വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറക്കുന്നത് പാര്‍ട്ടിയിലും മുന്നണിക്കകത്തും ചർച്ച ചെയ്തിട്ട് മാത്രമേ നടപ്പാക്കുവെന്നും, അത് മുഖ്യമന്ത്രി തന്നെ സഭയിൽ പറഞ്ഞിട്ടുണ്ടെന്നും കെ മുരളീധരൻ. സമ്പൂർണ മദ്യനിരോധനത്തിന് ഇപ്പോൾ കഴിയില്ല വീര്യം കുറഞ്ഞ മദ്യം എങ്കിലും കൊടുത്തില്ലെങ്കിൽ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകും അതുകൊണ്ടാണ് വീര്യം കുറച്ചു കൊണ്ടുവരുന്നത് കുടിയന്മാർ എന്തായാലും സമൂഹത്തിൽ കുറച്ചുപേരുണ്ട് കുടിക്കുമ്പോൾ നല്ല സാധനം കൊടുക്കണം അതിനാണ് കെ കരുണാകരൻ ബെവ്കോ തുടങ്ങിയതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
സമ്പൂർണ മദ്യനിരോധനത്തിന് ഇപ്പോൾ കഴിയില്ലെന്ന് കെ മുരളീധരൻ
