ തുടർന്ന് വിഎച്ച്പി നേതാവ് ചമ്പത് റായ് ഉൾപ്പെടെയുള്ളവർ അന്വേഷണ നിഴലിലാണ്, കാണാതായ 60 കിലോ വെള്ളി ഉൾപ്പെടെയുള്ളവയെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുന്നു.
കാമുകനൊപ്പം ഒളിച്ചോടിയാൽ വീട്ടുകാർക്ക് നാണക്കേടുണ്ടാകുമെന്ന് ഭയന്ന് ഭാവിവരനെ 400 അടി താഴ്ചയിലേക്ക് തള്ളിയിട്ട് കൊന്നു.25കാരനായ കേതൻ അഗർവാളിന്റെ കൊലപാതകത്തിൽ പരസ്പരം പഴി ചാരുകയാണ് സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും.കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ജൂൺ 23ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
പാസ്പോർട്ട് അപേക്ഷയുടെ ഫീസിൽ വൻ വർദ്ധന. 18 വയസ്സിന് മുകളിലുള്ളവർക്ക് 2500 രൂപയും 15 മുതൽ 18 വയസ്സുള്ള കുട്ടികൾക്ക് 1750 രൂപയുമായിരിക്കും പുതിയ 36 പേജ് പാസ്പോർട്ടുകൾക്ക് നിരക്ക്. പ്രായപൂർത്തിയായവർക്ക് ആയിരം രൂപയുടെ വർദ്ധനവാണ് ഉണ്ടാവുക. തൽക്കാൽ പാസ്പോർട്ടിനും ഫീസ് വർദ്ധനവുണ്ട്.
മുൻ ഐഎഎസ് ഉദ്യോഗസ്ഥയും വി കെ പാണ്ഡ്യന്റെ ഭാര്യയുമായ സുജാത റാവുത്ത് കാർത്തികേയൻ ബിജു ജനതാദളിൽ (ബിജെഡി) ചേർന്നു. 2024-ലെ തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് വി കെ പാണ്ഡ്യൻ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചതിന് പിന്നാലെയാണ് ഈ നീക്കം.
കന്നഡ നടിയും മുൻ ബിഗ് ബോസ് താരവുമായ കൃഷി താപണ്ഡയുടെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു ഗിരിനഗർ സ്വദേശിയായ വൈശാഖ് എന്ന മുപ്പത്തിയാറുകാരനെയാണ് ആർ.ആർ നഗറിലുള്ള നടിയുടെ അപ്പാർട്ട്മെന്‍റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജമ്മുവിൽ പൊലീസുകാരെ സൈനികർ ആക്രമിച്ചുവെന്ന് പരാതിയിൽ നടപടി. കമാൻഡിങ് ഓഫീസറടക്കം 40 ഓളം സൈനികർക്കെതിരെ കേസെടുത്തു. കിഷ്ത്വാർ ജില്ലയിലെ അത്തോലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ദില്ലിയിൽ കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധത്തിനിടെ പ്രവർത്തന് മർദനമേറ്റ സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നേതൃത്വം. അക്രമികൾക്കെതിരെ ദില്ലി പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെയും സിജെപി വക്താവ് സൗരവ് ദാസും ആവശ്യപ്പെട്ടു.
അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി സർക്കാർ. ഇതിനായി 2013ലെ ഭക്ഷ്യഭദ്രതാ നിയമം ഭേദഗതി ചെയ്യാനാണ് നീക്കം. മഞ്ഞ കാർഡുള്ള കുടുംബത്തിൽ ഒരാൾക്കുള്ള ധാന്യം 7 കിലോ ആയി കുറയ്ക്കാനാണ് നിർദ്ദേശം.
യെമനിൽ കാറിൽ ബോംബ് വെച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തി. സൗദി അറേബ്യയിലെ അൽ അറേബ്യ ടെലിവിഷൻ്റെ കറസ്പോണ്ടൻ്റ് മുഹമ്മദ് അയ്ദ ആണ് കൊല്ലപ്പെട്ടത്. യെമനി മാധ്യമപ്രവർത്തകനാണ് കൊല്ലപ്പെട്ട മുഹമ്മദ് അയ്ദ.
ഒന്നിന് പുറകേ ഒന്നായി രണ്ട് അതിശക്ത ഭൂചലനം. വെനസ്വേലയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 164 ആയി. 974 പേർക്കാണ് തുടർച്ചയായുണ്ടായ ഭൂകമ്പത്തിൽ പരിക്കേറ്റത്. ബുധനാഴ്ച രാത്രിയുണ്ടായ ഭൂചലനങ്ങളിൽ മരണസംഖ്യ ആദ്യം 32 ആണെന്നാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
പശ്ചിമേഷ്യയിലെ യുദ്ധം യുഎസ്-ഗൾഫ് സുരക്ഷാ സഖ്യത്തിൽ വലിയ വിള്ളൽ വീഴ്ത്തിയിരിക്കുന്നു. അമേരിക്കയുടെ വാഗ്ദാനങ്ങളിൽ സംശയാലുക്കളായ ഗൾഫ് രാജ്യങ്ങൾ, ഇറാന്റെ വർധിച്ചുവരുന്ന സ്വാധീനത്തെയും പുതിയ കരാറിലെ അപകടങ്ങളെയും തുടർന്ന് സ്വന്തം സുരക്ഷയ്ക്കായി ബദൽ മാർഗ്ഗങ്ങൾ തേടുകയാണ്.
ഇറാനിലെ മിനാബിൽ പെൺകുട്ടികളുടെ സ്കൂളിന് നേരെ നടന്ന മാരകമായ മിസൈൽ ആക്രമണത്തിൽ അമേരിക്കയ്ക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. യുഎസ്-ഇറാൻ യുദ്ധത്തിന്‍റെ ആദ്യ ദിനമായ ഫെബ്രുവരി 28-ന് നടന്ന ഈ ആക്രമണത്തിൽ ആരുടെ ഭാഗത്താണ് പിഴവ് സംഭവിച്ചതെന്ന് ഒരിക്കലും കൃത്യമായി കണ്ടെത്താൻ കഴിഞ്ഞേക്കില്ലെന്ന് ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഖത്തറിലെ റാസ് ലഫാൻ സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് ഖത്തർ എനർജി സിഇഒയും ഖത്തർ ഊർജ്ജ സഹമന്ത്രിയുമായ സഅദ് ഷരീദ അൽ കാബി. ഖത്തർ എനർജി സിഇഒ പരിക്കേറ്റവരെ സന്ദർശിക്കുകയും സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് പരിശീലകൻ വള്ളക്കടവ് സ്വദേശി മനുവിനെ 35 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. രണ്ടാം പീഡനകേസിലാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.
