ലോക ലഹരിവിരുദ്ധ ദിനത്തിൽ കൂട്ടയോട്ടത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി വിജയ്. ചെന്നൈയിലെ മറീന ബീച്ചിൽ നടന്ന കൂട്ടയോട്ടത്തിലാണ് വിജയ് പങ്കെടുത്തത്. ലഹരിക്കെതിരെ പോരാട്ടത്തിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി സർക്കാരിൻ്റെ ലഹരിവിരുദ്ധ പദ്ധതികൾക്ക് ജനപിന്തുണ തേടി. സ്റ്റാർട്ട് റൺ, സ്റ്റോപ്പ് ഡ്രഗ്സ്’ എന്ന പേരിൽ നടന്ന കൂട്ടയോട്ടത്തിൽ ട്രാക്സ്യൂട്ടും സ്നീക്കറും സൺഗ്ലാസും ധരിച്ചു വിജയ് ഓടാനിറങ്ങിയത് മറ്റുള്ളവർക്കും ആവേശമായി. കൂട്ടയോട്ടത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു.കൂട്ടയോട്ടത്തിന് മുന്നോടിയായി ബോധവൽകരണ ബോർഡിൽ ‘സ്പോർട്സ് എടു, ഡ്രഗ്സ് വിടു’ (സ്പോർട്സ് ഏറ്റെടുക്കൂ, മയക്കുമരുന്നിനെ വിടൂ) എന്ന മുദ്രാവാക്യം വിജയ് രേഖപ്പെടുത്തി. ലഹരിവിരുദ്ധ പ്രതിജ്ഞയും മുഖ്യമന്ത്രി ചൊല്ലിക്കൊടുത്തു. തമിഴ്നാട് കായിക മന്ത്രി ആദവ് അർജുന അടക്കം നിരവധി മന്ത്രിമാർ കൂട്ടയോടത്തിൽ പങ്കെടുത്തു.
ലോക ലഹരിവിരുദ്ധ ദിനത്തിൽ കൂട്ടയോട്ടത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി വിജയ്
