സ്‌കോഡയുടെ പുതിയ കൊഡിയാക് ആര്‍എസിന് ഇന്ത്യന്‍ വിപണിയില്‍ വന്‍ വിജയം. ഔദ്യോഗിക വില പ്രഖ്യാപനത്തിന് മുമ്പുതന്നെ, ഉപഭോക്താക്കള്‍ വെറും ആറ് മിനിറ്റിനുള്ളില്‍ എല്ലാ യൂണിറ്റുകളും വാങ്ങി. കമ്പനി 3 ലക്ഷം എന്ന വലിയ ടോക്കണ്‍ തുകയ്ക്ക് പ്രീ-ബുക്കിംഗുകള്‍ സ്വീകരിച്ചിരുന്നു. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 265 പിഎസ് പവറും 400 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. 9 എയര്‍ബാഗുകള്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. കെസി അഡ്വാന്‍സ്ഡ് കീലെസ് എന്‍ട്രിയും വെര്‍ച്വല്‍ പെഡലുകളുള്ള ഒരു ഇലക്ട്രിക് ടെയില്‍ഗേറ്റും ഇതിലുണ്ട്. 13 സ്പീക്കറുകളും ഒരു സബ് വൂഫറും ഉള്ള 725 വാട്ട് കാന്റണ്‍ സൗണ്ട് സിസ്റ്റം ലഭ്യമാണ്. അഡാസ് സുരക്ഷയും ലഭ്യമാകും പ്രോഗ്രസീവ് സ്റ്റീയറിംഗ് ഉള്ള ഡൈനാമിക് ഷാസിസ് കണ്‍ട്രോള്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഡ്രൈവ് മോഡ് സെലക്ടര്‍ എന്നിവ ഡ്രൈവര്‍ സഹായ സംവിധാനങ്ങളില്‍ ഉള്‍പ്പെടുന്നു.
